ജനുവരി ഒന്നുമുതൽ നഗരസഭകൾ സ്‌മാർട്ടാകുന്നു. നഗരസഭകളിൽ കെ സ്മാർട്ട് വരുന്നുവെന്നും സർട്ടിഫിക്കറ്റുകൾക്കായി ഇനി ഓഫീസുകൾ കയറിയിറങ്ങേണ്ട എന്നും മന്ത്രി എം ബി രാജേഷ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി. ഇതിന്റെ പരസ്യ വിഡിയോയും മന്ത്രി പങ്കുവെച്ചു.
ALSO READ: ശബരിമലയിലെ വരുമാനം 204 കോടി; ലേല തുക കണക്കാക്കുമ്പോൾ വരുമാനത്തിൽ കുറവുണ്ടാകില്ലെന്ന് ദേവസ്വം ബോർഡ്
കൂടാതെ നഗരസഭാ സേവനങ്ങൾ ജനുവരി ഒന്ന് മുതൽ കെ സ്മാർട്ടിലൂടെ വിരൽതുമ്പിലെത്തുന്ന വിവരവും മന്ത്രി പങ്കുവെച്ചു.
ALSO READ:ഉയിരിനും ഉലകിനുമൊപ്പം കൊച്ചിയിൽ ക്രിസ്മസ് ആഘോഷിച്ച് നയൻതാര
അതുപോലെ ബിൽഡിംഗ് പെർമിറ്റ് ലഭിക്കാൻ ഇനി കെ-സ്മാർട്ട് ആപ്പ് മതിയെന്നും നഗരസഭകൾ ഇനി ഡബിൾ സ്മാർട്ട് ആകുമെന്നും മന്ത്രി പങ്കുവെച്ച മറ്റൊരു പോസ്റ്റിൽ വ്യക്തമാക്കി. ജനുവരി ഒന്ന് മുതൽ കെ-സ്മാർട്ട് മലയാളിക്ക് സ്വന്തമെന്നും മന്ത്രി കുറിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here