‘എനിക്കൊരു ജോലിയില്ല’ ഇരുകൈകളും ഇല്ലാത്ത പ്രണവിന് സെക്കന്റുകൾക്കുള്ളിൽ ജോലി നൽകി എം എ യൂസഫലി

ഇരുകൈകളും ഇല്ലാത്ത പ്രണവിന് ജോലി നല്‍കി എം എ യൂസഫലി.’എനിക്കൊരു ജോലിയില്ലാ എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം, ജോലി കിട്ടിയിട്ട് വേണം അച്ഛനെ സഹായിക്കാന്‍’, എന്ന് പാലക്കാട് ലുലുമാൾ ഉദ്‌ഘാടനത്തിടെയാണ് പ്രണവ് യുസഫലിയോട് പറഞ്ഞത്. യുവാവിന്റെ ഈ വാക്കുകള്‍ കേട്ട് സെക്കന്റുകള്‍ക്കകം ജോലി നല്‍കണമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി നിർദേശം നൽകുകയായിരുന്നു.

ALSO READ: ആരിഫ് മുഹമ്മദ് ഖാനെതിരെ ബാനർ എഴുത്ത് മത്സരം സംഘടിപ്പിച്ച് മഹാരാജാസ് കോളേജ്

ഇരു കൈകളും ഇല്ലാത്ത പ്രണവിന് പുതുതായി തുറന്ന ലുലുമാളിലാണ് ജോലി നൽകിയത്. പാലക്കാട് ലുലുമാള്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ പ്രണവ് യൂസഫലിയെ കണ്ടതും ചേര്‍ന്നിരുന്ന് കാലുകള്‍കൊണ്ട് സെല്‍ഫിയെടുത്തു. തുടർന്നാണ് ജോലിയുടെ കാര്യം വ്യകത്മാക്കിയത്.

ALSO READ: മുന്നറിയിപ്പില്ല, പക്ഷെ സംസ്ഥാനത്ത് മഴയുണ്ടാകും; ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

സാറില്‍ നിന്ന് ഒരു സഹായം വേണമെന്ന് പറഞ്ഞുകൊണ്ടാണ് ജോലിക്കാര്യം പ്രണവ് എം എ യുസഫ് അലിയ്ക്ക് മുൻപിൽ അവതരിപ്പിച്ചത്. എനിക്കൊരു ജോലിയില്ലാ എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം, ജോലി കിട്ടിയിട്ട് വേണം അച്ഛനെ സഹായിക്കാന്‍ എന്നായിരുന്നു പ്രണവ് പറഞ്ഞത്. പ്രണവിനെ ചേര്‍ത്തിരുത്തികൊണ്ട് മോന് എന്ത് ജോലിയാണ് വേണ്ടതെന്ന് തിരിച്ച് യൂസഫലി ചോദിച്ചപ്പോൾ എന്തും ചെയ്യാന്‍ കോണ്‍ഫിഡന്‍സുണ്ട് എന്നായിരുന്നു പ്രണവിന്റെ മറുപടി. ഉടൻ തന്നെ ജീവനക്കാരനോട് പ്രണവിന് ചെയ്യാനാകുന്ന ജോലി നല്‍കാന്‍ നല്‍കാന്‍ യൂസഫലി നിര്‍ദേശം നല്‍കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News