കേരളത്തിൽ വികസനം വരരുതെന്ന നിലപാടാണ് പ്രതിപക്ഷത്തിന്; മന്ത്രി എം ബി രാജേഷ്

M B RAJESH

കേരളത്തിൽ വികസനം വരരുതെന്ന നിലപാടാണ് പ്രതിപക്ഷത്തിനെന്ന് മന്ത്രി എം ബി രാജേഷ്. എന്ത് വികസനം വന്നാലും അതിനെ എതിർക്കാൻ മാത്രമേ അവർക്ക് അറിയുകയുള്ളൂ. ഇത്തരത്തിൽ വിവാദങ്ങൾ സൃഷ്ടിക്കുന്നത് രാഷ്ട്രീയ ലാഭം മുന്നിൽ കണ്ടാണെന്നും എം ബി രാജേഷ് പറഞ്ഞു.

പ്രതിപക്ഷം എല്ലാ വികസനപദ്ധതികളെയും എതിർക്കുന്നവരാണ്. നാട്ടുകാർക്കിടയിൽ ഏത് കാര്യത്തിലാണ് ഇവർ ആശങ്ക ഉണ്ടാക്കാത്തത്. ദേശീയ പാത വികസനം, ഗെയിൽ പൈപ്പ് ലൈൻ, കെ റെയിൽ, വാട്ടർ മെട്രോ, വിഴിഞ്ഞം തുറമുഖം ഇതിനെയെല്ലാം എതിർത്തവരാണ് പ്രതിപക്ഷം. ഏതിർക്കുക എന്നത് മാത്രമാണ് അവർക്ക് അറിയുന്ന കാര്യം. എല്ലാ കാര്യത്തിലും വ്യക്തത വരുത്തും. എല്ലാ സംശയങ്ങൾക്കും ഉത്തരം നൽകും. എഥനോൾ നിർമാണ പ്ലാന്റിന് അനുമതി നൽകിയത് എല്ലാം നിയമവും ചട്ടവും അനുസരിച്ച് തന്നെയാണെന്നും മന്ത്രി പറഞ്ഞു.

Also Read: ഇതാണോ കെ സുധാകരൻ്റെ അന്തസ്സ്? മുഖ്യമന്ത്രിക്കെതിരെ തരം താണ അധിക്ഷേപവുമായി കെപിസിസി പ്രസിഡൻ്റ്

അതേസമയം, ബ്രൂവറി വിഷയത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കള്ളം പൊളിഞ്ഞു. പാലക്കാട് ബ്രൂവറി സ്ഥാപിക്കുന്നത് കോളേജിന്റെ മറവിലെന്നായിരുന്നു സതീശൻ്റെ വാദം. എന്നാൽ, പ്രതിപക്ഷ നേതാവിന്റെ വാദം കോളേജ് അധികൃതര്‍ തള്ളി. കോളേജിന്റെ സ്ഥലത്തല്ല ബ്രൂവറി വരുന്നതെന്ന് പ്രയാഗ കോളേജ് ചെയര്‍മാന്‍ സന്ദീപ് പറഞ്ഞു.

കോളേജ് തുടങ്ങാന്‍ വേണ്ടിയാണ് കമ്പനി രണ്ട് വര്‍ഷം മുമ്പ് സ്ഥലം വാങ്ങിയതെന്നാണ് വിഡി സതീശന്‍ കഴിഞ്ഞ ദിവസം ആരോപിച്ചത്. ചില മാധ്യമങ്ങളും ഇതേറ്റ് പിടിച്ച് വ്യാജ വാര്‍ത്ത നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News