ഉസ്താദ് സാക്കീർ ഹുസൈൻറെ വിയോഗത്തിൽ അനുശോചിച്ച് എം എ ബേബി. ചെറുപ്പത്തിൽ തന്നെ സംഗീത വേദികളിലേക്ക് പിതാവിന്റെ കൈപിടിച്ച് വന്നയാളാണ് സക്കീർ ഹുസൈൻ എന്നാണ് എം എ ബേബി പറഞ്ഞത്. സംഗീത ലോകത്തെ തന്നെ അദ്ദേഹം വിസ്മയിപ്പിച്ചുവെന്നും എം എ ബേബി പറഞ്ഞു. ജീവിതത്തിൽ ഉടനീളം വിസ്മയകരമായ പ്രകടനമാണ് നടത്തിയത് എന്നും കർണാടക സംഗീതജ്ഞരൊപ്പവും പ്രവർത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കൈരളി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മട്ടന്നൂർ ശങ്കരൻ കുട്ടിക്കൊപ്പം പ്രവർത്തിച്ചുവെന്നും ഷാജി എൻ കരുണിനോപ്പം വാനപ്രസ്ഥത്തിൽ പശ്ചാത്തല സംഗീതം നൽകികൊണ്ട് മലയാളം സിനിമാ ലോകത്തും പ്രവർത്തിച്ചുവെന്നും എം എ ബേബി വ്യക്തമാക്കി .ലോക സംഗീതത്തിന്റെ വ്യത്യസ്ത കൈവഴികളെല്ലാം അദ്ദേഹം പഠിച്ചു.
ദില്ലിയിൽ പണ്ഡിറ്റ് രവിശങ്കറും ഉസ്താദ് അലിഖാനും കൂടി സംഗീത പരിപാടി അവതാരിച്ചപ്പോൾ തബല വായിച്ചത് സാക്കീർ ഹുസൈയിനും പിതാവ് അള്ളാരഹാ ഖാനും കൂടിയാണ് എന്ന കാര്യവും എം എ ബേബി ഓർമിപ്പിച്ചു. ഫ്രഞ്ച് പ്രസിഡന്റെ മിത്രാനും പരിപാടി കാണാൻ ഉണ്ടായിരുന്നു എന്നതും എം എ ബേബി ഓർമിച്ചു .
സഫ്ദാർ ഹാഷ്മി രക്തസാക്ഷിയായപ്പോൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സാക്കീർ ഹുസ്സൈൻ പരിപാടി അവതരിപ്പിച്ചു. സാമൂഹിക ബോധമുള്ള കലാകാരൻ കൂടിയായിരുന്നു അദ്ദേഹം എന്നും എം എ ബേബി പറഞ്ഞു.
also read: തബലക്ക് അതിന്റെ നാഥനെ നഷ്ടമായി; എകാന്തതകളിൽ കൂട്ടിരുന്ന സംഗീതമേ, പ്രിയ ഉസ്താദ് വിട
തബല എന്ന താളവാദ്യ ഉപകരണത്തെ ഭാവാവിഷ്കാരത്തിനും ഉപയോഗിക്കാം എന്ന് തെളിയിച്ച മഹാകലാകാരന് പ്രണാമങ്ങൾ എന്നാണ് എം എ ബേബി, സാക്കീർ ഹുസെയിന്റെ വിയോഗത്തിൽ അനുശോചിച്ച് ഫേസ്ബുക്കിൽ കുറിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here