കുറുക്കൻ ഒരിക്കലും കോഴിയെ സംരക്ഷിച്ച ചരിത്രമില്ല; പാംപ്ലാനിക്ക് മറുപടിയുമായി എം ബി രാജേഷ്

തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്ക് മറുപടിയുമായി മന്ത്രി എം ബി രാജേഷ്. റബർ വില 300 രൂപയായി പ്രഖ്യാപിച്ചാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാമെന്നും കേരളത്തിൽ ഒരു എംപി പോലുമില്ലെന്ന ബിജെപിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ച് തരുമെന്നും പറഞ്ഞ പാംപ്ലാനിയുടെ പരാമർശത്തിനാണ് എം ബി രാജേഷ് മറുപടി നൽകിയത്.

ആർഎസ്എസ്- ബിജെപിയൊക്കെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ സംരക്ഷകരായി വരുന്നു എന്നും എന്നാൽ ക്രൈസ്തവർക്കറിയാം കുറുക്കൻ ഒരിക്കലും കോഴിയെ സംരക്ഷിച്ച ചരിത്രമില്ല എന്നും പറഞ്ഞായിരുന്നു മന്ത്രിയുടെ പ്രതികരണം. പുള്ളിപുലിയുടെ പുള്ളി എത്ര തേച്ചാലും മായ്ച്ചാലും പോകില്ല, അത് ജനങ്ങൾക്ക് മനസിലാകും എന്നും എം ബി രാജേഷ് ഓർമിപ്പിച്ചു.

അതേസമയം നിയമസഭയിലെ പ്രതിപക്ഷ ബഹളവുമായി ബന്ധപ്പെട്ട് സമവായം ഇരുപക്ഷത്തുനിന്നും വേണം എന്ന് എം ബി രാജേഷ് പറഞ്ഞു.
അടിയന്തര പ്രമേയം അനുവദിക്കുന്നത് സ്പീക്കറുടെ വിവേചന അധികാരം ആണെന്നും നീണ്ടു നിൽക്കുന്ന സഭാ സമ്മേളനം ആയതിനാൽ പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യം ഉണ്ടാകാം എന്നും മന്ത്രി തുറന്നടിച്ചു. ഒരേ വിഷയം തന്നെ വീണ്ടും വീണ്ടും അടിയന്തര പ്രമേയമായി അവതരിപ്പിക്കുന്നു, അതിനാലാണ് അനുമതി നിഷേധിച്ചത് എന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News