മാറിയതല്ല, മാറ്റിയതാണ്‌; അതിനുള്ള കയ്യടി കേരളാ എൻ ജി ഒ യൂണിയന്

മാലിന്യ കൂമ്പാരമായി മാറിയ തിരുവനന്തപുരം സിവിൽ സ്റ്റേഷൻ പരിസരത്തിനു പുതിയ മുഖം. വാർത്തകളിലിടം പിടിച്ച സിവിൽ സ്റ്റേഷൻ പരിസരം ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിന്റെ ഭാഗമായി ഒരു പാർക്ക് പോലെ ആക്കിയ വിവരം ഫോട്ടോ മന്ത്രി എം ബി രാജേഷ്  പങ്കുവെച്ചിരിക്കുകയാണ്.

ALSO READ:രാജസ്ഥാനില്‍ തുടര്‍ ഭരണം ലക്ഷ്യമിട്ട് ഏഴ് വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്

മാറിയതല്ല, മാറ്റിയതാണ്‌. അതിനുള്ള കയ്യടി കേരളാ എൻ ജി ഒ യൂണിയന് അവകാശപ്പെട്ടതാണെന്നും മന്ത്രി കുറിച്ചു. മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിൽ സമൂഹത്തിലെ എല്ലാത്തരം കൂട്ടായ്മകളോടും ഭാഗമാകാൻ സർക്കാർ അഭ്യർത്ഥിച്ചിരുന്നു എന്നും എം ബി രാജേഷ് കുറിച്ചു. സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലും എല്ലാ സംഘടനകളും ജീവനക്കാരും ഈ മാതൃക പിന്തുടരണമെന്ന് അഭ്യഥിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

ചിത്രങ്ങൾ നോക്കൂ, ഒരു പാർക്ക്‌ പോലെയില്ലേ? തിരുവനന്തപുരത്തെ ഈ ചിത്രങ്ങൾ കണ്ട്‌ ഇത്‌ മ്യൂസിയമോ കനകക്കുന്നോ ഒക്കെയാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. ‌ തിരുവനന്തപുരം സിവിൽ സ്റ്റേഷൻ പരിസരമാണ്‌ ഇക്കാണുന്നത്‌. മാലിന്യക്കൂമ്പാരം കൊണ്ട്‌ വാർത്തകളിലിടം പിടിച്ച സിവിൽ സ്റ്റേഷൻ പരിസരമാണ്‌ ഇങ്ങനെ മാറിയത്‌. (പഴയ ചിത്രങ്ങൾ കമന്റായി ചേർക്കുന്നു)
മാറിയതല്ല, മാറ്റിയതാണ്‌. അതിനുള്ള കയ്യടി കേരളാ എൻ ജി ഒ യൂണിയന് അവകാശപ്പെട്ടതാണ്‌. ഓഫീസ്‌ പരിസരം എങ്ങനെ സുന്ദരമാക്കാം എന്ന് കേരളത്തിലെ എല്ലാ ജീവനക്കാർക്കും കാട്ടിക്കൊടുക്കുകയാണ്‌ തിരുവനന്തപുരം സിവിൽ സ്റ്റേഷനിലെ എൻ ജി ഒ യൂണിയൻകാർ. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഈ പ്രവൃത്തി ഏറ്റെടുത്ത എല്ലാ എൻ ജി ഒ യൂണിയൻ പ്രവർത്തകരെയും ഹൃദയപൂർവ്വം അഭിവാദ്യം ചെയ്യുന്നു. വൃത്തിയാക്കുക എന്നതിനേക്കാൾ, വൃത്തിയായി നിലനിർത്തുക എന്നതാണ്‌ ദുഷ്കരമായ കാര്യം. ആ ജാഗ്രത പുലർത്തണമെന്ന് അവരോട്‌ പ്രത്യേകം അഭ്യർത്ഥിക്കുന്നു.
നമ്മുടെ ചുറ്റുപാട്‌ വൃത്തിയായി സൂക്ഷിക്കാൻ നമുക്ക്‌ ഏവർക്കും ഉത്തരവാദിത്തമുണ്ട്‌. തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ ചുമതലയേക്കാൾ വലുതാണ്‌ വ്യക്തിപരമായ കടമകൾ. മാലിന്യം വലിച്ചെറിയില്ലെന്നും പരിസരം വൃത്തിയായി സൂക്ഷിക്കുമെന്നും നമുക്ക്‌ ഉറപ്പാക്കാനാവണം. മാലിന്യമുക്തം നവകേരളം ക്യാമ്പയിനിൽ സമൂഹത്തിലെ എല്ലാത്തരം കൂട്ടായ്മകളോടും ഭാഗമാകാൻ സർക്കാർ അഭ്യർത്ഥിച്ചിരുന്നു. താമരശേരി ചുരം ഒരു അവധിദിനത്തിൽ ആയിരക്കണക്കിന്‌ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച്‌ ശുചിയാക്കിയ മാതൃക കോഴിക്കോടെ എൻ ജി ഒ യൂണിയൻ കാട്ടിയിരുന്നു. ഇന്നിതാ ഓഫീസ് പരിസരം ഒരു പൂങ്കാവനമാക്കിയിരുന്നു.
സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലും എല്ലാ സംഘടനകളും ജീവനക്കാരും ഈ മാതൃക പിന്തുടരണമെന്ന് അഭ്യഥിക്കുന്നു. തിരുവനന്തപുരം സിവിൽ സ്റ്റേഷനിലെ എൻ ജി ഒ യൂണിയൻ പ്രവർത്തകർക്ക്‌ ഒരിക്കൽക്കൂടി സ്നേഹാഭിവാദ്യങ്ങൾ
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News