കലാമണ്ഡലം ഗോപിയാശാനെപ്പോലെ ഒരു അവതാരപുരുഷന് ആത്മാവ് പണയപ്പെടുത്തിയ സുരേഷ് വിലയിടരുത്: പ്രതികരിച്ച് എം എ ബേബി

കലാമണ്ഡലം ഗോപിയാശാനെ സ്വാധീനിക്കാൻ ശ്രമിച്ച ബിജെപിയ്ക്കും സുരേഷ് ഗോപിക്കുമെതിരെ തുറന്നടിച്ച് എം എ ബേബിയുടെ ഫേസ്ബുക് പോസ്റ്റ്. കലാമണ്ഡലം ഗോപിയാശാനെപ്പോലെ ഒരു അവതാരപുരുഷന് ആത്മാവ് പണയപ്പെടുത്തിയ സുരേഷ് വിലയിടരുതെന്ന് എം എ ബേബി പറഞ്ഞു. കലാകാരൻറെ യഥാർത്ഥ മനസ്സ് ഉള്ള ഒരാൾക്ക് വർഗ്ഗീയരാഷ്ട്രീയത്തിനുവേണ്ടി നില്ക്കാൻ ആവില്ലെന്നും, വർഗീയ രാഷ്ട്രീയത്തിനായി നിൽക്കുന്നതിനാലാണ് സുരേഷ് ചെയ്യുന്നതെല്ലാം ആളുകളെ ചിരിപ്പിക്കുന്ന കോമാളിത്തരങ്ങളായി മാറുന്നതെന്നും എം എ ബേബി കുറിച്ചു.

എം എ ബേബിയുടെ ഫേസ്ബുക് കുറിപ്പ്

ALSO READ: ‘സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട് കിട്ടുന്ന പത്മഭൂഷണ്‍ വേണ്ട’, കലാമണ്ഡലം ഗോപിയാശാന് കയ്യടിച്ച് സോഷ്യൽ മീഡിയ

ഇന്ന് ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കലാകാരരിൽ അതുല്യനാണ് കലാമണ്ഡലം ഗോപിആശാൻ. നാട്ടിൽ കലാപ്രതിഭകൾവിവിധതരമാണ്. അവരോടൊക്കെ ബഹുമാനമുണ്ട്. ഇടിപ്പടത്തിലെ നായകർ പോലും നമ്മെ രസിപ്പിക്കുന്നവർ എന്ന നിലയിൽ ഒട്ടൊക്കെ ബഹുമാനം അർഹിക്കുന്നു. പക്ഷേ, അവർ കലാമണ്ഡലം ഗോപിയാശാനെപ്പോലെ ഒരു അവതാരപുരുഷന് വിലയിടരുത്. ഗോപിയാശാൻറെ അസാമാന്യ പ്രതിഭ ജന്മസിദ്ധവും , അസാധാരണസാധകത്തിലൂടെയും രാമൻകുട്ടിനായരാശാനെപ്പോലെ അത്ഭുതസിദ്ധിയുള്ള ഗുരുക്കന്മാരുടെ മാർഗ്ഗനിർദ്ദേശത്തിലൂടെയും വികസിപ്പിച്ചെടുത്തതാണ്. അതിനാലാണ് അവതാരപുരുഷൻ എന്ന് ഒരർത്ഥത്തിൽ വിശേഷിപ്പിച്ചത് .

ALSO READ: ‘ഞാൻ മാത്രമല്ല ആടുജീവിതത്തിന് വേണ്ടി വണ്ണം കുറച്ചതും ഭക്ഷണം കഴിക്കാതെ ഇരുന്നതും അവൻ കൂടെ ആണ്’: ഹക്കീമിനെ പരിചയപ്പെടുത്തി പൃഥ്വിരാജ്

ഭൂരിപക്ഷ മതത്തിന്റെ ഹീനമായവർഗ്ഗീയ-ആധിപത്യരാഷ്ട്രീയത്തിന് ആത്മാവ് പണയപ്പെടുത്തിയ ആളാണ് സുരേഷ്. സുരേഷിൽ ഉണ്ടായിരുന്ന കലാകാരനെ അങ്ങിനെ സുരേഷ് റദ്ദു ചെയ്തു. കലാകാരൻറെ യഥാർത്ഥ മനസ്സ് ഉള്ള ഒരാൾക്ക് ഇവർ മുസ്ലിം, ഇവർ ക്രിസ്ത്യാനി, ഇവർ താണജാതി എന്നു പറയുന്ന വർഗ്ഗീയരാഷ്ട്രീയത്തിനുവേണ്ടി, രാജ്യത്തെ എല്ലാ ആവിഷ്കാരസ്വാതന്ത്ര്യത്തിനും മറയിട്ട അധമ രാഷ്ട്രീയത്തിനുവേണ്ടി നില്ക്കാൻ ആവില്ല. വർഗീയ രാഷ്ട്രീയത്തിനായി നില്ക്കുന്നതിനാലാണ് സുരേഷ് ചെയ്യുന്നതെല്ലാം ആളുകളെ ചിരിപ്പിക്കുന്ന കോമാളിത്തരങ്ങളായി മാറുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News