മുഖ്യമന്ത്രിയുടെ മാർഗനിർദേശം കൊണ്ടാണ് എയർപോർട്ടിൽ വികസനം സാധ്യമായത്: എം എ യൂസഫലി

m a yusafaali

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മാർഗ്ഗനിർദേശം കൊണ്ടാണ് എയർപോർട്ടിൽ വികസനം സാധ്യമായത് എന്ന് എം എ യൂസഫലി.നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പുതിയ എയറോ ലോഞ്ചിൻ്റെ ഉദ്ഘാടന വേദിയിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എയർപോർട്ട് കമ്പനി വലിയ ലാഭം നേടി എന്നും വിമാനത്താവളത്തിൻ്റെ നിർമ്മാണത്തിനു വേണ്ടി ചെലവഴിച്ച അത്രയും തുക മുഴുവൻ, കഴിഞ്ഞ വർഷം ലാഭം കിട്ടി എന്നും അദ്ദേഹം പറഞ്ഞു. വിദേശ ടൂറിസ്റ്റുകൾക്കൊത്ത എയറോ ലോഞ്ചാണ് ഉദ്ഘാടനം ആണ് നടന്നത്.

ALSO READ: സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കമായി; സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കും

അതേസമയം മറ്റ് സ്ഥാപനങ്ങൾക്കാകെ സിയാലിനെ മാതൃകയാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ഒരു വർഷം ഒരു കോടി യാത്രക്കാർ സിയാലിനെ ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 3 വർഷത്തിനിടയിൽ സിയാലിൽ ഉദ്ഘാടനം ചെയ്യുന്ന അഞ്ചാമത്തെ പദ്ധതിയാണ് എയ്റോ ലോഞ്ച് എന്നും അദ്ദേഹം പറഞ്ഞു. 10 മാസത്തിനുള്ളിൽ 4 പദ്ധതികൾ പൂർത്തിയാക്കാൻ കഴിഞ്ഞു. നെടുമ്പാശേരി വിമാനത്താവളത്തിൽ പുതിയ എയ്റോ ലോഞ്ചിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News