കെ സ്മാർട്ടിനെക്കുറിച്ച് പഠിക്കാനും അറിയാനും വിദേശത്ത് നിന്നുപോലും വിദഗ്ധരെത്തുന്ന സന്തോഷം പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്. ഇന്ത്യയിലെ യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘത്തിലെ സഹകരണ വിഭാഗം മേധാവി ലെ ഡാനോയിസ് ലോറന്റ് ഓഫീസിലെത്തി വിശദമായി കെ സ്മാർട്ടിനെക്കുറിച്ച് ചർച്ച ചെയ്തുവെന്ന് മന്ത്രി എം ബി രാജേഷ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
ALSO READ: പറഞ്ഞത് പച്ച കള്ളം; എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ കാറില്‍ അടിച്ചിട്ടില്ല; ദൃശ്യങ്ങള്‍ കൈരളിന്യൂസിന്
ഇൻഫർമേഷൻ കേരള മിഷനിലെത്തി കെ സ്മാർട്ട്, ഐ എൽ ജി എം എസ് പ്ലാറ്റ്ഫോമുകൾ മനസ്സിലാക്കിയ ശേഷമായിരുന്നു ഈ കൂടിക്കാഴ്ച. ഡിജിറ്റൽ ഗവണൻസ്, ഡിജിറ്റൽ ലിറ്ററസി ഉൾപ്പെടെയുള്ള മേഖലകളിലെ സഹകരണത്തിന്റെ സാധ്യത തേടുമെന്ന് അദ്ദേഹം പറഞ്ഞതായും യൂറോപ്യൻ യൂണിയനുമായുള്ള സഹകരണത്തെ സംബന്ധിച്ച് തുടർചർച്ചകൾ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഫിലിപ്പൈൻസും കെ സ്മാർട്ടുമായുള്ള സഹകരണത്തിന് സന്നദ്ധത അറിയിച്ചതായും സ്വിറ്റ്സർലൻഡിൽ പ്രവർത്തിക്കുന്ന നോൺ പ്രോഫിറ്റ് ഫൗണ്ടേഷനായ ദി ഇന്റർനെറ്റ് കമ്പ്യൂട്ടർ പ്രോട്ടോക്കോൾ കെ സ്മാർട്ടുമായി സഹകരിക്കാൻ താൽപര്യം പ്രകടിപ്പിച്ചതായും മന്ത്രി അറിയിച്ചു.
ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും കെ സ്മാർട്ടിന് ലഭിക്കുന്ന ഈ സ്വീകാര്യത കേരളത്തിനാകെ വലിയ അഭിമാനവും അംഗീകാരവുമാണ് എന്ന് മന്ത്രി പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. കെ സ്മാർട്ടുമായി സഹകരിക്കാൻ സന്നദ്ധരായി വിവിധ സംസ്ഥാനങ്ങളും ഇതിനകം രംഗത്തെത്തിട്ടുള്ള വിവരവും മന്ത്രി പറഞ്ഞു. രാജ്യം ഒരിക്കൽക്കൂടി കേരളത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണെന്നും കേരളം ഇന്ത്യയ്ക്ക് വഴി കാണിക്കുന്നുവെന്നത് വെറുതെ പൊങ്ങച്ചം പറയുന്നതല്ല എന്ന് തെളിയിക്കുന്നതാണ് ഈ സ്വീകാര്യതഎന്നും മന്ത്രി പറഞ്ഞു. കൂടുതൽ സംസ്ഥാനങ്ങള് വരും ദിവസങ്ങളിൽ കെ സ്മാർട്ടുമായി ധാരണയിലെത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ALSO READ: പറഞ്ഞത് പച്ച കള്ളം; എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ കാറില്‍ അടിച്ചിട്ടില്ല; ദൃശ്യങ്ങള്‍ കൈരളിന്യൂസിന്
മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റ്
നമ്മുടെ കെ സ്മാർട്ടിനെക്കുറിച്ച് പഠിക്കാനും അറിയാനും വിദേശത്ത് നിന്നുപോലും വിദഗ്ധരെത്തുന്ന സന്തോഷം പങ്കുവെക്കാനാണ് ഈ കുറിപ്പ്. ഇന്ത്യയിലെ യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘത്തിലെ സഹകരണ വിഭാഗം മേധാവി ലെ ഡാനോയിസ് ലോറന്റ് ഓഫീസിലെത്തി വിശദമായി കെ സ്മാർട്ടിനെക്കുറിച്ച് ചർച്ച ചെയ്തു. ഇൻഫർമേഷൻ കേരള മിഷനിലെത്തി കെ സ്മാർട്ട്, ഐ എൽ ജി എം എസ് പ്ലാറ്റ്ഫോമുകൾ മനസ്സിലാക്കിയ ശേഷമായിരുന്നു ഈ കൂടിക്കാഴ്ച. ഡിജിറ്റൽ ഗവണൻസ്, ഡിജിറ്റൽ ലിറ്ററസി ഉൾപ്പെടെയുള്ള മേഖലകളിലെ സഹകരണത്തിന്റെ സാധ്യത തേടുമെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്യൻ യൂണിയനുമായുള്ള സഹകരണത്തെ സംബന്ധിച്ച് തുടർചർച്ചകൾ നടത്തും. ഫിലിപ്പൈൻസും കെ സ്മാർട്ടുമായുള്ള സഹകരണത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. സ്വിറ്റ്സർലൻഡിൽ പ്രവർത്തിക്കുന്ന നോൺ പ്രോഫിറ്റ് ഫൗണ്ടേഷനായ ദി ഇന്റർനെറ്റ് കമ്പ്യൂട്ടർ പ്രോട്ടോക്കോൾ (ഐസിപി) കെ സ്മാർട്ടുമായി സഹകരിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും കെ സ്മാർട്ടിന് ലഭിക്കുന്ന ഈ സ്വീകാര്യത കേരളത്തിനാകെ വലിയ അഭിമാനവും അംഗീകാരവുമാണ്.
