പതിറ്റാണ്ടുകളുടെ പഴക്കമുള്ള സ്വപ്നം യാഥാർഥ്യമായി; പഴഞ്ചൻ വില്ലേജ് ഓഫീസ് ഇനി മിനി സിവിൽ സ്റ്റേഷൻ

മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റി സ്ഥാപിക്കുക എന്ന ചാലിശ്ശേരി വില്ലേജ് ഓഫീസ് പഞ്ചായത്തിന്റെ പതിറ്റാണ്ടുകളുടെ പഴക്കമുള്ള സ്വപ്നം യാഥാർഥ്യമായി. പാലക്കാടിന്റെ ജില്ലാ അതിർത്തിയിൽ ഒറ്റപ്പെട്ടു നിന്നിരുന്ന വില്ലേജ് ഓഫീസ് പഞ്ചായത്ത് ആണ് മിനി സിവിൽ സ്റ്റേഷനിലേക്ക് മാറിയത്. മന്ത്രി എം ബി രാജേഷ് പങ്കുവെച്ച പോസ്റ്റിലാണ് ചാലിശ്ശേരി ഉദ്ഘാടന ചടങ്ങുകൾ നടന്ന വിവരം പങ്കുവെച്ചത്.

ALSO READ:നീരാളിയുടെ കൈകള്‍ അന്നനാളത്തില്‍ കുടുങ്ങി; 82കാരന് ദാരുണാന്ത്യം

44 ലക്ഷം രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാക്കിയ പുതിയ സ്മാർട്ട്‌ വില്ലേജ് പൂർത്തിയാക്കിയത്.എം എൽ എ ആയി ചുമതലയേറ്റ് രണ്ട് കൊല്ലം കഴിഞ്ഞപ്പോഴേക്കും ഒരു ജനാഭിലാഷം പൂർത്തീകരിക്കാനായതിൽ തൃത്താലയുടെ ജനപ്രതിനിധി എന്ന നിലയിൽ ഏറെ അഭിമാനവും സന്തോഷവും തോന്നിയ നിമിഷം ആണിതെന്നും മന്ത്രി കുറിച്ചു.അതി ഗംഭീരമായി നടന്ന ഉദ്‌ഘാടന ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുത്തു.

ALSO READ:മാധ്യമ പ്രവര്‍ത്തകയോടുള്ള സുരേഷ് ഗോപിയുടെ പെരുമാറ്റം അപലപനീയം: മന്ത്രി ആര്‍ ബിന്ദു

മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റ്
ചാലിശ്ശേരിയിൽ ഇന്ന് ഉത്സവ പ്രതീതിയായിരുന്നു ചാലിശ്ശേരിക്കാരുടെ ചിരകാല അഭിലാഷം യാഥാർഥ്യമായതിന്റെ സന്തോഷം പങ്കു വക്കാൻ കക്ഷി രാഷ്ട്രീയ ഭേദമന്യേ ആളുകൾ ഒത്തു കൂടി. പാലക്കാടിന്റെ ജില്ലാ അതിർത്തിയിൽ ഒറ്റപ്പെട്ടു നിന്നിരുന്ന പഴഞ്ചൻ വില്ലേജ് ഓഫീസ് പഞ്ചായത്തിന്റെ മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റി സ്ഥാപിക്കുക എന്ന സ്വപ്നത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആ സ്വപ്നമാണ് ഇന്ന് യാഥാർഥ്യമായത്.44 ലക്ഷം രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാക്കിയ പുതിയ സ്മാർട്ട്‌ വില്ലേജിന്റെ ഉദ്‌ഘാടന ചടങ്ങ് ഉത്സവ പ്രതീതിയോടെയാണ് ചാലിശ്ശേരി ഏറ്റെടുത്തത്.എം എൽ എ ആയി ചുമതലയേറ്റ് രണ്ട് കൊല്ലം കഴിഞ്ഞപ്പോഴേക്കും ഒരു ജനാഭിലാഷം പൂർത്തീകരിക്കാനായതിൽ തൃത്താലയുടെ ജനപ്രതിനിധി എന്ന നിലയിൽ ഏറെ അഭിമാനവും സന്തോഷവും തോന്നിയ നിമിഷം.
ബഹു റവന്യു വകുപ്പ് മന്ത്രി ശ്രീ. കെ രാജൻ ഓൺലൈൻ ആയി വില്ലേജ് ഓഫീസ് ഉദ്‌ഘാടനം നിർവഹിച്ചു.പ്രൗഡ്ഡ ഗംഭീരമായ ഉദ്‌ഘാടന ചടങ്ങിൽ ജില്ലാ കളക്ടർ ഡോ എസ് ചിത്ര ഐ എ എസ്, സബ് കളക്ടർ ഡി ധർമലശ്രീ ഐ എ എസ്, പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി. സന്ധ്യ,ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രഡിഡന്റ് ശ്രീ പി ആർ കുഞ്ഞുണ്ണി, മുൻ എം എൽ എ ശ്രീ ടി പി കുഞ്ഞുണ്ണി എന്നിവരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു.
ചാലിശ്ശേരി മാത്രമല്ല പരുതൂർ വില്ലേജ് ഓഫീസും സ്മാർട്ട് ആവുകയാണ്. 50 ലക്ഷം രൂപ ചെലവിലാണ് പരുതൂർ വില്ലേജ് ഓഫിസിന് സ്മാർട്ട്‌ കെട്ടിടം ഉയരുന്നത്. അതിന്റെയും ഔപചാരിക നിർമ്മാണ ഉദ്ഘാടനം ഇന്ന് നടന്നു. ഒരു കൊല്ലത്തിനുള്ളിൽ അതിന്റെയും നിർമ്മാണം പൂർത്തിയാവും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration