പ്രിയപ്പെട്ടവർക്കൊപ്പം, നമ്മൾ ഏറെ ആരാധിക്കുന്ന ഇഷ്ടപ്പെടുന്നവർക്കൊപ്പം ഫോട്ടോ എടുക്കുക എന്നത് ഏതൊരാൾക്കും ആഗ്രമുള്ള കാര്യമാകും. എന്നാൽ ഇത് നടക്കണമെന്നില്ല…എങ്കിലും അതിന് വേണ്ടി ശ്രമിക്കുന്നവർ നിരവധി ഉണ്ട്.അത്തരത്തിൽ തൻ്റെ ആഗ്രഹം തുറന്നു പറഞ്ഞപ്പോൾ മന്ത്രി എംബി രാജേഷ് നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മന്ത്രി എംബി രാജേഷ് തന്റെ ഫോട്ടോയ്ക്ക് കമന്റിട്ടയാൾക്കാണ് മറുപടി നൽകിയത്.
മന്ത്രി എംബി രാജേഷ് കഴിഞ്ഞ ദിവസം ‘ഫെമിനിച്ചി ഫാത്തിമ’യായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഷംല ഹംസയെ സന്ദർശിച്ചിരുന്നു. ഇതിന്റെ ഫോട്ടോയും മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതിനു താഴെ ഒരാൾ പ്രകടിപ്പിച്ച ആഗ്രഹത്തിനാണ് മന്ത്രി മറുപടി നൽകിയത്.
തനിക്ക് ഇതുപോലെ മന്ത്രിക്കൊപ്പം ഫോട്ടോ എടുക്കാൻ ആഗ്രഹമുണ്ടെന്നും എന്നാൽ ശ്രമങ്ങൾ ഫലം കണ്ടില്ലെന്നുമാണ് ഒരാൾ കമന്റ് ചെയ്തത്. ഇതിന് മറുപടിയായി “എപ്പോ വേണേലും എടുക്കാലോ” എന്നാണ് എംബി രാജേഷ് മറുപടി നൽകിയത്. ഈ കമന്റാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഷംല ഹംസയുടെ മേലാറ്റൂരിലെ വീട്ടിലെത്തിയാണ് മന്ത്രി ഷംലയെ ആദരവ് അറിയിച്ചത്. ഔദ്യോഗിക തിരക്കുകൾ കാരണം സിനിമ കാണാൻ സാധിച്ചിട്ടില്ലെങ്കിലും തൃത്താലക്കാരിയായ ഷംലയുടെ അതി സുന്ദരമായ അഭിനയ മികവിനെക്കുറിച്ച് കേട്ടറിഞ്ഞപ്പോൾ തന്നെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു എന്നും മന്ത്രി പറഞ്ഞു. ഷംലയെ സന്ദർശിച്ച ശേഷം മന്ത്രി ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here