കൊച്ചുവേളിയിലും മാലിന്യ സംസ്കരണത്തിൽ റെയിൽവേ കാണിക്കുന്നത് വലിയ അലംഭാവം, നടപടിയുമായി മുന്നോട്ടുപോകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി: മന്ത്രി എം ബി രാജേഷ്

കൊച്ചുവേളിയിലും മാലിന്യ സംസ്കരണത്തിൽ റെയിൽവേ കാണിക്കുന്നത് വലിയ അലംഭാവമെന്ന് മന്ത്രി എം ബി രാജേഷ്. കൊച്ചുവേളിയിൽ ശക്തമായ നടപടിയുമായി മുന്നോട്ടുപോകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. റെയിൽവേയുടെ ഭാഗത്ത് നിന്നുള്ള അലംഭാവം ഇനി അനുവദിക്കാൻ പറ്റില്ലെന്നും മന്ത്രി കൈരളി ന്യൂസിനോട് വ്യക്തമാക്കി.

also read: വ്യാപാരി വ്യവസായി സമിതി മുന്‍ സംസ്ഥാന പ്രസിഡന്റും സിപിഐഎം നേതാവുമായിരുന്ന ബിന്നി ഇമ്മട്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
ആമയിഴഞ്ചാൻ തോട്ടിൽ മരണപ്പെട്ട ജോയ് റെയിൽവേയുടെ അനാസ്ഥയുടെ ഒരു രക്തസാക്ഷിയാണ്. അതാണ് കൊച്ചുവേളിയിലെ മാലിന്യ കൂമ്പാരത്തിലേക്കും നമ്മളെ എത്തിച്ചത്. കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിന് സമീപത്തെ മാലിന്യ കൂമ്പാരത്തിൽ ശക്തമായ നടപടിയുമായി മുന്നോട്ടുപോകാനാണ് സർക്കാരിന്റെയും നഗരസഭയുടെയും തീരുമാനം. മാലിന്യ നീക്കത്തിൽ റെയിൽവേയുടെ അവകാശവാദം തെറ്റാണ് എന്ന് ദൃശ്യങ്ങൾ തെളിയിക്കുന്നതായി മന്ത്രി എം ബി രാജേഷ് പറഞ്ഞു. റെയിൽവേയുടെ വീഴ്ചയാണ് ഇതെന്നും മന്ത്രി വിമർശിച്ചു.

also read:കോഴിക്കോട് ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന നാല് സ്‌കൂളുകള്‍ക്ക് നാളെ അവധി
എത്രത്തോളം മാലിന്യമാണ് റെയിൽവേയിൽ ഉണ്ടാകുന്നതെന്നും ഈ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് ഏത് ഏജൻസിയെയാണ് ഏൽപ്പിച്ചതെന്നും വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭ റെയിൽവേയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. റെയിൽവേയുടെ വീഴ്ചയ്ക്ക് സർക്കാരും നഗരസഭയും മറുപടി പറയേണ്ടിവരുന്ന സാഹചര്യത്തിൽ നടപടികളിൽ വിട്ടുവീഴ്ച വേണ്ട എന്ന നിലപാടിലാണ് സർക്കാരും നഗരസഭയും .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News