നുണ പ്രചാരണംകൊണ്ട് സര്‍ക്കാരിനെ ആക്രമിക്കുകയാണ് പ്രതിപക്ഷം; അതിനെ നേരിടുകതന്നെ ചെയ്യും: മുഖ്യമന്ത്രിക്കുവേണ്ടി എം ബി രാജേഷ്

M B rajesh

കഴിഞ്ഞദിവസം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയപ്പോള്‍ പ്രതിപക്ഷം കരുതിയത് അനുമതി ലഭിക്കില്ല എന്നാണെന്നും സ്വന്തം നോട്ടീസ് ചര്‍ച്ച ചെയ്യാന്‍ എടുത്തപ്പോള്‍ ബഹളം വെച്ച് പ്രശ്‌നം ഉണ്ടാക്കിയെന്നും തുറന്നുപറഞ്ഞ് എം ബി രാജേഷ് എംഎല്‍എ.

അതിന്റെ ജാള്യത മാറ്റാനാണ് ഇന്ന് ഈ അടിയന്തര പ്രമേയം കൊണ്ടുവന്നത്. എന്നാല്‍ അതും ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായി. കേരളത്തില്‍ ഇടതുപക്ഷത്തിനെതിരെ ഒരു വലിയ യുദ്ധം നടക്കുന്ന സാഹചര്യത്തിലാണ് ഈ അടിയന്തര പ്രമേയം ചര്‍ച്ചക്കെടുക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്ക് വേണ്ടിയാണ് സഭയില്‍ എം ബി രാജേഷ് സംസാരിച്ചത്. പ്രതിപക്ഷത്തിന് പിന്തുണയൊരുക്കി ഒരു വലിയ പറ്റം മാധ്യമങ്ങളും കൂടെയുണ്ടെന്നും 218 സിപിഐ എം പ്രവര്‍ത്തകരാണ് ആര്‍എസ്എസ് അക്രമത്തില്‍ കൊല്ലപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read : കോണ്‍ഗ്രസിലെ ആരെങ്കിലും ഒരു കൈയെങ്കിലും ആര്‍എസ്എസിനെതിരെ ഉയര്‍ത്തിയിട്ടുണ്ടോ? ചോദ്യവുമായി കെ ടി ജലീല്‍ എംഎല്‍എ

വിമോചന സമരത്തിന്റെ കാലത്ത് കുറുവടി പട ഉണ്ടാക്കി ആക്രമിച്ചു. അന്ന് ആയുധം കൊണ്ടാണെങ്കില്‍ ഇന്ന് നുണപ്രചാരണം കൊണ്ടാണ് അക്രമം. ആ നുണ പ്രചാരണത്തെ നേരിടാനാണ് തീരുമാനമെന്നും ആ ആര്‍ജ്ജവമാണ് അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാനുള്ള തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളുടെ പരിലാളന ഏറ്റല്ല ഞങ്ങള്‍ മുന്നോട്ടുപോകുന്നത്. ജനങ്ങള്‍ കാര്യങ്ങള്‍ അറയട്ടെ. തങ്ങള്‍ ചിരിച്ചാല്‍ കുറ്റം ചിരിച്ചില്ലേല്‍ കുറ്റം എന്നാണ് പ്രതിപക്ഷം പറയുന്നതെന്നും എംബി രാജേഷ് കൂട്ടിച്ചേര്‍ത്തു.

എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ ഡിജിപി തല സംഘം അന്വേഷിച്ചു. എഡിജിപിയെ ആരോപണ മുക്തനാക്കാനുള്ള തെളിവില്ല. കുറ്റം ചാര്‍ത്താനുള്ള തെളിവും ഇല്ല. അതുകൊണ്ടാണ് ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ നേതാക്കളെയും കണ്ടതുപോലെ ആണ് ആര്‍എസ്എസ് നേതാക്കളെ കണ്ടത് എന്നാണ് മൊഴി. പ്രാഥമിക വിവരം അറിഞ്ഞു എന്നും വ്യക്തിപരമായ ആനുകൂല്യങ്ങള്‍ക്ക് വേണ്ടിയാണ് കണ്ടതെങ്കില്‍ സര്‍വ്വീസ് ചട്ട ലംഘനമാണെന്നും നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News