തൃത്താലയില്‍ രണ്ട് കിലോ കഞ്ചാവുമായി അതിഥി തൊഴിലാളികള്‍ എക്‌സൈസ് പിടിയില്‍. മന്ത്രി എം ബി രാജേഷ് പങ്കുവെച്ച പോസ്റ്റിൽ കഴിഞ്ഞ ദിവസം രാത്രി തൃത്താല -വി കെ. കടവ് റോഡിൽ നടത്തിയ വാഹന പരിശോധനയിൽ ഇരു ചക്ര വാഹനത്തിൽ കടത്തി കൊണ്ടുവരികയായിരുന്ന കഞ്ചാവ് പിടിച്ചെടുത്ത വിവരം വ്യക്തമാക്കി.
ALSO READ: അഭിമാനനേട്ടവുമായി കുടുംബശ്രീയുടെ കൊച്ചി സരസ് ഉല്‍പന്ന പ്രദര്‍ശന വിപണന മേള
നാട്ടുകാരുടെ കൂടി സഹകരണത്തോടെയാണ് പ്രതികളെ പിടികൂടിയത്. തൃത്താലയിൽ മയക്കു മരുന്ന് വ്യാപിക്കുന്നതായുള്ള പരാതി ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ എക്സ്സൈസിന് മന്ത്രി എന്ന നിലയിൽ ശക്തമായ നിർദേശം നൽകിയിരുന്നതായും ക്രിസ്മസ് -ന്യൂ ഇയർ കാലത്ത് പ്രത്യേക പരിശോധന ശക്തമാക്കിയിരുന്നതായും മന്ത്രി കുറിച്ചു.പ്രതികളെ പിടികൂടാൻ നേതൃത്വം നൽകിയ എക്സൈസ് ടീമംഗങ്ങളായ അഭിനന്ദങ്ങളും അറിയിച്ചു.
ALSO READ: വയനാട്ടിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം
മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റ്
എക്സൈസിന്റെ നേതൃത്വത്തിൽ തൃത്താലയിൽ നിന്ന് പിടിച്ചെടുത്തത് 2 കിലോ കഞ്ചാവ്!
ഇന്നലെ അർദ്ധ രാത്രി തൃത്താല -വി കെ. കടവ് റോഡിൽ നടത്തിയ വാഹന പരിശോധനയിൽ ഇരു ചക്ര വാഹനത്തിൽ കടത്തി കൊണ്ടുവരികയായിരുന്ന 2കി. ഗ്രാം. ഉണക്ക കഞ്ചാവാണ് പിടിച്ചെടുത്തത്. തൃത്താല, കൂറ്റനാട് പ്രദേശങ്ങളിലെ ഇതര സംസ്ഥാന തൊഴിലാളികളെയും യുവാക്കളെയും ലക്ഷ്യം വെച്ച് കഞ്ചാവ് കച്ചവടം നടത്തി വരികയായിരുന്ന ആസാം സ്വദേശികളായ മിറാസുൽ ഇസ്ലാം, റസീതുൽ ഇസ്ലാം എന്നിവരാണ് അറസ്റ്റിലായത്.
തൃത്താലയിൽ മയക്കു മരുന്ന് വ്യാപിക്കുന്നതായുള്ള പരാതി ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ എക്സ്സൈസിന് മന്ത്രി എന്ന നിലയിൽ ശക്തമായ നിർദേശം നൽകിയിരുന്നു.ക്രിസ്മസ് -ന്യൂ ഇയർ കാലത്ത് പ്രത്യേക പരിശോധന ശക്തമാക്കിയിരുന്നു. ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.കഞ്ചാവ് കടത്താൻ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിൽ എടുത്തു.
തൃത്താല ടൗണിനു സമീപത്തെ നാട്ടുകാരുടെ കൂടി സഹകരണത്തോടെയാണ് പ്രതികളെ പിടികൂടിയത്. പട്ടാമ്പി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
തൃത്താല മേഖലയിൽ നിന്ന് കഴിഞ്ഞ മൂന്നു മാസത്തിനിടെ കണ്ടു പിടിച്ച 12 മയക്കുമരുന്ന് കേസുകളിൽ അഞ്ചാമത്തെ വലിയ മയക്കുമരുന്ന് കേസാണിത്.
പ്രതികളെ പിടികൂടാൻ നേതൃത്വം നൽകിയ എക്സൈസ് ഇൻസ്‌പെക്ടർ എം യുനുസിനെ അഭിനന്ദിക്കുന്നു. യുനുസിന്റെ ടീമംഗങ്ങളായ പ്രിവന്റീവ് ഓഫീസർ K. A. മനോഹരൻ പ്രിവന്റീവ് ഓഫീസർ V. P. മഹേഷ് , സിവിൽ എക്‌സൈസ് ഓഫീസർമാരായ P. അരുൺ, K.നിഖിൽ, ഫ്രന്നറ്റ് ഫ്രാൻസിസ്, കവിത റാണി, E. V.അനീഷ് എന്നിവരേയും അഭിനന്ദിക്കുന്നു. വരും ദിവസങ്ങളിലും കർശന പരിശോധനകൾ തുടരും.