മാത്യുവിന്റെ കുടുംബത്തെ ചേര്‍ത്തുപിടിച്ച് എം.എ യൂസഫലി; പത്ത് പശുക്കളെ വാങ്ങാനുള്ള തുക കൈമാറി

അരുമയായി പരിപാലിച്ച പശുക്കളെ കൂട്ടത്തോടെ നഷ്ടപ്പെട്ട മാത്യുവിന് സാന്ത്വനവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. മാത്യുവിന്റെ കുടുംബത്തിന് പത്ത് പശുക്കളെ വാങ്ങാനുള്ള തുക യൂസഫലി കൈമാറി. മാത്യുവിന്റെ 13 പശുക്കള്‍ ഭക്ഷ്യവിഷബാധയേറ്റ് ഒരുമിച്ച് ചത്ത സംഭവം മാധ്യമങ്ങളിലൂടെ അറിഞ്ഞതിന് പിന്നാലെയാണ് എം.എ യൂസഫലിയുടെ ഇടപെടല്‍.

പത്ത് പശുക്കളെ വാങ്ങി നല്‍കാനുള്ള തുകയായ അഞ്ച് ലക്ഷം മാത്യുവിന്റെ കുടുംബത്തിന് അടിയന്തരമായി കൈമാറാന്‍ യൂസഫലി നിര്‍ദ്ദേശിയ്ക്കുകയായിരുന്നു. തുടര്‍ന്ന് യൂസഫലിയ്ക്ക് വേണ്ടി ലുലു ഗ്രൂപ്പ് പ്രതിനിധികളായ രജിത് രാധാകൃഷ്ണന്‍, വി.ആര്‍. പീതാംബരന്‍, എന്‍. ബി സ്വരാജ് എന്നിവര്‍ വെള്ളിയാമറ്റത്തെ മാത്യുവിന്റെ വീട്ടിലെത്തി കുടുംബത്തിന് തുക കൈമാറി.

അതേസമയം വെള്ളിയാമറ്റത്തെ കുട്ടി കർഷകർക്ക് സഹായവുമായി മമ്മൂട്ടിയും രംഗത്ത്. രണ്ടു പശുക്കളെ വാങ്ങാനുള്ള പണം മമ്മൂക്ക തരാമെന്ന് പറഞ്ഞിട്ടുണ്ടെന്ന് നടൻ ജയറാം പറഞ്ഞു. ഒരു ലക്ഷം രൂപയാണ് മമ്മൂട്ടി കുഞ്ഞുങ്ങൾക്കായി അനുവദിച്ചത്. വെള്ളിയാമറ്റത്തേക്ക് താൻ യാത്ര തിരിച്ചപ്പോഴാണ് മമ്മൂക്ക തന്നെ വിളിച്ചതെന്നും സഹായം നൽകാമെന്ന് പറഞ്ഞെതെന്നും ജയറാം പറഞ്ഞു.

ജയറാം പറഞ്ഞത്

ALSO READ: ‘ഭ്രമയുഗത്തിൽ നായകൻ അർജുൻ അശോകൻ’, അപ്പോൾ വില്ലൻ മമ്മൂക്ക തന്നെ? ചർച്ചയായി പുതിയ പോസ്റ്റർ

ഞാൻ ഇങ്ങോട്ട് വരുമ്പോൾ മമ്മൂക്ക എന്നെ ഫോണിൽ വിളിച്ചിരുന്നു. അപ്പോഴാണ് ഞാൻ ഈ കാര്യം പറയുന്നത്. നാളെ നടത്താനിരുന്ന പരിപാടിയിലേക്ക് ഞാൻ മമ്മൂക്കയെ ക്ഷണിച്ചിരിക്കുന്നു. വിളിച്ചപ്പോൾ ഞാൻ പറഞ്ഞു, മമ്മൂക്ക വരണ്ട നാളെ എബ്രഹാം ഓസ്ലറിന്റെ ഫങ്ഷനില്ലായെന്ന്.

അപ്പോൾ മമ്മൂക്ക പറഞ്ഞു, പത്രത്തിൽ ഞാനും ആ കുഞ്ഞുങ്ങളുടെ ഫോട്ടോ കണ്ടുവെന്ന്. ഞാൻ അങ്ങോട്ട് പോയി കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു. ഞങ്ങൾ അതിന് വേണ്ടി വെച്ചിരുന്ന അഞ്ചു ലക്ഷം രൂപ അവർക്ക് വേണ്ടി കൊടുക്കുകയാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം എന്നോട് എന്ത് കാരണം കൊണ്ടാണ് പശുക്കൾ പോയതെന്നെല്ലാം ചോദിച്ചു. ഇങ്ങോട്ട് വരുന്നത് വരെ അദ്ദേഹമായിരുന്നു ഫോണിൽ.

രണ്ട് പശുക്കളെ ആ കുട്ടികൾക്ക് വാങ്ങി കൊടുക്കാൻ എത്ര രൂപയാകുമെന്ന് മമ്മൂക്ക എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു അമ്പതിനായിരം ഒരു പശുവിനാവും ഒരു ലക്ഷമുണ്ടെങ്കിൽ രണ്ടെണത്തെ വാങ്ങിക്കാമെന്ന്. അത് കേട്ടപ്പോൾ തന്നെ അദ്ദേഹം, ‘എന്നാൽ രണ്ട് പശുക്കളെ എന്റെ വക കൊടുക്കണം. ഞാനിപ്പോൾ തൊടുപുഴയിൽ നിന്ന് ഒരാളുടെ അടുത്ത് പൈസ കൊടുത്തേൽപ്പിക്കാമെന്ന്’ പറഞ്ഞു. ഒരു മണിക്കൂറിനുള്ളിൽ അവർ ഇവിടെ എത്തിക്കുമെന്നും പറഞ്ഞു.

ALSO READ: 61-ാമത് സ്‌കൂള്‍ കലോത്സവ മാധ്യമ അവാര്‍ഡ് ജനുവരി 4ന് വിതരണം ചെയ്യും; മികച്ച സമഗ്ര കവറേജിനുള്ള പുരസ്‌കാരം കൈരളി ന്യൂസ് ഓണ്‍ലൈനിന്

മമ്മൂക്ക അങ്ങനെ ഒരു ലക്ഷം രൂപ കൊടുത്തയച്ചു. ഇങ്ങനെയുള്ള ഒരുപാട് പേരുടെ നല്ല മനസ് കാരണം ഈ കുഞ്ഞുങ്ങൾക്ക് നൂറ് കണക്കിന് പശുക്കൾ ഉള്ള വലിയൊരു ആലയം പണിതെടുക്കാൻ പറ്റും. നടൻ പൃഥ്വിരാജും ഈ പരിപാടിയ്‌ക്ക് വേണ്ടി വരാനിരുന്നതാണ്. അദ്ദേഹവും അത് ഒഴിവാക്കി 2 ലക്ഷം രൂപ ഈ കുട്ടികൾക്ക് വേണ്ടി കൊടുത്തയിച്ചിട്ടുണ്ട്. എന്നിലൂടെ ഇവിടെ വന്ന് തരാൻ കഴിഞ്ഞത് വലിയ ഭാഗ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News