ആർ എസ് എസ് എന്ന മഹാ വിപത്തിൽ നിന്നും അവരുടെ കുടില തന്ത്രങ്ങളിൽ നിന്നും രാജ്യത്തെ രക്ഷിക്കണം: എം എ ബേബി

ആർ എസ് എസ് എന്ന മഹാ വിപത്തിൽ നിന്നും അവരുടെ കുടില തന്ത്രങ്ങളിൽ നിന്നും രാജ്യത്തെ രക്ഷിക്കണമെന്ന് സി പി ഐ എം നേതാവ് എം എ ബേബി. ആർ എസ് എസ് കണ്ടെത്തിയ ഭിന്നിപ്പിക്കൽ തന്ത്രത്തിന്റെ ഭാഗമാണ് ഏക സിവിൽ കോഡെന്നും, ഇന്ത്യയെ ഏക മതാധിഷ്ഠിത രാജ്യമാക്കി മാറ്റാനുള്ള അജണ്ടയാണിതെന്നും തൃശൂരിൽ വച്ച് നടന്ന സെമിനാറിൽ എം എ ബേബി പറഞ്ഞു.

ALSO READ: ‘ഒരു പ്രയാസവും ഇല്ലാതെ ജനങ്ങൾ ഓണം ഉണ്ണും… അതാണ് സർക്കാർ ഗ്യാരന്റി’; എം വി ഗോവിന്ദൻ മാസ്റ്റർ

‘ആർ എസ് എസ് കണ്ടെത്തിയ ഭിന്നിപ്പിക്കൽ തന്ത്രത്തിന്റെ ഭാഗമാണ് ഏക സിവിൽ കോഡ്. ഇന്ത്യയെ ഏക മതാധിഷ്ഠിത രാജ്യമാക്കി മാറ്റാനുള്ള അജണ്ടയാണ് ഇതിന് പിറകിലുള്ളത്. ആർ എസ് എസ് എന്ന മഹാ വിപത്തിൽ നിന്നും അവരുടെ കുടില തന്ത്രങ്ങളിൽ നിന്നും ഈ രാജ്യത്തെ രക്ഷിക്കണം. സാധാരണ മനുഷ്യർ പോലും അവരറിയാതെ ആർ എസ് എസ്സിന്റെ വ്യാഖ്യാനങ്ങൾ പ്രചരിപ്പിക്കുന്നു. വർഗീയ ലഹളകളിൽ ഒഴുക്കുന്ന രക്തം സ്വന്തം രാഷ്ട്രീയ ആരൂഡം ഉറപ്പിക്കാനാണ് ആർ എസ് എസ് ഉപയോഗിക്കുന്നത്’, എം എ ബേബി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News