മോദി വാഴ്ചയുടെ കൗണ്ട് ഡൗൺ തുടങ്ങിയിരിക്കുന്നു, പ്രബീർ പുർക്കായസ്ഥ മോദിയുടെ തുറുങ്കിനെയും ഭേദിച്ച് പുറത്തുവന്നിരിക്കുന്നു: മന്ത്രി എം ബി രാജേഷ്

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ നടപടിയിൽ ഫേസ്ബുക് പോസ്റ്റുമായി മന്ത്രി എം ബി രാജേഷ്. മുഖമടച്ച മറ്റൊരു പ്രഹരം കൂടി മോദി ഭരണകൂടത്തിന് ലഭിച്ചിരിക്കുന്നുവെന്ന് ആണ് മന്ത്രി പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയത്. മോദി- ഷാ അച്ചുതണ്ടിന്റെ ചട്ടുകമായി അധഃപതിച്ച് എന്തു നിയമവിരുദ്ധ പ്രവർത്തനവും നടത്താമെന്ന ഡൽഹി പൊലീസിന്റെ താന്തോന്നിത്തത്തിനുള്ള അടി കൂടിയാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത് എന്നും ഡൽഹി പൊലീസിന്റെ നിയമവിരുദ്ധ നടപടികളെ കശക്കിയ ഉത്തരവാണ് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത് എന്നുമാണ് മന്ത്രി കുറിച്ചത്.

ALSO READ: ‘ഭീഷണികൾ കൊണ്ട് അമിതധികാര പ്രവണതയ്‌ക്കെതിരായ സമരങ്ങളെ നേരിട്ടുകളയാം എന്ന് കരുതുന്ന മോദിയും കൂട്ടരും വിഡ്ഢികളുടെ സ്വർഗത്തിലാണ്’ : ഡോ. തോമസ് ഐസക്

മോദി- ഷാ ഭരണം ഇന്ത്യയിൽ നടത്തുന്ന ഏകാധിപത്യ നടപടികൾ ഓരോന്നായി ഇപ്പോൾ സുപ്രീംകോടതി ഇടപെടലോടെ തുറന്നുകാട്ടപ്പെടുകയാണ്. മോദി വാഴ്ചയുടെ കൗണ്ട് ഡൗൺ തുടങ്ങിയിരിക്കുന്നു. സുപ്രീം കോടതിയുടെ മാത്രമല്ല, ജനകീയ കോടതിയുടെ വിധിയും മോദി ഭരണത്തിന് തിരിച്ചടിയായിരിക്കും എന്നും മന്ത്രി വ്യക്തമാക്കി. ഇന്ദിരാഗാന്ധിയുടെ ജയിലിനെയും അടിയന്തരാവസ്ഥയേയും അതിജീവിച്ച പ്രബീർ പുർക്കായസ്ഥ എന്ന ധീരൻ ഇപ്പോൾ ഇതാ മോദിയുടെ തുറുങ്കിനെയും ഭേദിച്ച് പുറത്തുവന്നിരിക്കുന്നു.സുഹൃത്ത് കൂടിയായ പ്രബീറിൻ്റെ മോചനം വ്യക്തിപരമായും വലിയ സന്തോഷമാണ് എന്നാണ് മന്ത്രി കുറിച്ച പോസ്റ്റിലെ വാക്കുകൾ.

ALSO READ: ‘ഒടുവിൽ ഹിന്ദുത്വ അജണ്ട നടപ്പിലാക്കി കേന്ദ്രം’, സിഎഎ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു, 14 പേർക്ക് പൗരത്വം

