‘ഇന്നു നീ ഞാൻ നേടിയതൊക്കെയും കാപട്യത്താൽ നിന്നുടേതാക്കി…’ , രക്തസാക്ഷിത്വദിനത്തിൽ എൻ വി കൃഷ്ണവാര്യരുടെ വരികൾ പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്

ഇന്ത്യയുടെ 76 ആം രക്തസാക്ഷിത്വദിനത്തിൽ എൻ വി കൃഷ്ണവാര്യർ എഴുതിയ കവിതയുടെ വരികൾ പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്. ഇന്നു നീ ഞാൻ നേടിയതൊക്കെയും കാപട്യത്താൽ നിന്നുടേതാക്കി ക്രൂരം വിജയോന്മാദം കൊള്‍കേ എന്ന് തുടങ്ങുന്ന വരികൾ ഇന്നത്തെ ഇന്ത്യയുടെ അവസ്ഥയുമായും ഏറെ സാമ്യമുള്ളതാണ്. ‘മോഹൻദാസ് ഗാന്ധിയും നാഥൂറാം ഗോഡ്സെയും’ എന്ന കവിതയിലെ വരികളാണ് ഇത്.

പതിറ്റാണ്ടുകള്‍ക്ക് മുൻപ് എൻ വി കൃഷ്ണവാര്യർ ഗോഡ്സെയെക്കുറിച്ച് എഴുതിയ ഈ വരികള്‍ ഇന്നത്തെ ഇന്ത്യയെ ദീർഘദർശനം ചെയ്തത് എത്ര അദ്ഭുതകരമായാണ് എന്നാണ് മന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചത്. ഗാന്ധി സ്മരണയ്ക്ക് മുമ്പിൽ അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചു.

ALSO READ: കുറ്റിപ്പുറം സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷൻ

മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റ്

ഇന്നു നീ ഞാൻ നേടിയ-
തൊക്കെയും കാപട്യത്താൽ
നിന്നുടേതാക്കി ക്രൂരം
വിജയോന്മാദം കൊള്കേ,
ആരോടൊന്നിക്കാൻ നീളെ-
ത്തപിച്ചേ, നാ ഗ്രാമീണ-
ഭാരതീയരെച്ചത-
ച്ചര,ച്ചാക്കളിമണ്ണാൽ
നുണയെ വിവേകമായ്,
ദുരയെത്തപസ്യയായ്-
പ്പുണരും നരപിശാ-
ചങ്ങളെപ്പടയ്ക്കവേ,
ഇടയിൽദ്ധരാശായി-
യെൻമെയ്യിലാർഭാടത്തോ-
ടലരിൻ വെള്ളീയത്തീ-
യുണ്ടകളൊഴിക്കവേ
എൻ വി കൃഷ്ണവാര്യർ പതിറ്റാണ്ടുകള്ക്ക് മുൻപ് ഗോഡ്സെയെക്കുറിച്ച് എഴുതിയ ഈ വരികള് ഇന്നത്തെ ഇന്ത്യയെ എത്ര അദ്ഭുതകരമായാണ് ദീർഘദർശനം ചെയ്തത്.
ഗാന്ധി സ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലികൾ
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News