കേരളം കഴിഞ്ഞ ഒരു വര്‍ഷമായി നടപ്പാക്കുന്നത് ഇപ്പോള്‍ ബാംഗ്ലൂരില്‍ നടപ്പാക്കും; ഡി കെ ശിവകുമാറിന്റെ പ്രസ്താവന പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്

കേരളത്തിന്റെ മറ്റൊരു മാതൃക കൂടി ദേശീയ തലത്തില്‍ അനുകരിക്കപ്പെടുന്നു. കേരളം കഴിഞ്ഞ ഒരു വര്‍ഷമായി നടപ്പാക്കുന്നത് ഇപ്പോള്‍ ബാംഗ്ലൂരില്‍ നടപ്പാക്കും എന്ന ഡി കെ ശിവകുമാറിന്റെ പ്രസ്താവന പങ്കുവെച്ച് മന്ത്രിഎം ബി രാജേഷ്.ബാംഗ്ലൂര്‍ നഗരത്തില്‍ കെട്ടിട നിര്‍മ്മാണത്തിനുള്ള പ്ലാന്‍ അപ്രൂവല്‍‍ സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാക്കാന്‍ കര്‍ണാടക ആലോചിക്കുന്നു എന്ന ഡി കെ ശിവകുമാറിന്റെ പ്രഖ്യാപനം കേരളം കഴിഞ്ഞ വര്‍ഷം മുതല്‍ ഇത് നടപ്പാക്കിക്കഴിഞ്ഞുവെന്ന് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.

ALSO READ: അസമില്‍ ഭാരത് ജോഡോ ന്യായ് യാത്രക്ക് അനുമതി നിഷേധിച്ചെന്ന് ജയ്‌റാം രമേശ്

ആളുകള്‍ക്ക് കെട്ടിട പെര്‍മിറ്റ് കിട്ടാന്‍ ആറു മാസം വരെ കാത്തിരിക്കേണ്ട ദുരനുഭവം ഉണ്ടാകുന്നുവെന്നും . അതെല്ലാം പരിഹരിക്കാനാണെന്നാണ് ‍ഡി കെ ശിവകുമാര്‍ പറയുന്നത്. അത് പരിഹരിക്കാന്‍ കേരളം സ്വീകരിച്ച മാര്‍ഗ്ഗം ഇപ്പോള്‍ മറ്റു സംസ്ഥാനങ്ങള്‍ക്കും വഴി കാണിക്കുകയാണ് എന്നാണ് മന്ത്രി പറഞ്ഞത്.

ALSO READ: മുഖ്യമന്ത്രിയെ നേരിൽ കണ്ട സന്തോഷത്തിൽ നിലമ്പൂർ ബെഡ്സ് സ്കൂൾ വിദ്യാർത്ഥികൾ

മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്

വിമര്ശകരും കേരളത്തെ ഇകഴ്ത്താന് മാത്രം തക്കം പാര്ത്തിരിക്കുന്നവരും ഇത് വല്ലതും കാണുന്നുണ്ടോ ? പറയുന്നത് ഡി കെ ശിവകുമാറാണ്. കര്ണാടകയുടെ ഉപമുഖ്യമന്ത്രിയും നഗരവികസന വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രിയും കൂടിയായ ഡി കെ ശിവകുമാര് തന്നെയാണ്. ബാംഗ്ലൂര് നഗരത്തില് കെട്ടിട നിര്മ്മാണത്തിനുള്ള പ്ലാന് അപ്രൂവല്‍‍ സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാക്കാന് കര്ണാടക ആലോചിക്കുന്നു എന്നതാണ് ഡി കെ ശിവകുമാറിന്റെ വലിയ പ്രഖ്യാപനം. കേരളം കഴിഞ്ഞ വര്ഷം മുതല് ഇത് നടപ്പാക്കിക്കഴിഞ്ഞു. കേരളത്തിന്റെ മറ്റൊരു മാതൃക കൂടി ദേശീയ തലത്തില് അനുകരിക്കപ്പെടുന്നു. കേരളത്തിൽ അപേക്ഷകൻ സാക്ഷ്യപ്പെടുത്തൽ നൽകിയാൽ മതിയെങ്കിൽ, ബാംഗ്ലൂരിൽ ആർക്കിടെക്ടുകൾ സാക്ഷ്യപ്പെടുത്തണം.
300 സ്ക്വയര് മീറ്റര് അതായത് ഏകദേശം മൂവായിരത്തി ഇരുന്നൂറോളം സ്ക്വയര്ഫീറ്റ് വരെയുള്ള വീടുകള്ക്കും മറ്റ് വിഭാഗങ്ങളിലെ ലോ റിസ്ക്ക് കെട്ടിടങ്ങള്ക്കും സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തില് അപ്രൂവല് നല്കുന്നത് സംസ്ഥാന സര്ക്കാര് കഴിഞ്ഞ ഏപ്രില് 10 മുതല് കേരളത്തില് നടപ്പിലാക്കിയിട്ടുണ്ട്. നേരിട്ടുള്ള സ്ഥല പരിശോധനയുടെ ആവശ്യമില്ല. ലൈസന്സ്ഡ് എഞ്ചിനീയര്മാര് സാക്ഷ്യപ്പെടുത്തി അപേക്ഷ സമര്പ്പിച്ചാല് പെര്മിറ്റ് ലഭിക്കും. ഇപ്പോള് കെ സ്മാര്ട്ടിലാണെങ്കില് ചട്ടപ്രകാരമുള്ള പ്ലാന് ഓണ്ലൈനായി സമര്പ്പിച്ചാല് ഓണ്ലൈനായി തന്നെ മിനുറ്റുകള്ക്കകം 300 സ്ക്വയര് മീറ്റര് വരെയുള്ള വീടുകള്ക്കും മറ്റ് വിഭാഗങ്ങളിലെ ലോ റിസ്ക് കെട്ടിടങ്ങള്ക്കും ബില്ഡിംഗ് പെര്മിറ്റ് കിട്ടും. പ്ലാന് ചട്ട പ്രകാരമാണോ എന്ന് പരിശോധിക്കുന്നത് സോഫ്റ്റ് വെയര് തന്നെയാണ്. നേരിട്ട് ഉദ്യോഗസ്ഥന്റെ മുന്നില് പോയി നില്ക്കേണ്ട ആവശ്യമില്ല.
കേരളം കഴിഞ്ഞ ഒരു വര്ഷമായി നടപ്പാക്കുന്നത് ഇപ്പോള് ബാംഗ്ലൂരില് നടപ്പാക്കും എന്നാണ് ഡി കെ ശിവകുമാര് പറഞ്ഞിട്ടുള്ളത് . അതിന്റെ കാരണവും അദ്ദേഹം പറയുന്നു. ആളുകള്ക്ക് പെര്മിറ്റ് കിട്ടാന് നെട്ടോട്ടം ഓടേണ്ടി വരുന്നു. ആറു മാസം വരെ കാത്തിരിക്കേണ്ട ദുരനുഭവം ഉണ്ടാകുന്നു. അതെല്ലാം പരിഹരിക്കാനാണെന്നാണ് ഡി കെ ശിവകുമാര് പറയുന്നത്. കേരളത്തില് മാത്രമുണ്ടായിരുന്ന പ്രശ്നമല്ല, രാജ്യമാകെ ഈ പ്രശ്നമുണ്ടെന്നര്ത്ഥം. അത് പരിഹരിക്കാന് കേരളം സ്വീകരിച്ച മാര്ഗ്ഗം ഇപ്പോള് മറ്റു സംസ്ഥാനങ്ങള്ക്കും വഴി കാണിക്കുകയാണ്. ഇതിനകം തന്നെ കെ സ്മാര്ട്ട് കര്ണാടകയില് നടപ്പാക്കാന് കര്ണാടക സര്ക്കാര് കേരളവുമായി ധാരണാ പത്രം ഒപ്പു വച്ചു കഴിഞ്ഞു. മറ്റു സംസ്ഥാന സര്ക്കാരുകളും ഇതിനായി ഐ കെ എമ്മിനെ സമീപിച്ചു കൊണ്ടിരിക്കുകയാണ്.
കേരളത്തെ ഇകഴ്ത്താന് ശ്രമിക്കുന്നവര്ക്ക് സഹിക്കാനാവുന്ന കാര്യമല്ല ഇതൊന്നും. അവര് കാണാത്ത മട്ടില് കണ്ണടച്ച് ഇരുട്ടാക്കട്ടെ.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News