അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശം സമൂഹത്തിലെത്തിക്കാൻ സഹായിക്കുന്നതായിരുന്നു ട്രാൻസ്പ്ലാന്റ് ഗെയിംസ്; മന്ത്രി എം ബി രാജേഷ്

ഹൃദയവും കരളും വൃക്കയും കരളുമൊക്കെ മാറ്റിവെച്ചൊരാൾക്ക് സാധാരണ ജീവിതം സാധ്യമാകുമെന്ന് മാത്രമല്ല, വേണമെങ്കിൽ സ്പോർട്സ് മീറ്റിൽ വരെ പങ്കെടുക്കാം എന്ന് തെളിയിച്ച ഒരു അപൂർവ സംഗമമായിരുന്നു കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എറണാകുളത്ത് നടന്ന ട്രാൻസ്പ്ലാന്റ് ഗെയിംസ് എന്ന് മന്ത്രി എം ബി രാജേഷ്. കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രഥമ ട്രാൻസ്പ്ലാന്റ് ഗെയിംസിൽ അവയവ മാറ്റത്തിന് വിധേയരായവരായ നാനൂറിലേറെ പേരാണ്പങ്കെടുത്തത്. മന്ത്രി എം ബി രാജേഷ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഏറ്റവും കൂടുതൽ അവയവ ദാതാക്കളും, സ്വീകർത്താക്കളും ഒന്നിച്ച കായിക വേദിയായി പ്രഖ്യാപിച്ച് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡിൽ പരിപാടി ഇടം നേടുന്ന കാഴ്ചയ്ക്കും സാക്ഷ്യം വഹിക്കാനായി എന്നും മന്ത്രി കുറിച്ചു.അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശം സമൂഹത്തിലെത്തിക്കാൻ സഹായിക്കുന്നതായിരുന്നു ട്രാൻസ്പ്ലാന്റ് ഗെയിംസ് എന്നും മന്ത്രി വ്യക്തമാക്കി. ഇത്തരമൊരു മേള കൊച്ചിയിൽ സംഘടിപ്പിച്ചവർക്ക് അഭിനന്ദനങ്ങൾ എന്നും മന്ത്രി പറഞ്ഞു.

ALSO READ: കാശ്മീരിലെ വാഹനാപകടത്തില്‍ മരിച്ച മനോജിന് ജന്മനാടിന്റെ യാത്രാമൊഴി

മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റ്

ഹൃദയവും കരളും വൃക്കയും കരളുമൊക്കെ മാറ്റിവെച്ചൊരാൾക്ക് സാധാരണ ജീവിതം സാധ്യമാകുമെന്ന് മാത്രമല്ല, വേണമെങ്കിൽ സ്പോർട്സ് മീറ്റിൽ വരെ പങ്കെടുക്കാം എന്ന് തെളിയിച്ച ഒരു അപൂർവ സംഗമമായിരുന്നു കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എറണാകുളത്ത് നടന്ന ട്രാൻസ്പ്ലാന്റ് ഗെയിംസ്. അവയവ മാറ്റത്തിന് വിധേയരായവരായ നാനൂറിലേറെ പേരാണ് കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രഥമ ട്രാൻസ്പ്ലാന്റ് ഗെയിംസിൽ പങ്കെടുത്തത്. ഏറ്റവും കൂടുതൽ അവയവ ദാതാക്കളും, സ്വീകർത്താക്കളും ഒന്നിച്ച കായിക വേദിയായി പ്രഖ്യാപിച്ച് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡിൽ പരിപാടി ഇടം നേടുന്ന കാഴ്ചയ്ക്കും സാക്ഷ്യം വഹിക്കാനായി. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് മെഡലുകളും വിതരണം ചെയ്തു. വിജയിച്ച് മെഡൽ നേടിയവരെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞ ഒരു കാര്യം, അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചായിരുന്നു. പഴയതിൽ നിന്ന് മാറ്റം വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും പല തെറ്റായ പ്രചാരണങ്ങളും അവയവദാനത്തെക്കുറിച്ച് നടക്കുന്നുണ്ട്. അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശം സമൂഹത്തിലെത്തിക്കാൻ സഹായിക്കുന്നതായിരുന്നു ട്രാൻസ്പ്ലാന്റ് ഗെയിംസ്.
സർക്കാർ ജനറൽ ആശുപത്രിയിൽ അവയവമാറ്റ ശസ്ത്രക്രിയ നടന്ന ഏക സംസ്ഥാനമാണ് കേരളം. അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നയത്തിന്റെ ഉദാഹരണമാണ് സർക്കാർ ഹെലികോപ്റ്റർ വിട്ടുകൊടുത്ത് ഹൃദയം കൊണ്ടുവന്ന അനുഭവം. ഡോ. ജോസ് ചാക്കോ പെരിയപുറവും
ഡോ. ജോ ജോസഫും ഉൾപ്പെടെയുള്ള ആ ശസ്ത്രക്രിയയ്ക്ക് നേതൃത്വം കൊടുത്ത സംഘമായിരുന്നു ഈ മേളയുടെയും മുഖ്യ സംഘാടകർ. ഇത്തരമൊരു മേള കൊച്ചിയിൽ സംഘടിപ്പിച്ചവർക്ക് അഭിനന്ദനങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News