മിത്രം പറഞ്ഞത് വെള്ളം തൊടാതെ വിഴുങ്ങി ജയസൂര്യ വേദിയിൽ ഛർദിച്ചു: രൂക്ഷമായി വിമർശിച്ച് എം എ നിഷാദ്

നടൻ ജയസൂര്യയുടെ വ്യാജ പരാമർശത്തെ വിമർശിച്ച് നിർമാതാവും സംവിധായകനുമായ എം എ നിഷാദ് രംഗത്ത്. പേട്ട ജയൻ്റെ ഷോ ഓഫിനെ അർഹിക്കുന്ന ലാഘവത്തോടെ അവഗണിക്കുക എന്ന് എം എ നിഷാദ് പറഞ്ഞു. ചുമ്മ വിസിബിലിറ്റിക്ക് വേണ്ടി തളളുന്ന ഒരു തളള് അത്ര തന്നെയെന്നും, അയാളുടെ പ്രസംഗത്തിൽ ഒരാത്മ സുഹൃത്തിന്റ്റെ പേര് സൂചിപ്പിച്ചിരുന്നുവല്ലോ ആ മിത്രം പറഞ്ഞ് കൊടുത്തത് വെളളം തൊടാതെ മിഴുങ്ങിയിട്ട് അത് വന്നിട്ട് വേദിയിൽ ചർദ്ദിച്ചുവെന്നല്ലാതെ പ്രത്യേകിച്ച് കാര്യമില്ല എന്നതാണ് സത്യമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ നിഷാദ് വ്യക്തമാക്കി.

ALSO READ: സിനിമക്ക് പ്രമോഷൻ കിട്ടാനാണ് ജയസൂര്യ നന്മമരം ചമഞ്ഞതെന്ന് സോഷ്യൽ മീഡിയ, രാജ്യത്ത് കലാപങ്ങൾ അരങ്ങേറിയപ്പോൾ ഇയാൾ എവിടെയായിരുന്നു എന്നും വിമർശനം

എം എ നിഷാദിന്റെ ഫേസ്ബുക് കുറിപ്പ്

പേട്ട ജയന്റ്റെ ഷോ ഓഫിനെ അർഹിക്കുന്ന ലാഘവത്തോടെ അവഗണിക്കുക. ചുമ്മ വിസിബിലിറ്റിക്ക് വേണ്ടി തളളുന്ന ഒരു തളള് അത്ര തന്നെ. അയാളുടെ പ്രസംഗത്തിൽ ഒരാത്മ സുഹൃത്തിന്റ്റെ പേര് സൂചിപ്പിച്ചിരുന്നുവല്ലോ ആ മിത്രം പറഞ്ഞ് കൊടുത്തത് വെളളം തൊടാതെ മിഴുങ്ങിയിട്ട് അത് വന്ന്
വേദിയിൽ ചർദ്ദിച്ചുവെന്നല്ലാതെ പ്രത്യേകിച്ച് കാര്യമില്ല എന്നതാണ് സത്യം. കർഷകർ അനുഭവിക്കുന്ന യഥാർത്ഥ പ്രശ്നമെന്താണെന്ന് ആ ചങ്ങായിയോട് ഒന്നു ചോദിച്ചാൽ ബ ബ്ബ ബ്ബ അടിക്കുന്നത് മാലോകർക്ക് കാണാം.

ചുമ്മ ഷോ, നമ്മുക്കറിയാത്ത പേട്ട ജയനല്ലല്ലോ എന്തരോ എന്തോ ?

NB
ആത്മ മിത്രം കൃഷ്ണപ്രസാദ് അവർകൾ
മാസങ്ങൾക്ക് മുമ്പ് നെല്ലിന്റ്റെ പൈസ
വാങ്ങിയതിന്റ്റെ രസീത് ദാ..താഴെ കൊടുക്കുന്നു.
പേട്ട ജയൻ നീ കുറച്ചും കൂടി മൂക്കാനുണ്ട്
ധ്വജ പ്രണാമം.

ALSO READ: നടി നവ്യ നായരെ ചോദ്യം ചെയ്ത് ഇ ഡി, സച്ചിൻ സാവന്തിൽ നിന്ന് ആഭരണങ്ങൾ സമ്മാനമായി ലഭിച്ചെന്ന് കണ്ടെത്തൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News