‘പുതുപ്പള്ളിയില്‍ പ്രതിഫലിച്ചത് ഉമ്മന്‍ ചാണ്ടിയോടുള്ള സഹതാപം; യുഡിഎഫ് തന്ത്രം കേരള ജനത തിരിച്ചറിയും’: എം എ ബേബി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ പരാജയം ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ പാടേ അപ്രതീക്ഷിതമല്ലെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. വോട്ടിംഗില്‍ ഇത്രവലിയ അന്തരം എങ്ങനെ ഉണ്ടായി എന്നത് സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. സഹതാപഘടകം, ബിജെപിയുടേതടക്കം ഇടതുപക്ഷവിരുദ്ധ വോട്ടുകളുടെ ഏകീകരണം തുടങ്ങിയവ എങ്ങനെ പ്രവര്‍ത്തിച്ചു എന്നും വിലയിരുത്തേണ്ടതുണ്ടെന്നും എം എ ബേബി പറഞ്ഞു.

also read- ‘ജനവിധിയെ സ്വാഗതം ചെയ്യുന്നു; ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ അടിത്തറ ദുര്‍ബലപെട്ടിട്ടില്ല’: ജെയ്ക് സി തോമസ്

തോല്‍വിയുടെ കാരണങ്ങള്‍ പാര്‍ട്ടിയും എല്‍ഡിഎഫും വിശദമായി പരിശോധിക്കും. ജനവിശ്വാസം കൂടുതല്‍ നേടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ പുതുപ്പള്ളിയിലെ ജനങ്ങള്‍ക്ക് ഉള്ള സഹതാപമാണ് യുഡിഎഫിന് ഇത്രയും വലിയ ഭൂരിപക്ഷം നേടിക്കൊടുത്തതില്‍ മുഖ്യഘടകം. എല്ലാവിധ വര്‍ഗീയതയെയും പ്രീണിപ്പിച്ചായിരുന്നു യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. ഭൂരിപക്ഷ – ന്യൂനപക്ഷ വര്‍ഗീയതകളെ പ്രീണിപ്പിക്കുന്ന അപഹാസ്യമായ യുഡിഎഫ് തന്ത്രത്തെ കേരളജനത വൈകാതെ തിരിച്ചറിയുമെന്നും എം എ ബേബി പറഞ്ഞു.

also read- ‘യുഡിഎഫ് വിജയത്തിന് പിന്നില്‍ സഹതാപതരംഗമുണ്ട്; എല്‍ഡിഎഫ് അടിത്തറയില്‍ മാറ്റം സംഭവിച്ചിട്ടില്ല’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News