കെ സ്മാർട്ടുമായി സഹകരിക്കാൻ സന്നദ്ധരായി വിവിധ സംസ്ഥാനങ്ങളും ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. കെ സ്മാർട്ട് രൂപകൽപ്പന ചെയ്ത ഇൻഫർമേഷൻ കേരളാ മിഷനിൽ കഴിഞ്ഞയാഴ്ച നാഗാലാൻഡിലെ ഐടി സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തിയിരുന്നു. ആപ്ലിക്കേഷൻ നാഗാലാൻഡിൽ നടപ്പിലാക്കാനുള്ള താത്പര്യവും പ്രകടിപ്പിച്ചു. ഐടി വകുപ്പ് സെക്രട്ടറി മുഹമ്മദ് അലി ഷിഹാബ് ഐഎഎസിന്റെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ സംഘമാണ് സന്ദർശനം നടത്തിയത്. മഹാരാഷ്ട്ര മുൻസിപ്പൽ ഡയറക്ടറേറ്റിൽ നിന്നുള്ള സംഘവും ഈ അടുത്ത ദിവസങ്ങളിൽ തന്നെ കെ സ്മാർട്ടിനെക്കുറിച്ച് പഠിക്കാനായി സന്ദർശനം നിശ്ചയിച്ചിട്ടുണ്ട്. കർണാടക ഇതിനകം തന്നെ കെ സ്മാർട്ട് നടപ്പിലാക്കാനുള്ള ധാരണാ പത്രം ഒപ്പിട്ടിട്ടുണ്ട്. ഉത്തർപ്രദേശ്, ജാർഖണ്ഡ്, പഞ്ചാബ് സംഘങ്ങളും കെ സ്മാർട്ടിനെക്കുറിച്ച് പഠിക്കാനുള്ള താത്പര്യം പ്രാഥമികമായി അറിയിച്ചിട്ടുണ്ട്. ഇവരുടെ സന്ദർശനങ്ങളും തുടർചർച്ചകളും വരും ദിവസങ്ങളിൽ നടക്കും. കെ സ്മാർട്ട് നടപ്പിലാക്കാനായി ധാരണാപത്രം ഒപ്പിട്ട കർണാടകയിലെ മുൻസിപ്പൽ ഡാറ്റാ സൊസൈറ്റിയുടെ മൂന്നംഗ പ്രതിനിധികള് ജനുവരി ആദ്യവാരം രണ്ട് ദിവസം ഐകെഎമ്മിൽ ചെലവഴിച്ച് കെ സ്മാർട്ട് കർണാടകയിൽ നടപ്പിലാക്കുന്നതിന്റെ പ്രാഥമിക ചർച്ചകള് നടത്തിയിരുന്നു. നാഷണൽ അർബൻ ഡിജിറ്റൽ മിഷൻ ഐകെഎമ്മിനെ പങ്കാളിയായും അംഗീകരിച്ചിട്ടുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർബൻ അഫയേഴ്സ് (NIUA) അർബൻ ഗവേണൻസ് പ്ലാറ്റ്ഫോം (NUGP) സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടപ്പിലാക്കുന്നതിനുള്ള നിർവ്വഹണ പങ്കാളിയായും ഐകെഎമ്മിനെ എംപാനൽ ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ ഇങ്ങനെ എംപാനൽ ചെയ്യപ്പെട്ട ഏക സർക്കാർ ഏജൻസി ഐകെഎം ആണ്.
രാജ്യം ഒരിക്കൽക്കൂടി കേരളത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്. കേരളം ഇന്ത്യയ്ക്ക് വഴി കാണിക്കുന്നുവെന്നത് വെറുതെ പൊങ്ങച്ചം പറയുന്നതല്ല എന്ന് തെളിയിക്കുന്നതാണ് ഈ സ്വീകാര്യത. കൂടുതൽ സംസ്ഥാനങ്ങള് വരും ദിവസങ്ങളിൽ കെ സ്മാർട്ടുമായി ധാരണയിലെത്തും.
കേരളം കുതിക്കുകയാണ്, കെ സ്മാർട്ടിലൂടെ