മാലിന്യ സംസ്കരണം: ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് ഗൗരവത്തോടെ കാണുന്നു എന്ന് മന്ത്രി എം.ബി.രാജേഷ്

കൊച്ചി കോർപ്പറേഷന് ദേശീയ ഹരിത ട്രൈബ്യൂണൽ 100 കോടി രൂപ പിഴ ചുമത്തിയതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി എം ബി രാജേഷ് . ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് കൊച്ചി കോർപ്പറേഷനെതിരായ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നടപടി.മാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തിൽ കേരളത്തെ മുമ്പ് ഹരിത ട്രൈബ്യൂണൽ പ്രശംസിച്ചിരുന്നു എന്നും നേരത്തെ ഇന്ത്യയിലെ പല സംസ്ഥാനങ്ങൾക്കും കോടികൾ പിഴ ചുമത്തിയപ്പോൾ കേരളത്തെ ഒഴിവാക്കിയിരുന്നതാണ്, ഇപ്പോഴത്തെ ഉത്തരവിനെ ഗൗരവമായി കാണുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം ബ്രഹ്മപുരം വിഷയത്തിൽ സർക്കാർ കൃത്യമായി ഇടപെട്ടിട്ടുണ്ടെന്നും എം.ബി രാജേഷ് കൂട്ടിച്ചേർത്തു. ഉത്തരവ് വിശദമായി പഠിച്ച ശേഷം നിയമപരമായ, ഉചിതമായ കാര്യങ്ങൾ തീരുമാനിക്കും എന്നും അദ്ദേഹം പറഞ്ഞു.

കോർപറേഷൻ പിഴ ചീഫ് സെക്രട്ടറിക്ക് അടയ്ക്കണമെന്നാണ് ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്. സംസ്ഥാന സർക്കാറിനും കോർപറേഷനും വീഴ്ച സംഭവിച്ചതായും ഇത് കൈയ്യും കെട്ടി നോക്കി നിൽക്കാനാവില്ലെന്നും ട്രൈബൂണൽ വ്യക്തമാക്കിയിരുന്നു. ഇതിനു കൂടിയാണ് എം ബി രാജേഷ് പ്രതികരണവുമായി രംഗത്തെത്തിയത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News