കുടുംബശ്രീയും നഗരസഭയും തമ്മിലുള്ള സംയോജന പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും മികച്ച മാതൃകയായി ഉപജീവന കേന്ദ്രം മാറുകയാണ്; എം ബി രാജേഷ്

കുടുംബശ്രീ നടത്തുന്ന ഗുരുവായൂർ നഗരസഭയുടെ ഉപജീവന കേന്ദ്രം ഒരു വർഷം കൊണ്ട് നേടിയത് ഒരു കോടി രൂപയിലധികം വരുമാനം. മന്ത്രി എം ബി രാജേഷ് പങ്കുവെച്ച പോസ്റ്റിലാണ് ഈ സന്തോഷകാര്യം പങ്കുവെച്ചത്. ഗുരുവായൂര്‍ നഗരസഭ കുടുംബശ്രീക്ക് കൈമാറിയ കെട്ടിടത്തിലാണ് ഉപജീവന കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്നും കുടുംബശ്രീയും നഗരസഭയും തമ്മിലുള്ള സംയോജന പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും മികച്ച മാതൃകയായി ഉപജീവന കേന്ദ്രം മാറുകയാണെന്നും മന്ത്രി പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

ALSO READ: കഞ്ചിക്കോട് എസ്എഫ്ഐക്ക് നേരെ എബിവിപി ആക്രമണം

ഉപജീവന കേന്ദ്രത്തിനു ലഭിക്കുന്ന പ്രതിമാസ വരുമാനത്തിന്‍റെ അമ്പത് ശതമാനം നഗരസഭയ്ക്കും അമ്പത് ശതമാനം കുടുംബശ്രീക്കും ലഭിക്കും. വനിതകള്‍ക്ക് പ്രാദേശികമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് വരുമാനം നേടാന്‍ സഹായിക്കുക എന്നതായിരുന്നു ഉപജീവന കേന്ദ്രത്തിന്റെ ലക്ഷ്യം. നിലവില്‍ മൂന്നു ഷിഫ്റ്റിലായി 32 വനിതകള്‍ ജോലി ചെയ്യുന്നുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ ക്ലോക്ക് റൂം, 32 പേര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഡോര്‍മെറ്ററി, ഫ്രഷ് അപ് സൗകര്യങ്ങള്‍, നാല്‍പ്പത് പേര്‍ക്കിരിക്ക് ഇരിക്കാൻ കഴിയുന്ന കോണ്‍ഫറന്‍സ് ഹാള്‍, വിശ്രമസ്ഥലം എന്നിവ ഉള്‍പ്പെടെ മികച്ച സൗകര്യങ്ങളും സേവനങ്ങളും ലഭ്യമാണ്. നാല്‍പ്പത് ശുചിമുറികളും എട്ട് ഡ്രസ്സിങ്ങ് റൂമുകളും ഉണ്ട്. രാത്രികാലങ്ങളില്‍ ഹാളില്‍ വിരിയും തലയണയും നല്‍കും. ഇതോടൊപ്പം ഈവന്‍റ് മാനേജ്മെന്‍റും കുടുംബശ്രീ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സിഗ്നേച്ചര്‍ ഷോപ്പും പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ തൊഴില്‍ നൈപുണ്യ പരിശീലനങ്ങളും ഇവിടെ നല്‍കുന്നു. നാല് വനിതകള്‍ ചേര്‍ന്നു നടത്തുന്ന ഒരു ലഘു ഭക്ഷണശാലയും ഇതിനു സമീപത്തുണ്ട്. കുടുംബശ്രീയുടെ വിജയഗാഥയിൽ മറ്റൊരു അധ്യായം കൂടി ഈ പദ്ധതി എഴുതിച്ചേർക്കുന്നു. കുടുംബശ്രീയ്ക്കും നഗരസഭയ്ക്കും അഭിനന്ദനങ്ങൾ എന്നും മന്ത്രി കുറിച്ചു.

ALSO READ: ലാപ്ടോപ് വാങ്ങി കബളിപ്പിക്കപ്പെട്ട ഉപഭോക്താവിന്, ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കോടതി

എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റ്
ഈ വിജയകഥ പങ്കുവെക്കാൻ നിറഞ്ഞ സന്തോഷവും അഭിമാനമുണ്ട്. കുടുംബശ്രീ നടത്തുന്ന ഗുരുവായൂർ നഗരസഭയുടെ ഉപജീവന കേന്ദ്രം ഒരു വർഷം കൊണ്ട് നേടിയത് ഒരു കോടി രൂപയിലധികം വരുമാനമാണ്. ഗുരുവായൂര് നഗരസഭ കുടുംബശ്രീക്ക് കൈമാറിയ കെട്ടിടത്തിലാണ് ഉപജീവന കേന്ദ്രം പ്രവര്ത്തിക്കുന്നത്. കുടുംബശ്രീയും നഗരസഭയും തമ്മിലുള്ള സംയോജന പ്രവര്ത്തനങ്ങള്ക്ക് ഏറ്റവും മികച്ച മാതൃകയായി ഉപജീവന കേന്ദ്രം മാറുകയാണ്.
കെട്ടിടത്തിന്റെ നടത്തിപ്പിന് പ്രതിമാസം രണ്ടര ലക്ഷം രൂപ നിരക്കില് ഒരു വര്ഷം മുപ്പതു ലക്ഷം രൂപയ്ക്കാണ് പുറത്തു നിന്നും ടെണ്ടര് ലഭിച്ചത്. എന്നാല് പദ്ധതി നടത്തിപ്പിന് കുടുംബശ്രീ മുന്നോട്ടു വന്നതിനാല് കരാര് കുടുംബശ്രീക്ക് നല്കാമെന്ന് നഗരസഭ തീരുമാനിക്കുകയായിരുന്നു. ഇതു പ്രകാരം ഉപജിവന കേന്ദ്രത്തിനു ലഭിക്കുന്ന പ്രതിമാസ വരുമാനത്തിന്റെ അമ്പത് ശതമാനം നഗരസഭയ്ക്കും അമ്പത് ശതമാനം കുടുംബശ്രീക്കും ലഭിക്കും. ഇതുവരെ ലഭിച്ച വരുമാനത്തില് നിന്നും 41,44,010 രൂപ കുടുംബശ്രീ ഇതിനകം നഗരസഭയ്ക്ക് നല്കിയിട്ടുണ്ട്. ഈയിനത്തില് പുറം കരാറിനേക്കാള് 11,44,010 രൂപയാണ് നഗരസഭയ്ക്ക് അധികം ലഭിച്ചത്.
2022 നവംബര് 17നാണ് ഗുരുവായൂര് പടിഞ്ഞാറേ നടയില് ഏഴു കോടി രൂപ ചെലവില് നിര്മിച്ച നഗര ഉപജീവന കേന്ദ്രം പ്രവര്ത്തനമാരംഭിച്ചത്. വനിതകള്ക്ക് പ്രാദേശികമായ തൊഴിലവസരങ്ങള് ലഭ്യമാക്കിക്കൊണ്ട് വരുമാനം നേടാന് സഹായിക്കുക എന്നതായിരുന്നു ലക്ഷ്യം. നിലവില് മൂന്നു ഷിഫ്റ്റിലായി 32 വനിതകള് ജോലി ചെയ്യുന്നുണ്ട്. 24 മണിക്കൂറും പ്രവര്ത്തിക്കുന്ന കേന്ദ്രത്തില് ക്ലോക്ക് റൂം, 32 പേര്ക്ക് ഉപയോഗിക്കാന് കഴിയുന്ന ഡോര്മെറ്ററി, ഫ്രഷ് അപ് സൗകര്യങ്ങള്, നാല്പ്പത് പേര്ക്കിരിക്ക് ഇരിക്കാൻ കഴിയുന്ന കോണ്ഫറന്സ് ഹാള്, വിശ്രമസ്ഥലം എന്നിവ ഉള്പ്പെടെ മികച്ച സൗകര്യങ്ങളും സേവനങ്ങളും ലഭ്യമാണ്. നാല്പ്പത് ശുചിമുറികളും എട്ട് ഡ്രസ്സിങ്ങ് റൂമുകളും ഉണ്ട്. രാത്രികാലങ്ങളില് ഹാളില് വിരിയും തലയണയും നല്കും. ഇതോടൊപ്പം ഈവന്റ് മാനേജ്മെന്റും കുടുംബശ്രീ ഉല്പന്നങ്ങള് വില്ക്കുന്ന സിഗ്നേച്ചര് ഷോപ്പും പ്രവര്ത്തിക്കുന്നുണ്ട്. വിവിധ തൊഴില് നൈപുണ്യ പരിശീലനങ്ങളും ഇവിടെ നല്കുന്നു. നാല് വനിതകള് ചേര്ന്നു നടത്തുന്ന ഒരു ലഘു ഭക്ഷണശാലയും ഇതിനു സമീപത്തുണ്ട്.
ഗുരുവായൂര് കിഴക്കേനടയിലെ ടൂറിസ്റ്റ് ഫെസിലിറ്റേഷന് സെന്ററിനെക്കുറിച്ച് ഈ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നല്ലോ? പടിഞ്ഞാറെ നടയിലെ ഉപജീവന കേന്ദ്രത്തിന്റെ പ്രവര്ത്തന മികവിന്റെ അടിസ്ഥാനത്തിലാണ് കിഴക്കേനടയിലെ ടൂറിസ്റ്റ് ഫെസിലിറ്റേഷന് സെന്ററിന്റെ പ്രവർത്തനവും നഗരസഭ കഴിഞ്ഞ മെയില് കുടുംബശ്രീയെ ഏല്പ്പിച്ചത്. ഇതിന്റെ പ്രാരംഭ പ്രവര്ത്തന മൂലധനമായ അഞ്ചു ലക്ഷം രൂപ കണ്ടെത്തിയത് പടിഞ്ഞാറെ നടയിലെ നഗര ഉപജീവന കേന്ദ്രത്തിന്റെ വരുമാനത്തില് നിന്നാണ്. 45 വനിതകള്ക്കാണ് ഇതുവഴി തൊഴില് ലഭിക്കുന്നത്.
മാലിന്യ നിക്ഷേപ കേന്ദ്രം പൂങ്കാവനമാക്കിയത് പോലെ, മറ്റൊരു മാതൃക കൂടി ഗുരുവായൂർ സമ്മാനിക്കുകയാണ്. കുടുംബശ്രീയുടെ വിജയഗാഥയിൽ മറ്റൊരു അധ്യായം കൂടി ഈ പദ്ധതി എഴുതിച്ചേർക്കുന്നു. കുടുംബശ്രീയ്ക്കും നഗരസഭയ്ക്കും അഭിനന്ദനങ്ങൾ
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk