ഓഡര്‍ ചെയ്ത് വരുത്തിയ ബിരിയാണിയില്‍ പാറ്റ കണ്ടെത്തിയ സംഭവത്തില്‍ പരാതിക്കാരന് റസ്‌റ്റോറന്റ് ഉടമകള്‍ 20,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. 2021 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹൈദരാബാദിലെ അമര്‍പേട്ടിലുള്ള റസ്‌റ്റോറന്റില്‍ നിന്നും വാങ്ങിയ ബിരിയാണിയിലാണ് പാറ്റയെ കണ്ടെത്തിയത്. ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.
പരാതി പരിഗണിക്കുന്നതിനിടെ റസ്‌റ്റോറന്റ് ഉടമകള്‍ ആരോപണങ്ങള്‍ നിഷേധിച്ചു. ചൂടോടെയാണ് ബിരിയാണി നല്‍കിയതെന്ന് പാറ്റക്ക് അത്രയും ചൂട് അതിജീവിക്കാന്‍ കഴിയില്ലന്ന് റസ്‌റ്റോറന്റ് ഉടമകള്‍ വാദിച്ചു. എന്നാല്‍ സംഭവം തെളിയിക്കുന്നതിനായി വിഡിയോ ഉള്‍പ്പടെ അരുണ്‍ സമര്‍പ്പിച്ചതോടെ പരാതിക്കാരന് നഷ്ടപരിഹാരമായി 20000 രൂപയും കേസ് നടത്തിപ്പിന്റെ ചെലവിനായി 10000 രൂപ നല്‍കാനും കമ്മീഷന്‍ ഉത്തരവിട്ടത്.
അരുണ്‍ എന്ന വ്യക്തിയാണ് ക്യാപ്റ്റന്‍ കുക്ക് എന്ന റസ്‌റ്റോറന്റില്‍ നിന്നും ചിക്കന്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്തത്. പിന്നീട് ഓഫീസില്‍ പോയി കഴിക്കാനായി പൊതി തുറന്നപ്പോഴാണ് ബിരിയാണിയില്‍ പാറ്റയെ കണ്ടത്. ഉടന്‍ തന്നെ അരുണ്‍ ഹോട്ടലുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ ക്ഷമ ചോദിക്കുക മാത്രമാണ് ചെയ്തതെന്നും പറയുന്നു. അടുത്തിടെ ഓഫീസില്‍ കീടനിയന്ത്രണം നടത്തിയിരുന്നതായും മാനേജര്‍ അവകാശപ്പെട്ടു. തുടര്‍ന്ന് പരാതിയുമായി അരുണ്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷനെ സമീപിക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here