‘ദിശ’ ഹയർ സ്റ്റഡീസ് എക്സ്പോ; ജനപ്രതിനിധി എന്ന നിലയിൽ ഏറ്റവും സംതൃപ്തിയും ചാരിതാർത്ഥ്യവും നൽകിയ പരിപാടി; മന്ത്രി എം ബി രാജേഷ്

തൃത്താലയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച ‘ദിശ ‘ ഹയർ സ്റ്റഡീസ് എക്സ്പോ ഒരു ജനപ്രതിനിധി എന്ന നിലയിൽ ഏറ്റവും സംതൃപ്തിയും ചാരിതാർത്ഥ്യവും നൽകിയ പരിപാടിയായിരുന്നുവെന്ന് മന്ത്രി എം ബി രാജേഷ്. മണ്ഡലത്തിൽ കഴിഞ്ഞ രണ്ട് വർഷമായി നടപ്പിലാക്കുന്ന എൻലൈറ്റ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് എക്സ്പോ സംഘടിപ്പിച്ചത്.

ALSO READ: മഹാരാജാസ് കോളേജ് സംഘർഷം; കെ എസ് യു പ്രവർത്തകനെ അറസ്റ്റ് ചെയ്തു

തൃത്താല പോലെ തനിഗ്രാമ പ്രദേശത്തെ കുട്ടികളുടെ മുന്നിൽ അവസരങ്ങളുടെ വലിയ ലോകം കാണിച്ചു കൊടുക്കുക എന്നതായിരുന്നു എക്സ്പോയുടെ ലക്ഷ്യമെന്നും മന്ത്രി കുറിച്ചു. എക്സ്പോ വൻ വിജയമായി എന്നും ഏഴായിരത്തോളം പേരാണ് എക്സ്പോ സന്ദർശിച്ചതെന്നും മന്ത്രി വീഡിയോ പങ്കുവെച്ച് പറഞ്ഞു.

52 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഇൻഫർമേഷൻ സ്റ്റാളുകൾ എക്സ്പോയിൽ പ്രവർത്തിച്ചിരുന്നു. വൈവിധ്യമാർന്ന മേഖലകളെ ആസ്പദമാക്കി നടന്ന അഞ്ച് സെഷനുകൾ വിദ്യാർത്ഥികളെ മാത്രമല്ല മുതിർന്നവരെയും ആകർഷിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.എക്സ്പോയോടനുബന്ധിച്ച് കുടുംബശ്രീ സംഘടിച്ച തൊഴിൽ മേളയിൽ 123 പേരെ 8 തൊഴിൽ ദാതാക്കൾ ഷോർട്ട് ലിസ്റ്റ് ചെയ്തുവെന്നും ഏതാനും ദിവസത്തിനകം അവർക്ക് ജോലി ലഭ്യമാവുമെന്നും മന്ത്രി അറിയിച്ചു.

ALSO READ: ആരുടെയും വിശ്വാസത്തെ എതിർക്കാൻ ശ്രമിച്ചിട്ടില്ല; അന്നപൂരണി സിനിമാ വിവാദത്തിൽ മാപ്പ് പറഞ്ഞ് നടി നയൻതാര

മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റ്

ഒരു ജനപ്രതിനിധി എന്ന നിലയിൽ ഏറ്റവും സംതൃപ്തിയും ചാരിതാർത്ഥ്യവും നല്കിയ ഒരു പരിപാടിയായിരുന്നു തൃത്താലയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച ‘ദിശ ‘ ഹയർ സ്റ്റഡീസ് എക്സ്പോ.മണ്ഡലത്തിൽ കഴിഞ്ഞ രണ്ട് വർഷമായി നടപ്പിലാക്കുന്ന എൻലൈറ്റ്
വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് എക്സ്പോ സംഘടിപ്പിച്ചത്.
തൃത്താല പോലെ തനിഗ്രാമ പ്രദേശത്തെ കുട്ടികളുടെ മുന്നിൽ അവസരങ്ങളുടെ വലിയ ലോകം കാണിച്ചു കൊടുക്കുക എന്നതായിരുന്നു എക്സ്പോയുടെ ലക്ഷ്യം. അത് വൻ വിജയമായി. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളുമായി ഏഴായിരത്തോളം പേരാണ് എക്സ്പോ സന്ദർശിച്ചത്.ഐ.ഐ.ടി പാലക്കാട്,
എൻ.ഐ.ടി കോഴിക്കോട് ,നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട് ഓഫ് ഇൻഫ്രാ സ്ട്രക്ചർ ആൻഡ് കൺസ് ട്രക്ഷൻ ,കുസാറ്റ്,നുവാൽസ്, ഡിജിറ്റൽ യൂണിവേഴ്സിറ്റി, കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് & ആർട്ട്സ്,മാരിടൈം യൂണിവേഴ്സിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ് ലും ടെക്നോളജി തുടങ്ങി 52 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഇൻഫർമേഷൻ സ്റ്റാളുകൾ എക്സ്പോയിൽ പ്രവർത്തിച്ചിരുന്നു. വൈവിധ്യമാർന്ന മേഖലകളെ ആസ്പദമാക്കി നടന്ന അഞ്ച് സെഷനുകൾ
വിദ്യാർത്ഥികളെ മാത്രമല്ല മുതിർന്നവരെയും ആകർഷിച്ചു.
സംരംഭകത്വത്തെ മുൻ നിർത്തി ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ്, വിദേശപഠനത്തെക്കുറിച്ച് ഒഡേപെക് എം.ഡി. കെ.എ അനൂപ് , വിവിധ സ്കോളർഷിപ്പു കളെക്കുറിച്ച് കബീർ പറപ്പോയിൽ , പുതിയ കാലം പുതിയ തൊഴിൽ എന്ന വിഷയത്തിൽ പ്രവീൺ പരമേശ്വർ എന്നിവർ ചർച്ചാ ക്ലാസുകൾ നയിച്ചു. ക്ലാസുകളെല്ലാം ചോദ്യങ്ങളും ഉത്തരങ്ങളുമായി സംവാദ സ്വഭാവമുള്ളതായിരുന്നു. ഓരോ സെഷനിലെയും ചോദ്യങ്ങളും ഉത്തരങ്ങളും ഉന്നത നിലവാരമുള്ളതായിരുന്നു.മാധ്യമ പ്രവർത്തകരായ ഡോ. അരുൺ കുമാർ, അനുപമ വെങ്കിടേഷ് എന്നിവർ പങ്കെടുത്ത ‘ഭരണഘടനയുടെ വർത്തമാനം, ഇന്ത്യയുടെ ഭാവി’എന്ന സെമിനാർ
സമകാലിക പ്രസക്തവും ശ്രദ്ധേയവുമായി മാറി.
എക്സ്പോയോടനുബന്ധിച്ച് കുടുംബശ്രീ സംഘടിച്ച തൊഴിൽ മേളയിൽ 123 പേരെ 8 തൊഴിൽ ദാതാക്കൾ ഷോർട്ട് ലിസ്റ്റ് ചെയ്തു. ഏതാനും ദിവസത്തിനകം അവർക്ക് ജോലി ലഭ്യമാവും. കഴിഞ്ഞ രണ്ടര വർഷത്തിനിടയിൽ തൃത്താലയിലെ വിദ്യാഭ്യാസ മേഖലയിൽ മാത്രം 49,67,45000 രൂപയുടെ പദ്ധതികളാണ് ഇതിനകം പൂർത്തിയാക്കുകയോ തുടക്കം കുറിക്കുകയോ ചെയ്തിട്ടുള്ളത്. ഇത്തരത്തിൽ തൃത്താലയിലെ വിദ്യാഭ്യാസ രംഗത്ത് നടത്തി വരുന്ന സമഗ്രമായ ഇടപെടലിന്റെ ഭാഗമാണ് എൻലൈറ്റ് പദ്ധതിയും ഇപ്പോൾ നടന്ന ദിശ ഹയർ സ്റ്റഡീസ് എക്സ്പോയും
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News