ജാര്‍ഖണ്ഡില്‍ സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം സുഭാഷ് മുണ്ടയുടെ കൊലപാതകത്തില്‍ ശക്തമായി പ്രതിഷേധിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ രംഗത്തിറങ്ങണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ഗോത്രവര്‍ഗത്തില്‍ നിന്നുളള നേതാവായ മുണ്ടയ്ക്ക് വര്‍ധിച്ചുവരുന്ന ജനപ്രീതി പ്രാദേശിക മാഫിയകളേയും രാഷ്ട്രീയ എതിരാളികളേയും അലോസരപ്പെടുത്തിയിരുന്നതായും എം.എ ബേബി ഫേസ്ബുക്കില്‍ കുറിച്ചു.
Also read- ജാർഖണ്ഡ് സിപിഐഎം നേതാവ് സുഭാഷ് മുണ്ടയെ വെടിവച്ച് കൊലപ്പെടുത്തി
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സിപിഐഎം നേതാവ് സുഭാഷ് മുണ്ടയെ ഒരുകൂട്ടം ആളുകള്‍ കൊലപ്പെടുത്തിയത്. ദലദല്ലിയിലെ ഓഫീസില്‍ കയറിയാണ് അക്രമം. അക്രമികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് നാട്ടുകാരും പാര്‍ട്ടി അനുഭാവികളും ദലദല്ലിയിലെ പ്രധാന റോഡ് തടഞ്ഞിരുന്നു. കൊലപാതകത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Also Read- രണ്ട് പോക്‌സോ കേസുകളില്‍ 26കാരന് നൂറ്റിപത്തര വര്‍ഷം കഠിന തടവും ആറ് ലക്ഷം രൂപ പിഴയും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here