സ്വരലയയുടെ നൃത്ത സംഗീതോത്സവത്തിനു തുടക്കമായി; ഉദ്ഘാടനം ചെയ്ത് മന്ത്രി എം ബി രാജേഷ്

M B RAJESH

10 ദിവസം നീണ്ടുനിൽക്കുന്ന സ്വരലയയുടെ നൃത്ത സംഗീതോത്സവം പാലക്കാട്‌ രാപ്പടി ഓഡിറ്റോറിയത്തിൽ തുടക്കമായി. തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സാംസ്കാരിക രംഗത്ത് നിറഞ് നിന്ന് പ്രവർത്തിക്കുന്ന സ്വരലയയുടെ 24 മത് വാർഷികത്തിന് പാലക്കാട്‌ രാപ്പാടി ഓഡിറ്റോറിയത്തിൽ തുടക്കമായി.

തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വൈവിധ്യങ്ങൾ ഉയർത്തിപ്പിടിക്കുകയാണ് സ്വരലയ ഈ കൂട്ടായ്മയിലൂടെ ഉദേശിക്കുന്നതെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു.

also read: കൊച്ചി ഒബ്രോൺ മാളിൽ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; ഏതാനും പേർക്ക് ദേഹസ്വാസ്ഥ്യം

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകരിയായ കെ ആർ മീര, പാലക്കാട്‌ എംപി വി കെ ശ്രീകണ്ഠൻ, പാലക്കാട്‌ ജില്ല കളക്ടർ ഡോ. ചിത്ര ഐ എ എസ്, ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ എസ് ബിനുമോൾ. സമന്വയ സെക്രട്ടറി ടി ആർ അജയൻ, പ്രസിഡന്റ്‌ എൻ എൻ കൃഷ്ണദാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.തുടർന്ന് മലയാളത്തിന്റെ പ്രിയപെട്ട പാട്ടെഴുത്തുകാരായ ബിച്ചു തിരുമല, എം ഡി രാജേന്ദ്രൻ എന്നിവരുടെ ഗാനങ്ങൾ കോർത്തിണക്കിയ സംഗീത നിശയും അരങ്ങേറി. ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം എന്ന് പേരിട്ട സംഗീത പരിപാടി ഗായകർ സുദീപ് കുമാർ, ശ്രീമതി രാജലക്ഷ്മി എന്നവരുടെ നേതൃത്വത്തിൽ നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News