മാലിന്യമുക്തം നവകേരളം ലക്ഷ്യത്തിലേക്കുള്ള നിർണായക ചുവടുവയ്‌പ്പ്; മാലിന്യകൂനകൾ പൂർണമായും നീക്കം ചെയ്യാനുള്ള നടപടിയിലേക്ക് സർക്കാർ

നഗരങ്ങളിൽ കുമിഞ്ഞുകൂടി രൂപപ്പെട്ട മാലിന്യകൂനകൾ പൂർണമായും നീക്കം ചെയ്യാനുള്ള സുപ്രധാന നടപടിയിലേക്ക് കടന്ന് സർക്കാർ. 20 നഗരസഭകളിലെ നാലരലക്ഷം മെട്രിക് ടൺ മാലിന്യം നീക്കം ചെയ്യുന്നതിലൂടെ 60 ഏക്കറിൽപരം ഭൂമി വീണ്ടെടുക്കാനാകുമെന്നാണ് പ്രതീക്ഷ. ബയോമൈനിംഗിനായി 95.24 കോടി രൂപയുടെ കരാറിൽ കേരളം ഒപ്പുവെച്ച വിവരം മന്ത്രി എം ബി രാജേഷ് ഫേസ്ബുക് പോസ്റ്റിൽ പങ്കുവെച്ചു. മാലിന്യമുക്തം നവകേരളം എന്ന ലക്ഷ്യത്തിലേക്കുള്ള നിർണായക ചുവടുവയ്പാണിത്.

ALSO READ: ”പത്‌മജയെ പറഞ്ഞതുപോലെ അനിലിനെ എന്തുകൊണ്ട് പറഞ്ഞില്ല”; രാഹുല്‍ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്‌ത് സോഷ്യല്‍ മീഡിയ

ലോക ബാങ്ക് സഹായത്തോടെ പ്രവർത്തിക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായാണ് ഈ പ്രവർത്തനം ഏറ്റെടുക്കുന്നത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ മാലിന്യക്കുനകൾ ഇല്ലാതാകുകയും കേരളത്തിലെ നഗരങ്ങളിലെ 60 ഏക്കറിൽപരം ഭൂമി വീണ്ടെടുത്ത് ശുചിത്വ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനും കഴിയും. ബയോമൈനിംഗ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെ മാലിന്യം ശാസ്ത്രീയവും സുസ്ഥിരവുമായ രീതിയിൽ നീക്കം ചെയ്യാനാകും.

കൊട്ടാരക്കര, കായംകുളം, കൂത്താട്ടുകുളം, കോതമംഗലം, മൂവാറ്റുപുഴ, വടക്കൻ പറവൂർ, കളമശ്ശേരി, വടകര, കൽപ്പറ്റ, ഇരിട്ടി, കൂത്തുപറമ്പ്, കാസർഗോഡ്, മാവേലിക്കര, കോട്ടയം, ചാലക്കുടി, കുന്നംകുളം, വടക്കാഞ്ചേരി, പാലക്കാട്, മലപ്പുറം, മഞ്ചേരി എന്നീ നഗരസഭകളിലാണ് പദ്ധതി നടപ്പാക്കുക. ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കും. 20 ലെഗസി ഡമ്പ്സൈറ്റുകളിലായി 5.60 ലക്ഷം ക്യുബിക് മീറ്റർ മാലിന്യമുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡിൻ്റെ മാർഗനിർദ്ദേശപ്രകാരം ബയോമൈനിംഗ് സമയത്ത് പുറത്തുവരുന്ന വസ്‌തുക്കൾ സുരക്ഷിതമായി നീക്കം ചെയ്യും. ഇവയെ മണ്ണ്, കമ്പോസ്റ്റ്, മെറ്റൽ, പ്ലാസ്റ്റിക്ക്, തുണി, തുകൽ, കെട്ടിടനിർമാണ അവശിഷ്ടങ്ങൾ, ഗ്ലാസ്, എന്നിവ പുനഃചംക്രമണത്തിനും മറ്റ് നിഷ്ക്രിയവസ്‌തുക്കൾ ലാൻഡ് ഫില്ലിംഗിനും റോഡ് നിർമാണത്തിനും ഉപയോഗിക്കും. പ്ലാസ്റ്റിക്കും മറ്റ് കത്തുന്ന വസ്‌തുക്കളും സിമൻ്റ് ഫാക്ടറികളിൽ ഇന്ധനമായി ഉപയോഗിക്കാനാകും എന്നും മന്ത്രി കുറിച്ചു.

