കേരളത്തിലെ ജനാധിപത്യരാഷ്ട്രീയം ആരിഫ് മുഹമ്മദ് ഖാൻറെ നിലവാരത്തിന് വളരെ മുകളിൽ ആണ് എന്നത് ഓർക്കണം; എം എ ബേബി

ഗവർണർ പദവിയുടെ മാന്യത പാലിക്കാൻ ആരിഫ് മുഹമ്മദ് ഖാൻ തയ്യാറാവുന്നില്ലെന്ന് എം എ ബേബി. പ്രതിഷേധിക്കാനുള്ള ജനാധിപത്യപരമായ അവകാശം താൻ വകവയ്ക്കുന്നില്ലെന്ന് എം എ ബേബി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ അദ്ദേഹം പറയുന്നത്.

ALSO READ: മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ

കേരളഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരു തെരുവ് ഗുണ്ടയുടെ ഭാവഹാവാദികളോടെ പുറത്തിറങ്ങി നിന്ന് നടത്തുന്ന ആക്രോശങ്ങൾ കേരളത്തിന് അപമാനകരമാണ്. കേരളത്തിലെ ജനാധിപത്യരാഷ്ട്രിയം ആരിഫ് മുഹമ്മദ് ഖാൻറെ നിലവാരത്തിന് വളരെ മുകളിൽ ആണ് എന്നത് ഓർക്കണം എന്നും എം എ ബേബി പറഞ്ഞു.

എം എ ബേബിയുടെ ഫേസ്ബുക് പോസ്റ്റ്

ഗവർണർ പദവിയുടെ മാന്യത പാലിക്കാൻ ആരിഫ് മുഹമ്മദ് ഖാൻ തയ്യാറാവുന്നില്ല. പ്രതിഷേധിക്കാനുള്ള ജനാധിപത്യപരമായ അവകാശം താൻ വകവയ്ക്കുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്.
കേരളത്തിലെ സർവകലാശാലകളിൽ ആർഎസ്എസുകാരെ കുത്തിനിറയ്ക്കാൻ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്ന ശ്രമങ്ങളെ കേരളത്തിലെ ജനങ്ങൾ എതിർക്കും, ഒരു സംശയവും വേണ്ട. കേരളം നടത്തുന്ന സർവകലാശാലകളുടെ നിയന്ത്രണം ആർഎസ്എസുകാരെ ഏല്പിക്കാൻ കേരളത്തിലെ ജനങ്ങൾ വോട്ടു ചെയ്തിട്ടില്ല. കേരളത്തിലെ നിയമസഭയിൽ ഒരു ആർഎസ്എസുകാരനും നാമമാത്രമായ പ്രവേശനം പോലും ഇല്ല എന്ന് അദ്ദേഹം ഓർക്കണം. അങ്ങനെ ജനങ്ങൾ തീരുമാനിക്കാതെ, ഗവർണറെ സർവകലാശാലകളുടെ ചാൻസലറായി നിയോഗിച്ചിരിക്കുന്നു എന്ന ഉന്നതജനാധിപത്യപാരമ്പര്യത്തെ ദുരുപയോഗം ചെയ്ത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ ചുമതല ആർഎസ്എസുകാരെ ഏല്പിക്കാം എന്ന് ആരിഫ് മുഹമ്മദ് ഖാൻ കരുതുന്നു എങ്കിൽ അദ്ദേഹം വിഡ്ഢികളുടെ സ്വർഗ്ഗത്തിൽ ആണ് എന്ന് പറയേണ്ടി വരും.
കേരളഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരു തെരുവ് ഗുണ്ടയുടെ ഭാവഹാവാദികളോടെ പുറത്തിറങ്ങി നിന്ന് നടത്തുന്ന ആക്രോശങ്ങൾ കേരളത്തിന് അപമാനകരമാണ്. കേരളത്തിലെ ജനാധിപത്യരാഷ്ട്രിയം ആരിഫ് മുഹമ്മദ് ഖാൻറെ നിലവാരത്തിന് വളരെ മുകളിൽ ആണ് എന്നത് ഓർക്കണം. ആർഎസ്എസിന് ആത്മാവ് വിറ്റ മുസ്ലിം എന്നതാണ് ആരിഫ് മുഹമ്മദ് ഖാൻറെ യോഗ്യത എന്ന് ഞാൻ അദ്ദേഹത്തെ ഒരിക്കൽ കൂടെ ഓർമിപ്പിക്കുന്നു. ജർമനിയിൽ ഹിറ്റ്‌ലറെ അനുകൂലിച്ച് സ്ഥാനമാനങ്ങൾ നേടിയ ജൂതർ ഉണ്ടായിരുന്നു. 60 ലക്ഷം ജൂതരെ ഹിറ്റ്ലർ കൂട്ടക്കൊല ചെയ്യുമ്പോഴും ഇന്ന് ആരിഫ് ഖാൻ ആർഎസ്എസിനു വേണ്ടി തെരുവിൽ അട്ടഹസിക്കുന്നതിന് സമാനമായി അവർ പെരുമാറി. പക്ഷേ, ഒടുവിൽ നാസി ഭീകരർ അവരെത്തേടിയും വന്നു. അതുപോലെ ആരിഫ് മുഹമ്മദ് ഖാനെത്തേടി ആർഎസ്എസുകാർ വരുമ്പോഴും കമ്യൂണിസ്റ്റുകാർ ആർഎസ്എസിനെതിരെ രംഗത്തുണ്ടാവും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News