‘വേദിയെ ചിരിപ്പിച്ച് എം ബി രാജേഷ്’,അല്പം കഴിഞ്ഞപ്പോൾ തലക്കെട്ട് മാറി; ഇങ്ങനെയൊക്കെയാണിവർ ഇടതുപക്ഷത്തെപ്പറ്റി മോശം പ്രതിച്ഛായ സൃഷ്ടിക്കുന്നത്

ഒരേ വാർത്തയ്ക്ക് ഏഷ്യാനെറ്റ് കൊടുത്ത രണ്ട് തലക്കെട്ടുകളെ കുറിച്ച് പോസ്റ്റ് പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്.ആദ്യത്തെ തലക്കെട്ട് ‘വേദിയെ ചിരിപ്പിച്ച് എം ബി രാജേഷ്’എന്നും അല്പം കഴിഞ്ഞപ്പോൾ ഇതേ തലക്കെട്ട് മാറ്റി ‘അതൃപ്തി പ്രകടിപ്പിച്ച് എം ബി രാജേഷ്’ എന്നുമാക്കിയെന്നാണ് മന്ത്രി പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കിയത്. ഇങ്ങനെയൊക്കെയാണിവർ ഇടതുപക്ഷത്തെപ്പറ്റി മോശം പ്രതിച്ഛായ സൃഷ്ടിക്കുന്നത് എന്ന കാര്യവും മന്ത്രി ഓർമിപ്പിച്ചു.

ALSO READ: സാമ്പത്തിക രംഗത്ത് കേരളത്തിന്റെ കുതിപ്പ്; വസ്തുതകള്‍ നിരത്തി ഈ ‘മിറക്കിള്‍’ ബുക്ക്

അത്ര സൂക്ഷ്മമായാണ് ഓരോ വാർത്തയിലും ഇടതുവിരുദ്ധത തിരുകിക്കയറ്റുന്നത് എന്നും ഈ മാധ്യമങ്ങളെ നേരിട്ടാണ് ഇടതുപക്ഷം ഇവിടെ നിലനിൽക്കുന്നത് എന്നത് ഒരു അദ്ഭുതം തന്നെയല്ലേ എന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: സ്ത്രീ സംരക്ഷണ നിയമങ്ങള്‍ സ്ത്രീകള്‍ തന്നെ ദുരുപയോഗം ചെയ്യുന്നുവെന്ന് ബോംബെ ഹൈക്കോടതി

എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റ്

ഒരേ വാർത്തയ്ക്ക് ഏഷ്യാനെറ്റ് കൊടുത്ത രണ്ട് തലക്കെട്ടുകൾ…
ആദ്യത്തെ തലക്കെട്ട്
‘വേദിയെ ചിരിപ്പിച്ച് എം ബി രാജേഷ്’.
അല്പം കഴിഞ്ഞപ്പോൾ തലക്കെട്ടിതാ മാറുന്നു.
‘അതൃപ്തി പ്രകടിപ്പിച്ച് എം ബി രാജേഷ്.’
ഇങ്ങനെയൊക്കെയാണിവർ ഇടതുപക്ഷത്തെപ്പറ്റി മോശം പ്രതിച്ഛായ സൃഷ്ടിക്കുന്നത്. അത്ര സൂക്ഷ്മമായാണ് ഓരോ വാർത്തയിലും ഇടതുവിരുദ്ധത തിരുകിക്കയറ്റുന്നത്. ഈ മാധ്യമങ്ങളെ നേരിട്ടാണ് ഇടതുപക്ഷം ഇവിടെ നിലനിൽക്കുന്നത് എന്നത് ഒരു അദ്ഭുതം തന്നെയല്ലേ?
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News