മക്കയിലെ കഅ്ബ കഴുകല്‍ ചടങ്ങിൽ പങ്കെടുത്ത് എം എ യൂസഫലി

മക്കയിലെ വിശുദ്ധ കഅ്ബ കഴുകല്‍ ചടങ്ങിൽ പങ്കെടുത്ത് വ്യവസായി എം എ യൂസഫലി. സൗദി ഭരണകൂടത്തിന്റെ പ്രത്യേക ക്ഷണിതാവായാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി ചടങ്ങില്‍ പങ്കെടുത്തത്. ക്അബ കഴുകല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചത് വലിയ അനുഗ്രഹമായാണ് കാണുന്നതെന്നും യൂസഫലി പറഞ്ഞു. തന്നെ ക്ഷണിച്ചതിനു സൗദി ഭരണാധികാരികളോട് നന്ദി അറിയിക്കുന്നതായും യൂസഫലി പറഞ്ഞു.

also read: അയല്‍വാസിയെ ആക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടു; 28 വര്‍ഷം ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റില്‍

മന്ത്രിമാര്‍, അമീറുമാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, വിശിഷ്ടാതിഥികള്‍, കഅ്ബയുടെ പരിചാരകന്‍, ഇരുഹറം കാര്യാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, പണ്ഡിതസഭാംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഭരണാധികാരി സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ ബദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍ ആണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.

also read: രസതന്ത്ര ഗവേഷകനും എംജി യൂണിവേഴ്‌സിറ്റി മുന്‍ പ്രൊഫസറുമായ ഇബുനു സെയ്ദ് മരിച്ച നിലയില്‍

ഡെപ്യൂട്ടി ഗവര്‍ണര്‍ ക്അബയുടെ അകത്ത് പ്രവേശിച്ച് ചുവരുകള്‍ പനിനീര്‍ കലര്‍ന്ന സംസം വെള്ളം കൊണ്ട് കഴുകി. മുന്തിയ ഊദ് എണ്ണ, പനിനീർ എന്നിവ ഉപയോഗിച്ചാണ് അകത്തെ ഭിത്തികളും തറയും കഴുകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News