മന്ത്രി എം ബി രാജേഷിന്റെ പോസ്റ്റ്

ഇതാ, മുഖമടച്ച മറ്റൊരു പ്രഹരം കൂടി മോദി ഭരണകൂടത്തിന് ലഭിച്ചിരിക്കുന്നു. സത്യത്തിന്റെ ധീരനായ പോരാളിയും ന്യൂസ് ക്ലിക്ക് സ്ഥാപകനുമായ പ്രബീർ പുർക്കായസ്ഥയെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ട വാർത്ത ഏറെ ആഹ്ലാദം ഉണ്ടാക്കുന്നതാണ്. പ്രബീറിൻ്റെ അറസ്റ്റും റിമാൻഡും നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി അദ്ദേഹത്തെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. യുഎപിഎ ചുമത്തി കഴിഞ്ഞ ഒക്ടോബർ മുതൽ ആറു മാസത്തിലധികമായി പ്രബീറിനെ ജയിലിൽ അടച്ചിരിക്കുകയായിരുന്നു. മോദി- ഷാ അച്ചുതണ്ടിന്റെ ചട്ടുകമായി അധഃപതിച്ച് എന്തു നിയമവിരുദ്ധ പ്രവർത്തനവും നടത്താമെന്ന ഡൽഹി പോലീസിന്റെ താന്തോന്നിത്തത്തിനുള്ള അടി കൂടിയാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്. ഡൽഹി പോലീസിന്റെ നിയമവിരുദ്ധ നടപടികളെ കശക്കിയ ഉത്തരവാണ് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
ഒക്ടോബർ നാലിന് അറസ്റ്റ് ചെയ്ത പ്രബീറിനെ പുലർച്ചെ ആറു മണിക്ക് അസാധാരണ തിടുക്കത്തോടെ, അഭിഭാഷകനെ അറിയിക്കാതെയാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത് എന്ന് കോടതി ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന് അറസ്റ്റിന്റെ കാരണങ്ങൾ വ്യക്തമാക്കി റിമാൻഡ് നോട്ടീസ് നൽകിയില്ല. റിമാൻഡ് അപേക്ഷയുടെ കോപ്പി പോലും നൽകിയത് റിമാൻഡ് ചെയ്ത ഉത്തരവിനു ശേഷമാണ്. ഡൽഹി പോലീസിൻ്റെ നിയമവിരുദ്ധമായ നടപടികളിൽ സുപ്രീംകോടതി അത്ഭുതം പ്രകടിപ്പിക്കുകയുണ്ടായി. പുർക്കായസ്ഥയുടെ അറസ്റ്റും റിമാൻഡും നിയമവിരുദ്ധമാണെന്ന് പറയാൻ തങ്ങൾക്ക് ഒട്ടും സംശയമില്ലെന്ന് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവടങ്ങിയ ബഞ്ച് വ്യക്തമാക്കി.
മോദി- ഷാ ഭരണം ഇന്ത്യയിൽ നടത്തുന്ന ഏകാധിപത്യ നടപടികൾ ഓരോന്നായി ഇപ്പോൾ സുപ്രീംകോടതി ഇടപെടലോടെ തുറന്നുകാട്ടപ്പെടുകയാണ്. ഇതേപോലെ യുഎപിഎ ചുമത്തി ഭീമാ കൊറേഗാവ് കേസിൽ വർഷങ്ങളായി ജയിലടച്ച ബുദ്ധിജീവികളുടെ കൂട്ടത്തിലുള്ള ഗൗതം നവ്ഖാലേക്ക് ജാമ്യം കിട്ടിയത് ഇന്നലെയായിരുന്നു. പൊതു തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതിനു മുമ്പ് അരവിന്ദ് കെജ്‌രിവാളിന് ലഭിച്ച ജാമ്യവും സുപ്രീംകോടതിയുടെ അസാധാരണമായ ഇടപെടലിലൂടെ ആയിരുന്നു.
ജെ എൻ യു തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന രാത്രിയിൽ ആ വാർത്ത തിഹാറിൽ കഴിയുന്ന കെജ്രിവാളിനെയും ജെഎൻയു പൂർവവിദ്യാർത്ഥിയായ പ്രബീറിനെയും ആഹ്ലാദിപ്പിക്കുമെന്ന് ഞാനിവിടെ കുറിച്ചിരുന്നു. മോദി ഭരണത്തിനെതിരായ തിരിച്ചടികളുടെ തുടക്കമാണ് ജെ എൻ യു ഫലമെന്നും പറഞ്ഞിരുന്നു. മോദി വാഴ്ചയുടെ കൗണ്ട് ഡൗൺ തുടങ്ങിയിരിക്കുന്നു. സുപ്രീം കോടതിയുടെ മാത്രമല്ല, ജനകീയ കോടതിയുടെ വിധിയും മോദി ഭരണത്തിന് തിരിച്ചടിയായിരിക്കും. ഇന്ദിരാഗാന്ധിയുടെ ജയിലിനെയും അടിയന്തരാവസ്ഥയേയും അതിജീവിച്ച പ്രബീർ പുർക്കായസ്ഥ എന്ന ധീരൻ ഇപ്പോൾ ഇതാ മോദിയുടെ തുറുങ്കിനെയും ഭേദിച്ച് പുറത്തുവന്നിരിക്കുന്നു. ജൂൺ നാലിൻ്റെ നല്ല വാർത്ത കേൾക്കാൻ പ്രബീർ പുറത്തുണ്ടാകും. എൻ്റെ സുഹൃത്ത് കൂടിയായ പ്രബീറിൻ്റെ മോചനം വ്യക്തിപരമായും വലിയ സന്തോഷമാണ്. Welcome back Com. Prabir. Red Salute.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News