ഇന്നത്തെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ അനിവാര്യമായി ഉണ്ടായിരിക്കേണ്ട പോരാളികളുടെ ഒരു ഉജ്ജ്വല നിരയെയാണ് എല്‍ഡിഎഫ് അവതരിപ്പിക്കുന്നത്: മന്ത്രി എം ബി രാജേഷ്

ഇന്നത്തെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ അനിവാര്യമായി ഉണ്ടായിരിക്കേണ്ട പോരാളികളുടെ ഒരു ഉജ്ജ്വല നിരയെയാണ് സ്ഥാനാര്‍ത്ഥികളായി കേരളത്തില്‍ എല്‍ഡിഎഫ് അവതരിപ്പിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ പതിറ്റാണ്ടുകള്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവങ്ങളുടെ ഉള്‍ക്കരുത്തും, പാണ്ഡിത്യവും പ്രാഗല്‍ഭ്യവും, സമരധീരതയും ഭരണ മികവുമെല്ലാം ഒത്തുചേരുന്ന അനുപമമായ ഒരു സ്ഥാനാര്‍ത്ഥി നിരയാണിത് എന്ന് മന്ത്രി എം ബി രാജേഷ് പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.

ALSO READ: കേരളത്തിലെ ഏറ്റവും മികച്ച സംരംഭകർക്ക് പുരസ്‌കാരവുമായി വ്യവസായ വകുപ്പ്

രാജ്യം നീങ്ങുന്നത് അതിനിര്‍ണ്ണായകമായ ഒരു തെരഞ്ഞെടുപ്പിലേക്കാണെന്നും ഇതുവരെ ഇത്ര നിര്‍ണ്ണായകമായ ഒരു തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല എന്നും ആ പ്രാധാന്യം മുഴുവന്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് സ്ഥാനാർഥി പ്രഖ്യാപനം എന്നും മന്ത്രി പറഞ്ഞു. ഈ സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം പൊതുവായുള്ള സവിശേഷതകള്‍ ഒരു കൊടുങ്കാറ്റിലും ഉലയാത്ത മതനിരപേക്ഷ ബോധം, കാരിരുമ്പ് പോലെ ഉറച്ച വര്‍ഗീയ വിരുദ്ധ നിലപാട്, പാവപ്പെട്ട മനുഷ്യരോടുള്ള ദൃഢമായ പ്രതിബദ്ധത എന്നിവയാണ്. ഭാരതമെന്ന് കേട്ടാല്‍ അഭിമാനിക്കുന്നതോടൊപ്പം കേരളമെന്ന് കേട്ടാല്‍ സിരകളില്‍ ചോര തിളയ്ക്കുന്നവരാണിവ‍ര്‍‍ എന്നും മന്ത്രി കുറിച്ചു.

ALSO READ: വന്ദേഭാരതില്‍ വാതകചോര്‍ച്ച; എസി ഗ്യാസ് ചോര്‍ന്നതാണെന്ന് അധികൃതര്‍

മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റ്

രാജ്യം നീങ്ങുന്നത് അതിനിര്ണ്ണായകമായ ഒരു തെരഞ്ഞെടുപ്പിലേക്കാണ്. ഇതുവരെ ഇത്ര നിര്ണ്ണായകമായ ഒരു തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല. ഇനി ഇതുപോലൊന്ന് ഉണ്ടാവുമോ എന്നും അറിയില്ല. ആ പ്രാധാന്യം മുഴുവന് ഉള്ക്കൊണ്ടുകൊണ്ട്, ഇന്നത്തെ ഇന്ത്യന് പാര്ലമെന്റില് അനിവാര്യമായി ഉണ്ടായിരിക്കേണ്ട പോരാളികളുടെ ഒരു ഉജ്ജ്വല നിരയെയാണ് സ്ഥാനാര്ത്ഥികളായി കേരളത്തില് എല്ഡിഎഫ് അവതരിപ്പിക്കുന്നത്. ജനങ്ങള്ക്കിടയില് പതിറ്റാണ്ടുകള് പ്രവര്ത്തിച്ചതിന്റെ അനുഭവങ്ങളുടെ ഉള്ക്കരുത്തും, പാണ്ഡിത്യവും പ്രാഗല്ഭ്യവും, സമരധീരതയും ഭരണ മികവുമെല്ലാം ഒത്തുചേരുന്ന അനുപമമായ ഒരു സ്ഥാനാര്ത്ഥി നിരയാണിത്. ഈ സ്ഥാനാര്ത്ഥികള്ക്കെല്ലാം പൊതുവായുള്ള സവിശേഷതകള് ഒരു കൊടുങ്കാറ്റിലും ഉലയാത്ത മതനിരപേക്ഷ ബോധം, കാരിരുമ്പ് പോലെ ഉറച്ച വര്ഗീയ വിരുദ്ധ നിലപാട്, പാവപ്പെട്ട മനുഷ്യരോടുള്ള ദൃഢമായ പ്രതിബദ്ധത എന്നിവയാണ്. ഭാരതമെന്ന് കേട്ടാല് അഭിമാനിക്കുന്നതോടൊപ്പം കേരളമെന്ന് കേട്ടാല് സിരകളില് ചോര തിളയ്ക്കുന്നവരാണിവര്‍‍. സാഭിമാനം എല്ഡിഎഫ് ഇവരെ ജനങ്ങള്ക്ക് മുമ്പില് അവതരിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News