ഏറ്റവും കുറച്ച് മദ്യം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കേരളമാണ് മുന്നിൽ; മന്ത്രി എം ബി രാജേഷ്

M B Rajesh

ഏറ്റവും കുറച്ച് മദ്യം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കേരളമാണ് മുന്നിൽ എന്ന് മന്ത്രി എം ബി രാജേഷ്. എക്സൈസ് – പുതിയ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ബാച്ച് സേനക്ക് വലിയ മുതൽ കൂട്ട് ആകുമെന്നാണ് സർക്കാർ പ്രതീക്ഷ എന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ യോഗ്യത ഉള്ളവരാണ് പരിശീലനം പൂർത്തിയാക്കിയിട്ടുള്ളത്.

ALSO READ: ഉത്തർപ്രദേശ് ബിജെപിയിലെ പൊട്ടിത്തെറി തുടരുന്നു; സംഘടന തലത്തിൽ അഴിച്ചുപണി നടത്തിയേക്കും

സാമൂഹികമായി വലിയ ഉത്തരവാദിത്തങ്ങൾ നിർവഹിക്കേണ്ട സമയം ആണ്. മൂന്ന് വർഷം കൊണ്ട് 785 പേർക്ക് നിയമനം ലഭിച്ചത്. സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുമ്പോഴും നിയമനത്തിന്റെ കാര്യത്തിൽ ഒരു തരത്തിലുള്ള കുറവും സംസ്ഥാന സർക്കാർ വരുത്തിയിട്ടില്ല.

കേരളത്തിൽ ഉള്ളവർ ആണ് ഏറ്റവും മദ്യപിക്കുന്നതെന്ന് ചർച്ച നിലനിൽക്കുന്നുണ്ട് അത് തെറ്റാണ്. ഏറ്റവും കുറച്ച് മദ്യം ഉപയോഗിക്കുന്നവരും ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും കേരളമാണ് മുന്നിൽ.അതേസമയം സിന്തറ്റിക്ക് മയക്കുമരുന്നുകളുടെ ഉപയോഗം വർദ്ധിച്ചു വരുന്നുണ്ട്,അതിനെതിരെ ജാഗ്രത പുലർത്തുകയും നടപടിയും വേണം.

ALSO READ: ‘ഭാര്യയെ ഭീഷണിപ്പെടുത്താൻ തങ്ങളുടെ സ്വകാര്യ ദൃശ്യങ്ങൾ സുഹൃത്തിന് നൽകി ഭർത്താവ്’, പോൺ സൈറ്റിൽ വീഡിയോ അപ്‌ലോഡ് ചെയ്‌ത്‌ പണം തട്ടി യുവാവ്; ഒടുവിൽ അറസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News