പുതിയ കാലത്തെ ചൂഷണ വ്യവസ്ഥക്കെതിരെ മാർക്‌സിയൻ ദർശനമനുസരിച്ച് വ്യാഖ്യാനിക്കുവാൻ പുതുതലമുറയ്‌ക്കാകണം: എം എ ബേബി

മാർക്‌സ്‌ തുടങ്ങിയ പഠനവും പ്രവർത്തനവും കണ്ണിമുറിയാതെ തുടരുകയാണ്‌ മാർക്‌സിസത്തിൽ  വിശ്വസിക്കുന്നവരുടെ പ്രധാന കടമയെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി. കാലിക്കറ്റ്‌ സർവകലാശാലാ ഇ എം എസ്‌ ചെയർ നേതൃത്വത്തിൽ ‘മാർക്‌സിസത്തിന്റെയും ജനാധിപത്യത്തിന്റെയും ഭാവി’ വിഷയത്തിൽ നടക്കുന്ന അന്താരാഷ്‌ട്ര സെമിനാർ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 

വർത്തമാനകാലത്തെ മാർക്‌സിസം പഠിക്കാൻ മാർക്‌സിസത്തിന്റെ ചരിത്രം നന്നായി മനസ്സിലാക്കണം. ഭാവിയിൽ സമൂഹം എങ്ങനെയായിരിക്കുമെന്ന് മാർക്‌സും എംഗൽസും പറഞ്ഞിട്ടില്ല. അവർ അവരുടെ കാലത്തെ വ്യാഖ്യാനിച്ചു. പുതിയകാലത്തെ ചൂഷണ വ്യവസ്ഥക്കെതിരെ മാർക്‌സിയൻ ദർശനമനുസരിച്ച് വ്യാഖ്യാനിക്കുവാൻ പുതുതലമുറയ്‌ക്കാകണം. എം എ ബേബി പറഞ്ഞു.

also read: ‘കേന്ദ്രത്തിന്റെ കണ്ണില്‍ച്ചോരയില്ലാത്ത നടപടിയ്‌ക്കെതിരെ ഹൈക്കോടതിയും’; ഒറ്റക്കെട്ടായി ശബ്‌ദമുയര്‍ത്തണമെന്നും എഎ റഹിം എംപി

കാലിക്കറ്റ് സർവകലാശാലാ ഇ എം എസ് ചെയറിന്റെ ആഭിമുഖ്യത്തിലാണ് സെമിനാർ. ഇ എം എസ്‌ സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ ഡോ. കെ വി മോഹനൻ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സർവകലാശാല  മുൻ വൈസ്‌  ചാൻസിലർ കെ കെ എൻ കുറുപ്പ്‌, സിൻഡിക്കേറ്റ്‌ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News