മൂന്ന് വർഷം കൊണ്ട് 24 ലക്ഷം രൂപ തൃത്താലയിലെ 130 മിടുക്കൻമാർക്കും മിടുക്കികൾക്കും സ്‌കോളർഷിപ്പ് ആയി നൽകാൻ സാധിച്ചുവെന്ന സന്തോഷകരമായ കാര്യം പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്. തൃത്താല മണ്ഡലത്തിൽ നടപ്പാക്കുന്ന എൻലൈറ്റ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ ‘പ്രെഡിക്ട്’ സ്‌കോളർഷിപ്പിലൂടെയാണ് ഇത്രയും തുക ഇതുവരെ നൽകിയത് എന്നതും മന്ത്രി പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവർക്കും പ്രതിമാസം 1000 രൂപ വീതം നൽകുന്നതാണ് പ്രെഡിക്ട് സ്‌കോളർഷിപ്പ് പദ്ധതി.
130 പേരെ തൃത്താലയുടെ ഭാവിവാഗ്ദാനങ്ങളായി വാർത്തെടുക്കാനുള്ള ഇടപെടൽ കൂടിയായാണ് ഈ പ്രവർത്തനത്തെ കാണുന്നത് എന്നും അദ്ദേഹം കുറിച്ചു.
മന്ത്രിയുടെ പോസ്റ്റ്
മൂന്ന് വർഷം കൊണ്ട് 24 ലക്ഷം രൂപ തൃത്താലയിലെ 130 മിടുക്കൻമാർക്കും മിടുക്കികൾക്കും സ്‌കോളർഷിപ്പ് ആയി നൽകാൻ സാധിച്ചു എന്നത് പ്രത്യേകമായ സന്തോഷവും ചാരിതാർഥ്യവും നൽകുന്ന ഒന്നാണ്. തൃത്താല മണ്ഡലത്തിൽ നടപ്പാക്കുന്ന എൻലൈറ്റ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ ‘പ്രെഡിക്ട്’ സ്‌കോളർഷിപ്പിലൂടെയാണ് ഇത്രയും തുക ഇതുവരെ നൽകിയത്.
തുടർ പഠനത്തിനുള്ള ചെറുതായ സാമ്പത്തിക പിന്തുണ എന്നത് മാത്രമല്ല ഈ സഹായം കൊണ്ട് ഉദ്ദേശിക്കുന്നത്. 130 പേരെ തൃത്താലയുടെ ഭാവിവാഗ്ദാനങ്ങളായി വാർത്തെടുക്കാനുള്ള ഇടപെടൽ കൂടിയായാണ് ഈ പ്രവർത്തനത്തെ കാണുന്നത്.
ഈ വർഷം തെരഞ്ഞെടുത്ത 30 പേർക്കുള്ള സ്ക്കോളർഷിപ്പിന്റെ ആദ്യ ഗഡു ഇന്ന് വിതരണം ചെയ്തു. കഴിഞ്ഞ വർഷങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട 100 കുട്ടികൾക്ക് പുറമെയാണിത്.
പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവർക്കും പ്രതിമാസം 1000 രൂപ വീതം നൽകുന്നതാണ് പ്രെഡിക്ട് സ്‌കോളർഷിപ്പ് പദ്ധതി.
പഞ്ചായത്ത് പ്രസിഡന്റ് മാരായ വി വി ബാലചന്ദ്രൻ, സുഹറ, ഷറഫുദ്ദീൻ കളത്തിൽ എന്നിവർക്ക് പുറമെ മുൻ എം എൽ എമാരായ ടി പി കുഞ്ഞുണ്ണി, വി കെ ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം ഷാനിബ ടീച്ചർ മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ആർ കുഞ്ഞുണ്ണി അധ്യക്ഷനായി. എൻലൈറ്റ് കോ ഓർഡിനേറ്റർ ഡോ. രാമചന്ദ്രൻ സ്വാഗതവും ഗംഗാധരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
also read: പ്രതിപക്ഷനേതാവിന്റെ പ്രസ്താവന ഗുരുവിനെ കാവിപുതപ്പിക്കാൻ ശ്രമിക്കുന്നവർക്കുള്ള കൈത്താങ്ങായി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here