ഭിന്നശേഷിക്കാരനായ മകനെ ആശുപത്രിയിൽ എത്തിക്കാൻ റോഡ് വേണമെന്ന ആബിദയുടെ പരാതി പരിഹരിക്കാൻ ഇടപെടണമെന്ന് മന്ത്രി എ കെ ശശീന്ദ്രനോട് അഭ്യർത്ഥിച്ച് മന്ത്രി എം ബി രാജേഷ്. റോഡ് നിർമിക്കാമെന്ന് മന്ത്രി ശശീന്ദ്രൻ ഉറപ്പ് നൽകി. 18 കാരനായ മകൻ ഭിന്നശേഷിക്കാരനാണ് ആണെന്നും . അവനെ റോഡിലേക്ക് എത്തിക്കാൻ നാല് പേരുടെയെങ്കിലും സഹായം വേണം. യാത്ര പ്രയാസമായതോടെ ചികിത്സ മുടങ്ങി. എല്ലാത്തിനും കാരണം വീട്ടിലേക്ക് നല്ലൊരു റോഡില്ലാത്തതാണ്” എന്നതാണ് ചേളന്നൂർ ഉമ്മംകൊത്തിയിലെ ടി ആബിദ അദാലത്തിൽ ഉന്നയിച്ച പരാതി.
ALSO READ: തദ്ദേശ അദാലത്തിൽ നടൻ വിജിലേഷിന്റെ പരാതിക്ക് സൂപ്പർ ക്ലൈമാക്സ്; അര മണിക്കൂറിനകം ഒക്യുപൻസി സർട്ടിഫിക്കറ്റ് മന്ത്രി എം ബി രാജേഷ് നേരിട്ട് കൈമാറി
അദാലത്തിൽ ആബിദ സങ്കടത്തിന്റെ കെട്ടഴിച്ചതോടെ പരിഹാരവും വേഗത്തിലായി. കനാൽ നടപ്പാത കടന്ന് വേണം ആബിദയുടെ കുടുംബത്തിന് റോഡിലെത്താൻ. ഭിന്നശേഷിക്കാരനായ മകൻ സഹൽ ഷാനുമായി റോഡിലെത്താൻ പ്രയാസമേറെയാണ് എന്നും ആബിദ മന്ത്രിയോട് പറഞ്ഞു. എട്ട് ലക്ഷത്തിലധികം ചെലവ് വരുന്ന റോഡിന് ആവശ്യമായ ഫണ്ട് പഞ്ചായത്തിന് നിലവിൽ ലഭ്യമല്ലെന്ന് പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റും മന്ത്രിയെ അറിയിച്ചു. തുടർന്ന് സ്ഥലം എം എൽ എ യും വനം വകുപ്പ് മന്ത്രിയുമായ എ കെ ശശീന്ദ്രനുമായി മന്ത്രി എം ബി രാജേഷ് ഫോണിൽ വിഷയം ചർച്ച ചെയ്തു. റോഡ് ഒരുക്കാൻ എം എൽ എ ഫണ്ടിൽ നിന്നും എട്ട് ലക്ഷം രൂപ അനുവദിക്കാമെന്ന് എ കെ ശശീന്ദ്രൻ ഉറപ്പുനൽകി. അധിക തുക ആവശ്യമായാൽ പഞ്ചായത്ത് കണ്ടെത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു. തുടർ നടപടികൾ വേഗത്തിൽ നടത്താൻ പഞ്ചായത്ത് സെക്രട്ടറിയെയും പ്രസിഡന്റിനെയും മന്ത്രി ചുമതലപ്പെടുത്തി.
മകന് വേണ്ടി റോഡൊരുങ്ങുന്നതിലുള്ള സന്തോഷത്തോടെയാണ് ആബിദ അദാലത്ത് വേദിയിൽ നിന്ന് മടങ്ങിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here