കോർപറേഷനെതിരെ ബിജെപി സമരം ചെയ്യുന്ന അതേസമയത്ത് തന്നെയാണ്, പ്രധാനമന്ത്രിയുടെ പേരിലുള്ള പുരസ്കാരം മേയർ ഏറ്റുവാങ്ങിയത്: മന്ത്രി എം ബി രാജേഷ്

ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ദുരാരോപണങ്ങളുടെ പൊള്ളത്തരം വ്യക്തമാക്കി മന്ത്രി എം ബി രാജേഷ്.കേന്ദ്രസർക്കാരിന്റെ പ്രധാൻമന്ത്രി സ്വനിധി PRAISE പുരസ്കാരം തിരുവനന്തപുരം കോർപറേഷൻ നേടിയിരുന്നു. തിരുവനന്തപുരത്ത് കോർപറേഷനും മേയർക്കുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് ബിജെപി സമരം ചെയ്യുന്ന അതേ സമയത്ത് തന്നെയാണ്, ഡൽഹിയിൽ പ്രധാനമന്ത്രിയുടെ പേരിലുള്ള പുരസ്കാരം കേന്ദ്രമന്ത്രിയിൽ നിന്ന് മേയർ ഏറ്റുവാങ്ങിയത് എന്നതാണ് ശ്രദ്ധേയമായ കാര്യം എന്നും മന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

ALSO READ: ‘ആമയി‍‍ഴഞ്ചാന്‍തോട് അപകടത്തില്‍ രാഷ്‌ട്രീയം കലര്‍ത്തിയവരേ… അങ്കോള ദുരന്തമുഖത്തെ കര്‍ണാടക സര്‍ക്കാരിന്‍റെ നിസംഗത കാണുന്നില്ലേ ?’; ശരത് ചന്ദ്രന്‍ എ‍ഴുതുന്നു

ഈ സമയം തിരുവനന്തപുരത്ത് ബിജെപി മാർച്ചിൽ ഒരു മുൻ കേന്ദ്രസഹമന്ത്രി മനോഹർ ലാൽ ഘട്ടർ മേയർക്കെതിരെ അസഭ്യവർഷം നടത്തുകയായിരുന്നു എന്ന കാര്യവും മന്ത്രി വ്യക്തമാക്കി. മുൻ കേന്ദ്ര സഹമന്ത്രിയുടെ പാഴ് വാക്കുകൾ വിശ്വസിക്കണോ? കേരളത്തിൽ ബിജെപി നഖശിഖാന്തം എതിർക്കുന്ന നഗരസഭയ്ക്കും മേയർക്കും തന്നെ കേന്ദ്രസർക്കാരിന് ആവർത്തിച്ച് മികവിനുള്ള അംഗീകാരങ്ങൾ കൊടുക്കേണ്ടി വരുന്നതിൽ തന്നെ ബിജെപിക്കുള്ള ഉത്തരവും അടങ്ങിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇത്തരം ദുരാരോപണങ്ങളെ മറികടന്ന് മുന്നോട്ടുപോകാൻ ഈ അംഗീകാരം ശക്തിപകരുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി കുറിച്ചു.ഇതിനുമുൻപും തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ച ദേശീയ അംഗീകാരങ്ങൾ മന്ത്രി വ്യക്തമാക്കി.

ALSO READ: യുവതിയുടെ നഗ്ന ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി പത്തു ലക്ഷം ആവശ്യപ്പെട്ട കേസ്; യുവാവ് പിടിയിൽ

