വാർഡ് വിഭജനം സുതാര്യവും നിയമാനുസൃതവുമായാണ് നടന്നത്: മന്ത്രി എം ബി രാജേഷ്

വാർഡ് വിഭജനം സുതാര്യവും നിയമാനുസൃതവുമായാണ് നടന്നത് എന്ന് മന്ത്രി എം ബി രാജേഷ്. സർക്കാർ അല്ല മേൽനോട്ടം വഹിക്കുന്നത് ഇലക്ഷൻ കമ്മീഷന്റെ മേൽനോട്ടത്തിലാണ് നടന്നത് എന്നും അദ്ദേഹം പറഞ്ഞു.എക്കാലത്തും സ്വീകരിക്കുന്ന നടപടിക്രമമാണ് ഇപ്പോഴും സ്വീകരിച്ചത്, വാർഡ് വിഭജനവുമായി ബന്ധപ്പെട്ട പരാതികൾ എല്ലാ കാലത്തും വരാറുണ്ട്, വിഭജനം ഇതുവരെ പൂർത്തിയായിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

ഹൈക്കോടതി വേറൊരു കാരണം കൊണ്ടാണ് ഡീലിമിറ്റേഷൻ വേണ്ട എന്ന് പറഞ്ഞത്.
2011ലെ സെൻസസ് അടിസ്ഥാനത്തിൽ 2015 വാർഡ് വിഭജനം നടന്നിരുന്നു . അടുത്ത സെൻസസ് വരാത്തതുകൊണ്ട് ആ വാർഡ് വിഭജിക്കണ്ട എന്നതാണ് കോടതി പറഞ്ഞത് .2011ലെ സെൻസസ് ആധാരമാക്കി നടന്നിടത്ത് മാത്രമേ കോടതി വേണ്ട എന്ന് പറഞ്ഞിട്ടുള്ളൂ.

also read: ‘കേന്ദ്രത്തിന്റെ കണ്ണില്‍ച്ചോരയില്ലാത്ത നടപടിയ്‌ക്കെതിരെ ഹൈക്കോടതിയും’; ഒറ്റക്കെട്ടായി ശബ്‌ദമുയര്‍ത്തണമെന്നും എഎ റഹിം എംപി

രമേശ് ചെന്നിത്തല കോടതി ഉത്തരവ് വായിച്ചിട്ടില്ല എന്നും ടെലിവിഷൻ ചാനൽ മാത്രം കണ്ടാൽ അഭിപ്രായം പറഞ്ഞത് ,ചെന്നിത്തല കോടതി ഉത്തരവ് മുഴുവനായും വായിക്കണം എന്നും അതിൽ അദ്ദേഹം പറയുന്ന ഒരു പരാമർശവും ഇല്ല എന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News