ALSO READ: ‘വീണ്ടും പറയുകയാണ്, ഓഫീസ് പൂട്ടി പോകുമ്പോള്‍ ഫാനും ലൈറ്റും ഓഫ് ചെയ്യണം’; ചര്‍ച്ചയായി എം എം മണിയുടെ പ‍ഴയ ഫേസ്ബുക്ക് പോസ്റ്റ്

എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റ്

നമ്മുടെ നഗരങ്ങളിൽ കാലങ്ങളായി മാലിന്യം കുമിഞ്ഞുകൂടി രൂപപ്പെട്ട മാലിന്യക്കുനകൾ പൂർണമായും നീക്കം ചെയ്യാനുള്ള സുപ്രധാന നടപടിയിലേക്ക് സർക്കാർ കടക്കുകയാണ്. 20 നഗരസഭകളിലെ നാലരലക്ഷം മെട്രിക് ടൺ മാലിന്യം നീക്കം ചെയ്യുന്നതിലൂടെ 60 ഏക്കറിൽപരം ഭൂമി വീണ്ടെടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബയോമൈനിംഗിനായി 95.24 കോടി രൂപയുടെ കരാറിൽ കേരളം ഒപ്പുവെച്ച വിവരം സന്തോഷപൂർവം അറിയിക്കട്ടെ. ലോക ബാങ്ക് സഹായത്തോടെ പ്രവർത്തിക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായാണ് ഈ പ്രവർത്തനം ഏറ്റെടുക്കുന്നത്. മാലിന്യമുക്തം നവകേരളം എന്ന ലക്ഷ്യത്തിലേക്കുള്ള നിർണായക ചുവടുവയ്പാണിത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ മാലിന്യക്കുനകൾ ഇല്ലാതാകുമെന്നു മാത്രമല്ല, കേരളത്തിലെ നഗരങ്ങളിലെ 60 ഏക്കറിൽപരം ഭൂമി വീണ്ടെടുത്ത് ശുചിത്വ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനുമാവും. ബയോമൈനിംഗ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെ മാലിന്യം ശാസ്ത്രീയവും സുസ്ഥിരവുമായ രീതിയിൽ നീക്കം ചെയ്യാനാകും.
കൊട്ടാരക്കര, കായംകുളം, കൂത്താട്ടുകുളം, കോതമംഗലം, മൂവാറ്റുപുഴ, വടക്കൻ പറവൂർ, കളമശ്ശേരി, വടകര, കൽപ്പറ്റ, ഇരിട്ടി, കൂത്തുപറമ്പ്, കാസർഗോഡ്, മാവേലിക്കര, കോട്ടയം, ചാലക്കുടി, കുന്നംകുളം, വടക്കാഞ്ചേരി, പാലക്കാട്, മലപ്പുറം, മഞ്ചേരി എന്നീ നഗരസഭകളിലാണ് പദ്ധതി നടപ്പാക്കുക. ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കും. 20 ലെഗസി ഡമ്പ്സൈറ്റുകളിലായി 5.60 ലക്ഷം ക്യുബിക് മീറ്റർ മാലിന്യമുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡിൻ്റെ മാർഗനിർദ്ദേശപ്രകാരം ബയോമൈനിംഗ് സമയത്ത് പുറത്തുവരുന്ന വസ്‌തുക്കൾ സുരക്ഷിതമായി നീക്കം ചെയ്യും. ഇവയെ മണ്ണ്, കമ്പോസ്റ്റ്, മെറ്റൽ, പ്ലാസ്റ്റിക്ക്, തുണി, തുകൽ, കെട്ടിടനിർമാണ അവശിഷ്ടങ്ങൾ, ഗ്ലാസ്, എന്നിവ പുനഃചംക്രമണത്തിനും മറ്റ് നിഷ്ക്രിയവസ്‌തുക്കൾ ലാൻഡ് ഫില്ലിംഗിനും റോഡ് നിർമാണത്തിനും ഉപയോഗിക്കും. പ്ലാസ്റ്റിക്കും മറ്റ് കത്തുന്ന വസ്‌തുക്കളും സിമൻ്റ് ഫാക്ടറികളിൽ ഇന്ധനമായി ഉപയോഗിക്കാനും സാധിക്കും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News