വെള്ളിയാങ്കൽ ലിഫ്റ്റ് ഇറിഗേഷൻ സ്കീം ഉദ്ഘാടനം ചെയ്തു; കർഷകരുടെ രണ്ടര ദശാബ്ദ കാലത്തെ കാത്തിരിപ്പിനാണ് വിരാമമായതെന്ന് മന്ത്രി എം ബി രാജേഷ്

25 വർഷം മുൻപ് നിലച്ചു പോയ വെള്ളിയാങ്കൽ ലിഫ്റ്റ് ഇറിഗേഷൻ സ്കീം ഉദ്ഘാടനം ചെയ്തു. ഇതോടെ പരുതൂർ പഞ്ചായത്തിലെ കർഷകരുടെ രണ്ടര ദശാബ്ദ കാലത്തെ കാത്തിരിപ്പിനാണ് വിരാമമായതെന്ന് മന്ത്രി എം ബി രാജേഷ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. എം എൽ എ ആയി പരുതൂരിൽ എത്തിയപ്പോൾ ലഭിച്ച ആദ്യ നിവേദനങ്ങളിൽ ഒന്ന് ഈ ലിഫ്റ്റ് ഇറിഗേഷൻ സ്കീം വെള്ളിയാങ്കൽ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ അപ് സ്ട്രീമിലേക്ക് മാറ്റി സ്ഥാപിച്ച് പ്രവർത്തനക്ഷമമാക്കുക എന്നതായിരുന്നു. ആദ്യ വർഷം തന്നെ ഇതിനായി 2.20 കോടി രൂപ അനുവദിപ്പിക്കാനായി എന്നും മന്ത്രി പറഞ്ഞു. സമയ ബന്ധിതമായി പണി പൂർത്തിയാക്കി നിശ്ചിത കാലാവധിക്കുള്ളിൽ തന്നെ സ്കീം പ്രവർത്തനക്ഷമമാക്കിയതിൽ ആഹ്ലാദവും അഭിമാനവുമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.കൂടല്ലൂർ ലിഫ്റ്റ് ഇറിഗേഷൻ സ്കീമും ഈ മാസം തന്നെ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: ‘കേരള ജനതയോട് വി മുരളീധരൻ മാപ്പ് പറയണം’, ദേശീയ പാത വികസനം സംബന്ധിച്ച് നടത്തുന്നത് കുപ്രചാരണം; പ്രതികരിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റ്

25 വർഷം എന്നത് ഒരു ചെറിയ കാലയളവല്ല. പരുതൂർ പഞ്ചായത്തിലെ കർഷകരുടെ രണ്ടര ദശാബ്ദ കാലത്തെ കാത്തിരിപ്പിനാണ് വിരാമമായത്. 25 വർഷം മുൻപ് നിലച്ചു പോയ വെള്ളിയാങ്കൽ ലിഫ്റ്റ് ഇറിഗേഷൻ സ്കീം ഇന്നലെ ഉദ്ഘാടനം ചെയ്തു. എം എൽ എ ആയി പരുതൂരിൽ എത്തിയപ്പോൾ ലഭിച്ച ആദ്യ നിവേദനങ്ങളിൽ ഒന്ന് ഈ ലിഫ്റ്റ് ഇറിഗേഷൻ സ്കീം വെള്ളിയാങ്കൽ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ അപ് സ്ട്രീമിലേക്ക് മാറ്റി സ്ഥാപിച്ച് പ്രവർത്തനക്ഷമമാക്കുക എന്നതായിരുന്നു. ആദ്യ വർഷം തന്നെ ഇതിനായി 2.20 കോടി രൂപ അനുവദിപ്പിക്കാനായി. സമയ ബന്ധിതമായി പണി പൂർത്തിയാക്കി നിശ്ചിത കാലാവധിക്കുള്ളിൽ തന്നെ സ്കീം പ്രവർത്തനക്ഷമമാക്കിയതിൽ ആഹ്ലാദവും അഭിമാനവുമുണ്ട്.
60 എച് പി യുടെ രണ്ട് പമ്പുകളാണ് സ്കീമിൽ സ്ഥാപിച്ചിട്ടുള്ളത്. വെള്ളപ്പൊക്ക സാഹചര്യങ്ങളിൽ ഒന്നാം നിലയിലേക്ക് ഉയർത്തി വക്കാൻ കഴിയുന്ന വിധത്തിലാണ് പമ്പുകൾ സ്ഥാപിച്ചിട്ടുള്ളത്. പരുതൂർ പഞ്ചായത്തിലെ മംഗലം, തെക്കെകുന്ന്, കോടന്തൂർ പാടശേഖരങ്ങളിലെ നൂറ് ഹെക്ടറോളം കൃഷിയിടത്തിലേക്കുള്ള ജലസേചനത്തിന് ഈ സ്കീം പ്രയോജനപ്പെടും. രണ്ടു വിള നെൽക്കൃഷിയും തുടർന്ന് പുഞ്ചക്കൃഷിയും ചെയ്യാനും സാധിക്കും.
സുസ്ഥിര തൃത്താല പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് തരിശു രഹിത തൃത്താല എന്നതാണ്. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ 800 ഹെക്ടറിൽ അധികമായി നമുക്ക് കൃഷിയിറക്കാൻ കഴിഞ്ഞു. രണ്ടാം വിളയും മുടങ്ങി കിടന്ന പുഞ്ച കൃഷിയും നമുക്ക് രണ്ടു കൊല്ലക്കാലം കൊണ്ട് പുനരാരംഭിക്കാനായി. വെള്ളിയാങ്കൽ ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന് സമയമായി മറ്റ് സ്കീമുകൾ നവീകരണത്തിന്റെ പാതയിലാണ്. അതിലൊന്നായ കൂടല്ലൂർ ലിഫ്റ്റ് ഇറിഗേഷൻ സ്കീമും ഈ മാസം തന്നെ ഉദ്ഘാടനം ചെയ്യും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News