കേരളത്തിന്റെ അർബൻ കമ്മീഷൻ എങ്ങനെ ഇന്ത്യയ്ക്ക് മാതൃകയാകുന്നു എന്ന് വിശദീകരിക്കുന്ന ലേഖനം ദി ഹിന്ദു ദിനപത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. മന്ത്രി എം ബി രാജേഷ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ALSO READ: ജിഎസ്ടി നിയമ ഭേദഗതി ഓര്‍ഡിനന്‍സിന് അംഗീകാരം; ഒപ്പിട്ട് ഗവര്‍ണര്‍
വീണ്ടും കേരളം ദേശീയ ശ്രദ്ധയിലേക്കെന്നും ദേശീയതലത്തിൽ ഇത്തരമൊരു കമ്മീഷൻ ഉണ്ടാകേണ്ടതായിരുന്നു എന്നും, കേരളം ശ്രദ്ധേയമായ ചുവടുവെപ്പാണ് നടത്തിയതെന്നും, മറ്റ് സംസ്ഥാനങ്ങളും ഇത് മാതൃകയാക്കണമെന്നും നഗരകാര്യ വിദഗ്ധനായ ടിക്കേന്ദർ സിംഗ് പൻവാർ വിവരിക്കുന്നു.
ALSO READ: ഷാഹി ഈദ്ഗാഹ് പള്ളിയില്‍ സര്‍വേ ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി
മന്ത്രി എം ബി രാജേഷിന്റെ പോസ്റ്റ്
വീണ്ടും കേരളം ദേശീയ ശ്രദ്ധയിലേക്ക്. കേരളത്തിന്റെ അർബൻ കമ്മീഷൻ എങ്ങനെ ഇന്ത്യയ്ക്ക് മാതൃകയാകുന്നു എന്ന് വിശദീകരിക്കുന്ന ലേഖനം ഇന്നത്തെ ദി ഹിന്ദു ദിനപത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. ദേശീയതലത്തിൽ ഇത്തരമൊരു കമ്മീഷൻ ഉണ്ടാകേണ്ടതായിരുന്നു എന്നും, കേരളം ശ്രദ്ധേയമായ ചുവടുവെപ്പാണ് നടത്തിയതെന്നും, മറ്റ് സംസ്ഥാനങ്ങളും ഇത് മാതൃകയാക്കണമെന്നും നഗരകാര്യ വിദഗ്ധനായ ടിക്കേന്ദർ സിംഗ് പൻവാർ വിവരിക്കുന്നു. ലേഖനം സന്തോഷപൂർവ്വം പങ്കുവെക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here