തൃത്താലയ്ക്ക് പുതുചരിത്രമെഴുതുവാൻ കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജ്

തൃത്താലയ്ക്ക് പുതുചരിത്രമെഴുതുവാൻ കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജ്. തൃത്താലയുടെ നാളിതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയാണ് 105 കോടി രൂപയുടെ കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജ് എന്ന് മന്ത്രി എം ബി രാജേഷ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി. അക്ഷരാർത്ഥത്തിൽ ഈ പദ്ധതി തൃത്താലയ്ക്ക് പുതുചരിത്രമെഴുതുമെന്നും മന്ത്രി കുറിച്ചു .ഇതിന് മുൻപ് തൃത്താലക്കാരുടെ ദീർഘകാല ആവശ്യമായിരുന്ന വെള്ളിയാങ്കൽ റെഗുലേറ്റർ കം ബ്രിഡ്ജ് സാധ്യമാക്കിയത് ഇടതുമുന്നണി സർക്കാരായിരുന്നു എന്നും മന്ത്രി വ്യക്തമാക്കി.ഇതിന്റെ വിഡിയോയും പങ്കുവെച്ചു.

ALSO READ: വ്യക്തിപൂജ അംഗീകരിക്കുന്ന ഒരു പാർട്ടിയല്ല സിപിഐഎം; എം വി ഗോവിന്ദൻ മാസ്റ്റർ

ഇപ്പോഴിതാ രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് കിഫ്ബി വഴി മറ്റൊരു വൻകിട പദ്ധതി കൂടി അതിവേഗത്തിൽ പുരോഗമിക്കുകയാണ്. പാലത്തിന്റെയും റെഗുലേറ്ററിന്റെയും നിർമ്മാണം നല്ല നിലയിൽ നടക്കുന്നുവെന്നും അപ്രോച്ച് റോഡിനുള്ള സ്ഥലമെറ്റെടുപ്പ് നടപടികൾക്കും തുടക്കമായി എന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: കൊടുങ്ങല്ലൂരിൽ ദേശീയപാതയുടെ നിര്‍മ്മാണത്തിനായി എത്തിച്ച സാമഗ്രികൾ മോഷ്ടിച്ച സംഘം അറസ്റ്റിൽ

മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റ്

തൃത്താലയുടെ നാളിതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയാണ് 105 കോടി രൂപയുടെ കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജ്. ചരിത്രമെഴുതുന്നു എന്നത് ഒട്ടും ആലങ്കാരികമായോ അതിശയോക്തിപരമായോ പ്രയോഗിച്ചതല്ല. അക്ഷരാർത്ഥത്തിൽ ഈ പദ്ധതി തൃത്താലയ്ക്ക് പുതുചരിത്രമെഴുതും.
ഇതിന് മുൻപ് തൃത്താലക്കാരുടെ ദീർഘകാല ആവശ്യമായിരുന്ന വെള്ളിയാങ്കൽ റെഗുലേറ്റർ കം ബ്രിഡ്ജ് സാധ്യമാക്കിയത് ഇടതുമുന്നണി സർക്കാരായിരുന്നു. ഇപ്പോഴിതാ രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് കിഫ്ബി വഴി മറ്റൊരു വൻകിട പദ്ധതി കൂടി അതിവേഗത്തിൽ പുരോഗമിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം പദ്ധതി പ്രദേശം സന്ദർശിച്ചു. നിർമ്മാണ പുരോഗതി വിലയിരുത്തി. പാലത്തിന്റെയും റെഗുലേറ്ററിന്റെയും നിർമ്മാണം നല്ല നിലയിൽ നടക്കുന്നു. അപ്രോച്ച് റോഡിനുള്ള സ്ഥലമെറ്റെടുപ്പ് നടപടികൾക്കും തുടക്കമായി. സ്ഥലമെറ്റെടുപ്പ് നടപടിക്രമങ്ങൾക്ക് നിയമാനുസൃതം കൂടുതൽ സമയം ആവശ്യമുണ്ട്. പാലത്തിന് അക്കരെ കുറ്റിപ്പുറം പഞ്ചായത്തിലെ സ്ഥലമുടമകളുടെ യോഗവും കോട്ടക്കൽ എം എൽ എ യുടെ സാന്നിധ്യത്തിൽ ഉടൻ വിളിച്ചു ചേർക്കും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News