പാലക്കാട് സരിൻ തരംഗം, ഇടതുമുന്നണി ജയം ഉറപ്പിച്ചു: മന്ത്രി എം ബി രാജേഷ്

M B Rajesh

പാലക്കാട് സരിൻ തരംഗം എന്ന് മന്ത്രി എം ബി രാജേഷ്. ഇടതുമുന്നണി ജയം ഉറപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ഇനിയും നുണ ബോംബുകൾ പൊട്ടുമെന്നും അതുകൊണ്ടൊന്നും ഇടതു വിജയത്തെ തടയാനാകില്ല എന്നും എം ബി രാജേഷ് പറഞ്ഞു.

ചാണകക്കുഴിയിൽ നിന്ന് മാലിന്യക്കുഴിയിലേക്കാണ് സന്ദീപ് വാര്യർ പോയത് എന്ന് ഇ എൻ സുരേഷ് ബാബുവും പറഞ്ഞു.അതേസമയം കോൺഗ്രസ് ആർഎസ്എസ് ക്യാമ്പായി മാറിയെന്ന് എ കെ ബാലൻ പറഞ്ഞു.സന്ദീപ് വാര്യരുടെ വലതുവശത്ത് ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിന്നയാളും ഇടത്ത് ഗോൾവാൾക്കറെ തൊഴുന്നയാളുമെന്നും എ കെ ബാലൻ പറഞ്ഞു.

Also read: സന്ദീപ് വാര്യരോട് ചോദിക്കേണ്ടതായ ചില ചോദ്യങ്ങളുണ്ടല്ലോ? വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

സന്ദീപ് വാര്യർ ഇപ്പോഴും ആർഎസ്എസ് ആണ്.സന്ദീപ് വാര്യർ ആർഎസ്എസ് വിട്ടിട്ടില്ല, ആശയങ്ങൾ തള്ളിപ്പറഞ്ഞല്ല, കോൺഗ്രസിലേക്ക് പോയത്. സന്ദീപിനെ ആശ്വസിപ്പിച്ചത് അമ്മ മരിച്ച കാര്യം പറഞ്ഞതിനാൽ അങ്ങനെ എല്ലാവരെയും ആശ്വസിപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു.

News Summary- P Sarin wave in palakkad says Minister MB Rajesh. He said that the Left Front has secured victory

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here