ഫാദർ സ്റ്റാൻ സ്വാമിയുടേത് പോലെ സായിബാബയുടെ മരണവും നീതി എന്ന സങ്കൽപത്തെ പൊള്ളിക്കുന്നതാണ്: മന്ത്രി എം ബി രാജേഷ്

m b rajesh

പ്രൊഫസർ ജി എൻ സായിബാബക്ക് അന്ത്യാഭിവാദ്യങ്ങൾ അർപ്പിച്ച് മന്ത്രി എം ബി രാജേഷ്. ഫാദർ സ്റ്റാൻസ്വാമിയുടെ മരണത്തിനുശേഷം ഉള്ളുലയ്ക്കുന്ന മറ്റൊരു മരണവാർത്തയാണ് പ്രൊഫസർ ജി എൻ സായിബാബയുടേത് എന്നാണ് മന്ത്രി പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയത്.രണ്ടുപേരുടെയും മരണത്തിലേക്ക് നയിച്ചത് ഒരേ സാഹചര്യങ്ങൾ തന്നെയെന്നും സായിബാബ ധൈഷണികമായ സമരോത്സുകതയുടെയും ചിന്താപരമായ ഔന്നത്യത്തിന്റെയും ഉടമയായിരുന്നു അദ്ദേഹം എന്നും മന്ത്രി കുറിച്ചു. സഖാവ് സീതാറാം യെച്ചൂരിക്ക് അന്ത്യാഭിവാദ്യം അർപ്പിക്കാൻ എകെജി ഭവന്റെ മുറ്റത്തേക്ക് വീൽചെയറിൽ എത്തിയ സായിബാബയുടെ ദൃശ്യം മറക്കാനാവില്ല. വേട്ടയാടപ്പെട്ടപ്പോൾ പിന്തുണച്ച പ്രസ്ഥാനത്തോടും നായകനോടുമുള്ള ഐക്യദാർഢ്യം ആയിരുന്നു അതെന്നും മന്ത്രി പറഞ്ഞു. ഫാദർ സ്റ്റാൻ സ്വാമിയുടെ എന്നതുപോലെ സായിബാബയുടെ മരണവും നീതി എന്ന സങ്കൽപത്തെ പൊള്ളിക്കുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: അന്ന് കൂടിയ ജനങ്ങളെല്ലാം തന്നെക്കണ്ട് കൂടിയതാണെന്നാണ് അൻവർ കരുതിയിരിക്കുന്നത്, ഒരംഗം പോലും പി വി അൻവറിനൊപ്പമില്ല: എടവണ്ണ ലോക്കൽ സെക്രട്ടറി പി കെ മുഹമ്മദലി

മന്ത്രി എം ബി രാജേഷിന്റെ പോസ്റ്റിന്റെ പൂർണരൂപം

തടവറയ്ക്കുള്ളിൽ നരകയാതന അനുഭവിച്ച് കൊല്ലപ്പെട്ട ഫാദർ സ്റ്റാൻസ്വാമിയുടെ മരണത്തിനുശേഷം ഉള്ളുലയ്ക്കുന്ന മറ്റൊരു മരണവാർത്തയാണ് പ്രൊഫസർ ജി എൻ സായിബാബയുടേത്. സ്റ്റാൻസ്വാമിയുടെ ജീവിതം തടവറയ്ക്കുള്ളിൽ തന്നെ അവസാനിച്ചുവെങ്കിൽ നീണ്ട പത്ത് വർഷത്തെ കേന്ദ്ര സർക്കാരിന്റെ വേട്ടയാടലിനും കാരാഗൃഹവാസത്തിനുമൊടുവിൽ ജയിൽ മോചിതനായ സായിബാബ ഏറെ കഴിയും മുമ്പ് മരണത്തിന് കീഴടങ്ങിയിരിക്കുന്നു. രണ്ടുപേരുടെയും മരണത്തിലേക്ക് നയിച്ചത് ഒരേ സാഹചര്യങ്ങൾ തന്നെ.
സായിബാബ ധൈഷണികമായ സമരോത്സുകതയുടെയും ചിന്താപരമായ ഔന്നത്യത്തിന്റെയും ഉടമയായിരുന്നു. ഭിന്നശേഷിക്കാരനായ അദ്ദേഹം വീൽചെയറിലാണ് തടവറയ്ക്കുള്ളിലും നരക ജീവിതം നയിച്ചത്. സഖാവ് സീതാറാം യെച്ചൂരിക്ക് അന്ത്യാഭിവാദ്യം അർപ്പിക്കാൻ എകെജി ഭവന്റെ മുറ്റത്തേക്ക് വീൽചെയറിൽ എത്തിയ സായിബാബയുടെ ദൃശ്യം മറക്കാനാവില്ല. വേട്ടയാടപ്പെട്ടപ്പോൾ പിന്തുണച്ച പ്രസ്ഥാനത്തോടും നായകനോടുമുള്ള ഐക്യദാർഢ്യം ആയിരുന്നു അത്.
ഫാദർ സ്റ്റാൻ സ്വാമിയുടെ എന്നതുപോലെ സായിബാബയുടെ മരണവും നീതി എന്ന സങ്കൽപത്തെ പൊള്ളിക്കുന്നതാണ്.
സായിബാബയ്ക്ക് അന്ത്യാഭിവാദ്യങ്ങൾ
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News