ഭരണവിരുദ്ധ വികാരമില്ല എന്നാണ് ചേലക്കരയിലെ വൻവിജയം സൂചിപ്പിക്കുന്നത്: മന്ത്രി എം.ബി രാജേഷ്

രാഷ്ട്രീയ വിജയം എൽഡിഎഫിന്റേതെന്ന് മന്ത്രി എം.ബി രാജേഷ്.ഭരണവിരുദ്ധ വികാരമില്ല എന്ന് ചേലക്കരയിലെ വൻവിജയം സൂചിപ്പിക്കുന്നത് എന്നും മന്ത്രി പറഞ്ഞു .പാലക്കാട് വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചു,പരാജയം അംഗീകരിക്കുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിനെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം യുഡിഎഫ് ജയിച്ചപ്പോൾ എസ്ഡിപിഐ നടത്തിയ ആഹ്ലാദ പ്രകടനം ഗൗരവമുള്ളതാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

also read: അവിശുദ്ധകൂട്ടുകെട്ട്: പാലക്കാട്ടെ യുഡിഎഫ് വിജയത്തില്‍ ആഹ്ലാദപ്രകടനം നടത്തി എസ്ഡിപിഐ

അതേസമയം വര്‍ഗീയ ശക്തികളുമായി യുഡിഎഫിന് അന്തര്‍ധാരയുണ്ടെന്ന് ആരോപണം ശരിവെക്കുന്നതാണ് എസ്ഡിപിഐയുടെ ഇപ്പോഴത്തെ ആഹ്ലാ​ദപ്രകടനം. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഒരിക്കല്‍ പോലും വര്‍ഗീയ സംഘടനയായ എസ്‍ഡിപിഐയെ യുഡിഎഫോ സ്ഥാനാര്‍ഥിയോ തള്ളിപ്പറയുകയോ, വോട്ട് വേണ്ടെന്ന് പറയുകയോ ചെയ്തിരുന്നില്ല. എസ്‍ഡിപിഐയുടെ വോട്ട് വേണ്ടെന്ന് പറയാന്‍ ധൈര്യമുണ്ടോയെന്ന് എല്‍ഡിഎഫ് ചോദ്യം ഉന്നയിച്ചിട്ടും യുഡിഎഫ് ഉത്തരം പറയാതെ ഒഴിഞ്ഞുമാറുകയായിരുന്നു.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News