മന്ത്രി എം ബി രാജേഷിന്റെ പോസ്റ്റ്

ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ദുരാരോപണങ്ങളുടെ പൊള്ളത്തരം വ്യക്തമാക്കാൻ വേറെന്ത് ഉദാഹരണം വേണം?
കേന്ദ്രസർക്കാരിന്റെ പ്രധാൻമന്ത്രി സ്വനിധി PRAISE പുരസ്കാരം നേടിയ തിരുവനന്തപുരം മുൻസിപ്പൽ കോർപറേഷനെ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. വഴിയോരക്കച്ചവടക്കാരുടെ ക്ഷേമവും സാമ്പത്തികപങ്കാളിത്തവും വർദ്ധിപ്പിക്കാനും ശക്തിപ്പെടുത്താനും വേണ്ടി നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് കേന്ദ്രസർക്കാർ തിരുവനന്തപുരം കോർപ്പറേഷനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. ഇന്ത്യയിലെ മേജർ സിറ്റികളിൽ മൂന്നാം സ്ഥാനമാണ് തിരുവനന്തപുരം സ്വന്തമാക്കിയത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ഭവന-നഗരകാര്യ മന്ത്രി മനോഹർ ലാൽ ഘട്ടറിൽ നിന്നും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ അവാർഡ് ഏറ്റുവാങ്ങി. കോർപറേഷനും ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കും ജീവനക്കാർക്കും അനുമോദനങ്ങൾ.
തിരുവനന്തപുരത്ത് കോർപറേഷനും മേയർക്കുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് ബിജെപി സമരം ചെയ്യുന്ന അതേ സമയത്ത് തന്നെയാണ്, ഡൽഹിയിൽ പ്രധാനമന്ത്രിയുടെ പേരിലുള്ള പുരസ്കാരം കേന്ദ്രമന്ത്രിയിൽ നിന്ന് മേയർ ഏറ്റുവാങ്ങിയത് എന്നതാണ് ശ്രദ്ധേയമായ കാര്യം. മേയർ കേന്ദ്രമന്ത്രിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്ന അതേസമയം, തിരുവനന്തപുരത്ത് ബിജെപി മാർച്ചിൽ ഒരു മുൻ കേന്ദ്രസഹമന്ത്രി മേയർക്കെതിരെ അസഭ്യവർഷം നടത്തുകയായിരുന്നു. കേന്ദ്രമന്ത്രി മനോഹർ ലാൽ ഘട്ടറിനെ വിശ്വസിക്കണോ, മുൻ കേന്ദ്ര സഹമന്ത്രിയുടെ പാഴ് വാക്കുകൾ വിശ്വസിക്കണോ? കേരളത്തിൽ ബിജെപി നഖശിഖാന്തം എതിർക്കുന്ന നഗരസഭയ്ക്കും മേയർക്കും തന്നെ കേന്ദ്രസർക്കാരിന് ആവർത്തിച്ച് മികവിനുള്ള അംഗീകാരങ്ങൾ കൊടുക്കേണ്ടി വരുന്നതിൽ തന്നെ ബിജെപിക്കുള്ള ഉത്തരവും അടങ്ങിയിട്ടുണ്ട്. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇത്തരം ദുരാരോപണങ്ങളെ മറികടന്ന് മുന്നോട്ടുപോകാൻ ഈ അംഗീകാരം ശക്തിപകരുമെന്ന് പ്രതീക്ഷിക്കുന്നു.
ഇതാദ്യമായല്ല തിരുവനന്തപുരം നഗരസഭയ്ക്ക് ഇത്തരത്തിലുള്ള ദേശീയ അംഗീകാരം ലഭിക്കുന്നത്. നഗരം ഊർജ്ജ സംരക്ഷണത്തിൽ കൈവരിച്ച മികവ് പരിഗണിച്ച് ടൈംസ് ബിസിനസ് അവാർഡും ഈയടുത്ത് ലഭിച്ചിരുന്നു. സംസ്ഥാനത്തെ ഏറ്റവും മികച്ച മുൻസിപ്പൽ കോർപറേഷനുള്ള സ്വരാജ് ട്രോഫി ലഭിച്ചതും തിരുവനന്തപുരം കോർപറേഷന് തന്നെയായിരുന്നു.
മാലിന്യ സംസ്കരണം ഉൾപ്പെടെയുള്ള മേഖലകളിൽ കൂടുതൽ മികവോടെയുള്ള ഇടപെടലുകളാണ് തിരുവനന്തപുരത്ത് ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ ലക്ഷ്യങ്ങളിലേക്ക് ആത്മവിശ്വാസത്തോടെ മുന്നേറാൻ ദേശീയ തലത്തിലെ ഈ അംഗീകാരം കരുത്തേകട്ടെ.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News