മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ കൈപിടിച്ചുയർത്താൻ കുടുംബശ്രീ തയ്യാറാക്കിയ മൈക്രോപ്ലാനിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ച് മന്ത്രി എം ബി രാജേഷ്. ദുരന്തബാധിതരുടെ ഉപജീവനത്തിനായുള്ള ആവശ്യങ്ങൾ ഉള്‍ക്കൊള്ളിച്ച് സമഗ്രമായി തയ്യാറാക്കിയ മൈക്രോ പ്‌ളാന്‍ അതിജീവനത്തിന്റെ സുപ്രധാന മുന്നേറ്റമാണ് എന്നും മന്ത്രി പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.
സമയബന്ധിതമായി ഉരുള്‍ പൊട്ടല്‍ ദുരന്ത പുനരധിവാസത്തിനായുള്ള മൈക്രോ പ്ലാന്‍ തയ്യാറാക്കാൻ കുടുംബശ്രീക്ക് കഴിഞ്ഞുവെന്നും ആറ് മേഖലകള്‍ കേന്ദ്രീകരിച്ചുള്ള അതിജീവന പദ്ധതികള്‍ സൂക്ഷ്മതലത്തിലുള്ള പുനരധിവാസം സാധ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
also read: ‘അനുദിനം മാറുന്ന കൊച്ചിക്ക് അതിനൊത്ത ഒരു മാർക്കറ്റ്’
ജനകീയ ഇടപെടലുകളുടെ മുഖമുദ്രയായ തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും ജനകീയ പ്രസ്ഥാനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അണിനിരന്നാണ് മൈക്രോ പ്ലാനുകള്‍ ഏകോപിപ്പിച്ചത്, ഇവയുടെ പൂര്‍ത്തീകരണവും മാതൃകാപരമായിരിക്കും എന്നും മന്ത്രി പറഞ്ഞു. ദുരന്തബാധിതരുടെ സ്ഥിര പുനരധിവാസം കുറ്റമറ്റ രീതയില്‍ സാധ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭൂമി ഏറ്റെടുക്കല്‍ അടക്കമുള്ള നടപടികളും ഉടൻ പൂർത്തിയാക്കുമെന്നും പുനരധിവാസം വേഗത്തില്‍ നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here