‘കേരളം പറയുന്നു കെ സ്മാർട്ട് സൂപ്പറാ’; കാനഡയിലും വയനാട്ടിലുമിരുന്ന് വിവാഹം രജിസ്റ്റർ ചെയ്ത് വധുവരന്മാർ; കൂടുതൽ സ്മാർട്ടാകുന്നുവെന്ന് മന്ത്രി എം ബി രാജേഷ്

സംസ്ഥാന സർക്കാരിന്റെ കെ സ്മാർട്ട് പദ്ധതി ജനുവരി 1 മുതൽ പ്രവർത്തനം ആരംഭിച്ചിരുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് ഇൻഫർമേഷൻ കേരള മിഷൻ മുഖേന തയ്യാറാക്കിയ കെസ്മാർട്ട് ആപ്ലിക്കേഷൻ വഴിയാണ് പുതിയ ഓൺലൈൻ സംവിധാനങ്ങൾ നടപ്പിലാക്കുന്നത്. ജനന മരണ വിവാഹ രജിസ്‌ട്രേഷൻ, വ്യാപാരങ്ങൾക്കും വ്യവസായങ്ങൾക്കുമുള്ള ലൈസൻസുകൾ, ബിൽഡിംഗ് പെർമിറ്റ്, വസ്തുനികുതി, വിവിധ പരാതികൾ എന്നിവയും ഓൺലൈനായി ചെയ്യാൻ സാധിക്കുന്ന ആപ്പ് ആണിത്. അപേക്ഷകളുടെ സ്ഥിതി വിവരങ്ങൾ ഓൺലൈനായി അറിയുന്നതിനും കഴിയും.

ALSO READ:വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചെന്ന കേസ്; ഒത്തു തീര്‍പ്പാക്കാന്‍ രാഹുല്‍ മാങ്കൂട്ടവും ബിജെപിയും തമ്മില്‍ രഹസ്യ ധാരണ: ഡിവൈഎഫ്‌ഐ

ഇപ്പോഴിതാ കെ സ്മാർട്ടിലൂടെ ഒരു വിവാഹ രജിസ്റ്റർ വിവരം പങ്കുവെച്ചിരിക്കുകയാണ് മന്ത്രി എം ബി രാജേഷ്.വരൻ കാനഡയിലും വധു വയനാട്ടിലുമിരുന്ന് വിവാഹം രജിസ്റ്റർ ചെയ്ത വിവരമാണ് മന്ത്രി പങ്കുവെച്ചത്. കേരളം കൂടുതൽ സ്മാർട്ടാകുന്നു എന്ന ക്യാപ്ഷനിൽ പത്ര റിപ്പോർട്ടിന്റെ ഫോട്ടോയും ഉൾപ്പെടെയാണ് മന്ത്രി ഈ വിവരം പങ്കുവെച്ചിരിക്കുന്നത്.

ALSO READ: ഭാരത് ജോഡോ ന്യായ് യാത്ര; ഉപാധികളോടെ അനുമതി നല്‍കി മണിപ്പൂര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News