ബിജെപിക്കെതിരായ പോരാട്ടത്തിൽ വിശ്വസിക്കാൻ കൊള്ളാത്ത ഒരു പാർട്ടിയാണ് കോൺഗ്രസ് എന്നാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന വ്യക്തമാക്കുന്നത്: രാജ്ദീപ് സർദേശായിയുടെ പോസ്റ്റ്‌ പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്

കേരള മുഖ്യമന്ത്രിയെ ഇ ഡി ജയിലിൽ അടക്കാത്തതെന്താണ് എന്ന രാഹുൽ ഗാന്ധിയുടെ ചോദ്യത്തിൽ ഞെട്ടൽ പ്രകടിപ്പിക്കുന്ന രാജ്ദീപ് സർദേശായിയുടെ പോസ്റ്റ്‌ പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്.ഇന്ത്യയിലെ ഏറ്റവും മുതിർന്ന മാധ്യമപ്രവർത്തകരിൽ ഒരാളായ രാജ്ദീപ് സർദേശായിയുടെ എക്സ് പോസ്റ്റാണ് മന്ത്രി പങ്കുവെച്ചത്. ഇന്ത്യ മുന്നണിയിലെ ഒരു മുഖ്യമന്ത്രിയെ ജയിലിൽ അടയ്ക്കൂ എന്ന് മോദിയോട് ആവശ്യപ്പെടുന്ന രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയം ഏതുതരത്തിലുള്ളതാണ് എന്നാണ് സർദേശായി ഉയർത്തുന്ന ചോദ്യമെന്ന് മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.കൂടാതെ ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടേണ്ട യുപിയിലേക്കും ഹിന്ദി ഹൃദയ ഭൂമിയിലേക്കും എത്ര യാത്രകൾ പ്രചരണത്തിനായി രാഹുൽ നടത്തി എന്ന മറ്റൊരു ചോദ്യവും അദ്ദേഹം പോസ്റ്റിലൂടെ ചോദിക്കുന്നതും മന്ത്രി കുറിച്ചു.

ALSO READ: ജസ്‌ന തിരോധാനം; രക്തംപുരണ്ട വസ്ത്രങ്ങൾ കണ്ടെത്തിയിട്ടില്ല, അച്ഛന്റെ വാദങ്ങൾ തള്ളി സിബിഐ
ബിജെപിയെ തോൽപ്പിക്കാൻ കേരളത്തിൽ ഇന്ത്യ മുന്നണിയിലെ ഘടകകക്ഷിയോട് അല്ല യുദ്ധം ചെയ്യേണ്ടത്, ബിജെപിയോട് നേർക്കുനേർ യുദ്ധം ചെയ്യണം എന്നതിലേക്കാണ് രാജ്ദീപ് സർദേശായി വിരൽ ചൂണ്ടുന്നത് എന്നും മന്ത്രി വ്യക്തമാക്കി. അരവിന്ദ് കെജ്രിവാളിനെ ജയിലിൽ അടയ്ക്കാൻ കാരണമായ പരാതി കൊടുത്ത് ബിജെപിക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുത്തവർ ഇപ്പോൾ കേരള മുഖ്യമന്ത്രിയെ ബിജെപി ജയിലിൽ അടയ്ക്കാത്തതിൽ കുണ്ഠിതപ്പെടുന്നുവെന്നും രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയപ്പോൾ ആദ്യം എതിർത്തവരിൽ സിപിഐഎമ്മും കേരള മുഖ്യമന്ത്രിയുമുണ്ട് എന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇതാണ് ഇടതുപക്ഷവും കോൺഗ്രസും തമ്മിലുള്ള വ്യത്യാസം എന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ് സ്വാർത്ഥ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ആരെയും ബി ജെ പി ക്ക് ഒറ്റുകൊടുക്കുമെന്നും ഇടതുപക്ഷം അങ്ങനെയല്ല. വിവേകമുള്ളവരെയെല്ലാം ചിന്തിപ്പിക്കുന്നതാണ് രാജ്ദീപ് സർദേശായിയുടെ വാക്കുകൾ എന്നും കൂട്ടിച്ചേർത്തു കേരള മുഖ്യമന്ത്രിയെ ജയിലിലടക്കണമെന്ന് മോദിയോട് ആവശ്യപ്പെട്ട രാഹുൽ ഗാന്ധിയുടെ നിലപാടിനൊപ്പമാണോ മുസ്ലിം ലീഗ്? എന്നും എം ബി രാജേഷ് ചോദിച്ചു.

