ലൈഫ് പദ്ധതിക്ക് ബജറ്റിൽ 1132 കോടി രൂപയാണ് സംസ്ഥാന വകയിരുത്തിയത്. ഈ അവസരത്തിൽ ലൈഫ് പദ്ധതിയുടെ ഒരു അവലോകനം പങ്കുവെച്ചിരിക്കുകയാണ് മന്ത്രി എം ബി രാജേഷ് ഫേസ്ബുക് പോസ്റ്റിലൂടെ. 2025 മാര്‍ച്ച് 31-നകം ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകളുടെ പൂര്‍ത്തീകരണം സാധ്യമാക്കുമെന്നും ഇതിനകം ലൈഫ് ഭവനപദ്ധതിക്കായി ആകെ 17,104.87 കോടി രൂപയാണ് ചെലവഴിച്ചതെന്നും മന്ത്രി പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.
കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 1,51,073 വീടുകൾക്ക് അനുമതി നൽകിയെന്നും , ഇതിൽ 31,386 വീടുകളുടെ നിർമാണം പൂർത്തിയാക്കി എന്നും മന്ത്രി കുറിച്ചു. നാളിതുവരെ 3,71,934 വീടുകളാണ് ലൈഫ് വഴി പൂർത്തിയാക്കിയതെന്നും 1,19,687 വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ് എന്നും മന്ത്രി പറഞ്ഞു.
അടുത്ത രണ്ട് വർഷത്തിനകം പതിനായിരം കോടിയുടെ ഭവന നിർമാണങ്ങൾ ലൈഫ് മിഷൻ വഴി നടത്തുമെന്നും മന്ത്രി അറിയിച്ചു. ബജറ്റ് വിഹിതത്തിന് പുറമെ, സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് ദീർഘകാല വായ്പാ പദ്ധതികളും ആവിഷ്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ALSO READ: ബജറ്റില്‍ തിളങ്ങി പൊതുവിദ്യാഭ്യാസ മേഖല
മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here