സുസ്ഥിര തൃത്താലയുടെ ഭാഗമായി മലയാള സിനിമയുടെ ഇഷ്ട ലൊക്കേഷൻ കക്കാട് മന; ‘നൂറ് കാവുകൾ പച്ചത്തുരുത്തുകൾ’ ഉദ്‌ഘാടനം ചെയ്ത് മന്ത്രി എം ബി രാജേഷ്

മലയാള സിനിമയുടെ ഇഷ്ട ലൊക്കേഷനുകളിൽ ഒന്നായ കക്കാട് മന സുസ്ഥിര തൃത്താലയുടെ ഭാഗമാകുന്നു. മാതൃ എം ബി രാജേഷ് പങ്കുവെച്ച ഫേസ്ബുക്കിൽ പോസ്റ്റിൽ ‘നൂറ് കാവുകൾ പച്ചത്തുരുത്തുകൾ’ എന്ന് ഹരിത പദ്ധതി ഉദ്ഘാടനം ചെയ്‌ത വിവരം കുറിച്ചു.

ALSO READ: കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് ഗുരുതരപരിക്ക്

ജൈവവൈവിധ്യങ്ങളുടെ സംരക്ഷണവും പുനസ്ഥാപനവും ലക്ഷ്യമിട്ട് തൃത്താല മണ്ഡലത്തിൽ നടപ്പാക്കുന്ന പദ്ധതിയാണിത്. കക്കാട് മനയിൽ ചന്ദന തൈ നട്ടാണ് ജൈവവൈവിധ്യ പാർക്കിന്റെ ഉദ്ഘാടനം നിർവഹിച്ചത് എന്നും മന്ത്രി പങ്കുവെച്ച വിഡിയോയിൽ കുറിച്ചു. പരിപാടിയിൽ സുഗതകുമാരിയുടെ കവിതയുടെ ദൃശ്യവിഷ്കാരവുമായി ചാത്തന്നൂർ സ്കൂളിലെ കുട്ടികളും പങ്കുചേർന്നു.

മണ്ണ് ജല സംരക്ഷണ പ്രവർത്തികൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് തൃത്താല മണ്ഡലത്തിൽ ആകെ നടപ്പാക്കുന്ന പ്രവർത്തികളിൽ ശ്രദ്ധേയമായ ഒന്നായി ഈ പദ്ധതി മാറും എന്നും മന്ത്രി അറിയിച്ചു. കൂടാതെ ഈ പദ്ധതിക്ക് പിന്തുണ നല്കിയവരെയും മന്ത്രി അഭിനന്ദിച്ചു.

ALSO READ:‘ഓപ്പറേഷന്‍ താമര’ ജമ്മു കാശ്മീരിലും?; ബിജെപിയിലേക്ക് ചേക്കേറി നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News