ALSO READ: റെക്കോർഡ് തിരുത്തി സ്വർണവില; വീണ്ടും ഉയർന്നു

എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റ്

ഇന്ത്യയിലെ ഏറ്റവും മുതിർന്ന മാധ്യമപ്രവർത്തകരിൽ ഒരാളായ രാജ്ദീപ് സർദേശായിയുടെ എക്സ് പോസ്റ്റാണിത്. കേരള മുഖ്യമന്ത്രിയെ ഇ ഡി ജയിലിൽ അടക്കാത്തതെന്താണ് എന്ന രാഹുൽ ഗാന്ധിയുടെ ചോദ്യത്തിൽ ഞെട്ടൽ പ്രകടിപ്പിക്കുന്നതാണ് രാജ്ദീപ് സർദേശായിയുടെ പോസ്റ്റ്‌. ഇന്ത്യ മുന്നണിയിലെ ഒരു മുഖ്യമന്ത്രിയെ ജയിലിൽ അടയ്ക്കൂ എന്ന് മോദിയോട് ആവശ്യപ്പെടുന്ന രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയം ഏതുതരത്തിലുള്ളതാണ് എന്നാണ് സർദേശായി ഉയർത്തുന്ന ചോദ്യം. മറ്റൊരു കാതലായ ചോദ്യം കൂടി രാഹുൽ ഗാന്ധിയോടും കോൺഗ്രസിനോടും രാജ് ദീപ് സർദേശായി ഉന്നയിക്കുന്നു. ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടേണ്ട യുപിയിലേക്കും ഹിന്ദി ഹൃദയ ഭൂമിയിലേക്കും എത്ര യാത്രകൾ പ്രചരണത്തിനായി രാഹുൽ നടത്തി എന്നാണത്. ബിജെപിയെ തോൽപ്പിക്കാൻ കേരളത്തിൽ ഇന്ത്യ മുന്നണിയിലെ ഘടകകക്ഷിയോട് അല്ല യുദ്ധം ചെയ്യേണ്ടത്, ബിജെപിയോട് നേർക്കുനേർ യുദ്ധം ചെയ്യണം എന്നതിലേക്കാണ് രാജ്ദീപ് സർദേശായി വിരൽ ചൂണ്ടുന്നത്.
കോൺഗ്രസ് എന്നാൽ ബിജെപി ക്കെതിരായ പോരാട്ടത്തിൽ വിശ്വസിക്കാൻ കൊള്ളാത്ത ഒരു പാർട്ടിയാണ് എന്നാണ് രാഹുൽ ഗാന്ധിയുടെ ഈ ഞെട്ടിപ്പിക്കുന്ന പ്രസ്താവന വ്യക്തമാക്കുന്നത്. അരവിന്ദ് കെജ്രിവാളിനെ ജയിലിൽ അടയ്ക്കാൻ കാരണമായ പരാതി കൊടുത്ത് ബിജെപിക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുത്തവർ ഇപ്പോൾ കേരള മുഖ്യമന്ത്രിയെ ബിജെപി ജയിലിൽ അടയ്ക്കാത്തതിൽ കുണ്ഠിതപ്പെടുന്നു. ഇതേ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയപ്പോൾ ആദ്യം എതിർത്തവരിൽ സിപിഐഎമ്മും കേരള മുഖ്യമന്ത്രിയുമുണ്ട് എന്നോർക്കണം. ഇതാണ് ഇടതുപക്ഷവും കോൺഗ്രസും തമ്മിലുള്ള വ്യത്യാസം. കോൺഗ്രസ് സ്വാർത്ഥ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ആരെയും ബി ജെ പി ക്ക് ഒറ്റുകൊടുക്കും. ഇടതുപക്ഷം അങ്ങനെയല്ല. വിവേകമുള്ളവരെയെല്ലാം ചിന്തിപ്പിക്കുന്നതാണ് രാജ്ദീപ് സർദേശായിയുടെ വാക്കുകൾ. എന്താണ് മുസ്ലിം ലീഗിന്റെ അഭിപ്രായം? കേരള മുഖ്യമന്ത്രിയെ ജയിലിലടക്കണമെന്ന് മോദിയോട് ആവശ്യപ്പെട്ട രാഹുൽ ഗാന്ധിയുടെ നിലപാടിനൊപ്പമാണോ മുസ്ലിം ലീഗ്?
വാൽക്കഷണം : രാഹുൽ ഗാന്ധിയുടെ മുത്തശ്ശി അടിയന്തിരാവസ്ഥയിൽ പിണറായി വിജയനെ ജയിലിൽ ഇട്ടിട്ടുണ്ട് എന്ന് ചരിത്രമറിയാത്ത അദ്ദേഹത്തിന് അതറിയാവുന്ന ഏതെങ്കിലും കോൺഗ്രസുകാർ പറഞ്ഞു കൊടുക്കട്ടെ.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News